അല്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം ഈ അപകടങ്ങള്‍...
കണ്ണൂര്‍: ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവും മുന്നറിയിപ്പും നല്‍കുന്നതാണ് കണ്ണൂര്‍ ജില്ല ഫയര്‍ ആന്റ് റെസ്ക്യൂ വകുപ്പ് കലക്ടറേറ്റ് മൈതാനിയില്‍ ഒരുക്കിയ പ്രദര്‍ശനം. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പൊന്കതിര്' മെഗാ എക്സിബിഷനിലാണ് വകുപ്പ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഓരോ അപടകടങ്ങളില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും അവ എങ്ങനെ ഒഴിവാക്കാമെന്നും പ്രദര്‍ശനത്തില്‍ വിവരിക്കുന്നു. വകുപ്പ് നല്കുന്ന സേനവങ്ങളെക്കുറിച്ചുള്ള അറിയിപ്പും പ്രദര്‍ശനത്തിലൂടെ നല്കുന്നു.
ഫയര്‍ ആന്റ് റെസ്ക്യൂവിലെ ഓരോ ഉപകരണങ്ങളും അവയുടെ ഉപയോഗവും വ്യക്തമാക്കുന്ന പ്രദര്‍ശനം നിത്യ ജീവിതത്തില്‍ നാം നേരിടേണ്ടി വരുന്ന അപകട സാഹചര്യങ്ങളെക്കുറിച്ച് വിവരിക്കുന്നു. പ്രദര്‍ശനം ഏറെ ഉപകാരപ്രദമാണെന്ന് കാഴ്ചക്കാരും സാക്ഷ്യപ്പെടുത്തുന്നു. പാചക വാതക അപകടങ്ങള്‍ പതിവായിരിക്കുന്ന ഇക്കാലത്ത് അവ എങ്ങനെ സുരക്ഷിതമായി കൈകര്യം ചെയ്യണമെന്നും അപകടം നടന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുള്ള ബോധവല്‍ക്കരണവും വകുപ്പ് പ്രദര്‍ശനത്തിലൂടെ നല്‍കുന്നുണ്ട്.

രക്ഷാ പ്രവര്‍ത്തന സമയത്ത് ധരിക്കുന്ന വസ്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും മാതൃകയും പ്രദര്‍ശനത്തില്‍ കാണാം. വകുപ്പ് നിലവില്‍ വന്നത് മുതല്‍ ഓരോ ഘട്ടത്തിലും ഉപയോഗിച്ച ഹെല്‍മറ്റുകളും പ്രദര്‍ശനത്തിലുണ്ട്. ചാര്‍ട്ടുകളിലൂടെയും ലഘുലേഖകളിലൂടെയും വളരെ ലളിതമായ രീതിയിലാണ് വകുപ്പ് ബോധവല്‍ക്കരണം നല്‍കുന്നത്. ഒരു സ്റ്റഷന് മാത്രം ചുമതല നല്കിയാല് അടിയന്തിരഘട്ടങ്ങളില്‍ പ്രശ്നം നേരിടും എന്നതിനാല്‍ ജില്ലയിലെ എല്ലാ ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റഷനുകള്ക്കും ഓരോ ദിവസം വീതമാണ് പ്രദര്‍ശന സ്റ്റാളിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
വകുപ്പ് നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വകുപ്പ് നല്കുന്ന സേവനങ്ങള്‍, അഗ്നിബാധ, കിണര്‍ അപകടം, ജലാശയ അപകടങ്ങള്‍, റോഡപകടങ്ങള്‍ എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വൈദ്യുതി, പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്.
കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്കതിര് പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. പൊന്കതിര് വേദിയില്‍ ഇന്ന് വൈകീട്ട് 7 മണിക്ക് മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമി അവതരിപ്പിക്കുന്ന ഇശലിരമ്പം മാപ്പിളപ്പാട്ട് മെഗാഷോ അരങ്ങേറും.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications