Get Updates
Get notified of breaking news, exclusive insights, and must-see stories!

കിഷോറിന് കിഡ്നി നല്‍കുമോ? ഒടുവില്‍ ഒരു സങ്കട വാര്‍ത്തയും സന്തോഷ വാര്‍ത്തയും പങ്കുവെച്ച് പൊന്നമ്മ

മകന്‍ കിഷോറിന്‍റെ രണ്ട് കിഡ്നിയും തകരാറിലായതിനെ തുടര്‍ന്നാണ് നടി സേതുലക്ഷ്മി ഓരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ലൈവില്‍ എത്തി സഹായമഭ്യര്‍ത്ഥിച്ചത്.സേതുലക്ഷ്മിയുടെ ലൈവിന് പിന്നാലെ നിരവധി പേര്‍ സഹായവുമായി രംഗത്തെത്തി. അക്കൂട്ടത്തില്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചത് നടി പൊന്നമ്മ ബാബുവായിരുന്നു. കിഷോര്‍ തന്‍റെ മകനെ പോലാണെന്നും കിഷോറിന് തന്‍റെ കിഡ്നി ദാനം ചെയ്യാന്‍ ഒരുക്കമാണെന്നും പൊന്നമ്മ ബാബു പറഞ്ഞു. അവരുടെ നല്ല മനലിനെ പലരും പുകഴ്ത്തി. എന്നാല്‍ പൊന്നമ്മയ്ക്ക് കിഡ്നി ദാനം ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. വിശദവിവരങ്ങള്‍ ഇങ്ങനെ

 കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ

കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ

സേതുലക്ഷ്മിയുടെ മകന്‍ കിഷോറിന്‍റെ രണ്ട് കിഡ്നിയും തകരാറിലാണ്. കിഡ്നി മാറ്റിവെയ്ക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.എന്നാല്‍ കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവ് സേതുലക്ഷ്മിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഇതോടെയാണ് എല്ലാവരുടേയും സഹായം അഭ്യര്‍ത്ഥിച്ച് സേതുലക്ഷ്മി രംഗത്തെത്തിയത്.

 സഹായ ഹസ്തവുമായി പൊന്നമ്മ ബാബു

സഹായ ഹസ്തവുമായി പൊന്നമ്മ ബാബു

സേതുലക്ഷ്മിയുടെ കരളലിയിക്കുന്ന വീഡിയോ കണ്ട് നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. ഇക്കൂട്ടത്തില്‍ സാമ്പത്തിക സഹായത്തിന് പുറമേ കിഷോറിന് വൃക്കദാനം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു നടി പൊന്നമ്മ ബാബു. സേതുലക്ഷ്മിയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

 ഡോക്ടറോട് ചോദിക്കണം

ഡോക്ടറോട് ചോദിക്കണം

'നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്റെ കിഡ്നി നല്‍കും. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കും വയസായില്ലേ.. ഡോക്ടര്‍മാരോട് ചോദിക്കണം, വിവരം പറയണം. ഞാന്‍ വരും എന്നായിരുന്നത്രേ സേതുലക്ഷ്മിയോട് പൊന്നമ്മ പറഞ്ഞത്.

 ഇത്ര വലിയ കാര്യമാണോ?

ഇത്ര വലിയ കാര്യമാണോ?

പൊന്നമ്മയുടെ സഹായ മനസിനെ എല്ലാവരും പുകഴ്ത്തി. എന്നാല്‍ താന്‍ ചെയ്തത് ഇത്ര വലിയ കാര്യമാണെന്ന് തോന്നിയിട്ടേ ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് പൊന്നമ്മ. സേതുചേച്ചിയോട് ചെവിയില്‍ പറഞ്ഞ കാര്യമാണ് ആരാണ് ഇത് വാര്‍ത്തയാക്കിയതെന്ന് അറിയില്ല, മനോരമ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പൊന്നമ്മ പറഞ്ഞു.

 കാന്‍സര്‍ വന്ന് മരിച്ചു

കാന്‍സര്‍ വന്ന് മരിച്ചു

ചേച്ചിയുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്.
അവര്‍ കരഞ്ഞത് കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല, താനും ഒരു കലാകാരിയല്ലേ, അതിനപ്പുറത്ത് ഒരമ്മയല്ലേ പൊന്നമ്മ പറയുന്നു. സേതുചേച്ചിക്ക് രണ്ട് മക്കളാണ് ഉള്ളത്. ഒന്ന് മകളായിരുന്നു. അവര്‍ കാന്‍സര്‍ വന്ന് മരിച്ചു പോയി.

 കുടുംബത്തോട് ചോദിച്ചില്ല

കുടുംബത്തോട് ചോദിച്ചില്ല

ഇനിയുള്ളത് കിഷോര്‍ മാത്രമാണ്.
കിഷോറാണ് സേതു ചേച്ചിയെ സംരക്ഷിക്കാന്‍ ഇനിയുള്ളത്.അതുകൊണ്ടാണ് മറ്റൊന്നും ആലോചിക്കാതെ വൃക്ക നല്‍കാം എന്ന് പറഞ്ഞത്.
തന്‍റെ കുടുംബത്തോട് പോലും താന്‍ ഇക്കാര്യം ചോദിച്ചിരുന്നില്ല, പൊന്നമ്മ പറഞ്ഞു.

 ഡോക്ടര്‍മാര്‍ അറിയിച്ചു

ഡോക്ടര്‍മാര്‍ അറിയിച്ചു

എന്നാല്‍ പൊന്നമ്മയുടെ കിഡ്നി കിഷോറിന് എടുക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
പൊന്നമ്മയ്ക്ക് ഷുഗറും കൊളസ്ട്രോളും ഉണ്ട്. അതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

 രണ്ട് ചെക്കപ്പ് കൂടി

രണ്ട് ചെക്കപ്പ് കൂടി

വൃക്ക നല്‍കാന്‍ കഴിയില്ലെന്നത് തന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പൊന്നമ്മ പങ്കുവെച്ചു. കിഷോറിന് വൃക്ക നല്‍കാന്‍ മറ്റൊരു യുവാവ് തയ്യാറായിട്ടുണ്ട്. ഒരു ചെക്കപ്പ് കഴിഞ്ഞു. ഇതില്‍ കുഴപ്പമില്ല. ഇനി രണ്ട് ചെക്കപ്പ് കൂടിയുണ്ട്.

 സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

തിരുവനന്തപുരത്ത് വെച്ചാകും ശസ്ത്രക്രിയ. വൃക്ക നല്‍കാന്‍ ആയില്ലേങ്കിലും തന്നാലാവുന്ന സഹായങ്ങള്‍ ചെയ്യുമെന്ന് പൊന്നമ്മ ഉറപ്പ് നല്‍കുന്നു. സാമ്പത്തികമായി കഴയുന്നത് പോലെ സഹായിക്കും.

 ഒട്ടും വിഷമമില്ല

ഒട്ടും വിഷമമില്ല

സുഹൃത്തുക്കളും സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്, പൊന്നമ്മ പറഞ്ഞു. അതേസമയം പ്രശസ്തിക്ക് വേണ്ടിയാണെന്ന പ്രചരണങ്ങളെ അവര്‍ തള്ളി. അത്തരം പ്രചരണങ്ങളില്‍ തനിക്ക് ഒട്ടും വിഷമമില്ല.

 സേതുചേച്ചിക്ക് അറിയാം

സേതുചേച്ചിക്ക് അറിയാം

കുറേ പേര്‍ വിളിച്ച് ചോദിച്ചിരുന്നു. ​എന്നാല്‍ താന്‍ എന്താണ് പറഞ്ഞതെന്നും എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും സേതു ലക്ഷ്മിചേച്ചിക്കും ദൈവത്തിനും അറിയാം. കുപ്രചരണങ്ങള്‍ നടത്തുന്നവരോട് പരിഭവമില്ലെന്നും പൊന്നമ്മ മനോരമ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+