കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൊന്നമ്മ പത്തരമാറ്റ് തങ്കമാണ്'; സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാന്‍ തയ്യാറായി പൊന്നമ്മ ബാബു

Google Oneindia Malayalam News

വ്യത്യസ്തമായ സ്വഭാകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സേതുലക്ഷ്മി. വൃക്കതകരാറിലായ തന്റെ മകന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് സേതുലക്ഷ്മി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ നടത്തിയ അപേക്ഷ ഏവരുടേയും ഉള്ളുലക്കുന്നതായിരുന്നു.

<strong>വയനാട് പിടിക്കാന്‍ സികെ ജാനുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കും?; സീറ്റ് വിട്ടുനല്‍കാമെന്ന് സിപിഐ</strong>വയനാട് പിടിക്കാന്‍ സികെ ജാനുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കും?; സീറ്റ് വിട്ടുനല്‍കാമെന്ന് സിപിഐ

മകന്‍ കിഷോറിന്റെ രണ്ട് കിഡ്‌നിയും തകരാറിലായതിനെ തുടര്‍ന്നാണ് ഒരു ഓണ്‍ലൈന്‍മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ സഹായഭ്യാര്‍ത്ഥനയുമായി സേതുലക്ഷ്മി രംഗത്ത് എത്തിയത്. അഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരായിരുന്നു സഹായവുമായി രംഗത്ത് എത്തിയത്. തന്റെ വൃക്ക വരെ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച പൊന്നബാബുവിന്റെ ഇടപെടലാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. വിശദാംശങ്ങള്‍ ഇങ്ങനെ..

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ

സേതുലക്ഷ്മിയുടെ മകന്‍ കിഷോറിന്റെ രണ്ട് കിഡ്‌നിയും തകരാറിലാണ്. ഈ അവസാന ഘട്ടത്തില്‍ കിഷോറിന് കിഡ്‌നി മാറ്റിവെക്കല്‍ മാത്രമേ നിവൃത്തിയുള്ളു. വലിയ സാമ്പത്തിക ചിലവ് വരുന്ന കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ചിലവ് അവരെക്കൊണ്ട് സഹിക്കാവുന്നതിലും അപ്പുറത്ത് ആയതിനാലായിരുന്നു സേതുലക്ഷ്മി ഫേസ്ബുക്കിലൂടെ സഹായഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നത്.

സഹായിക്കണം

സഹായിക്കണം

ഏവരുടേയും കരളലിയിക്കുന്നതായിരുന്നു സേതുലക്ഷ്മിയുടെ ഫേസ്ബുക്കിലൂടെയുള്ള അപേക്ഷ. മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന് ഇരുകൈകളും കൂപ്പിക്കൊണ്ടായിരുന്നു അവര്‍ ഫേസ്ബുക്കിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ഒരു വൃക്കയെങ്കിലും

ഒരു വൃക്കയെങ്കിലും

വൃക്ക തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി തന്റെ മകന്‍ വേദനയും തിന്ന് ജീവിക്കുയാണ്. വൃക്ക രണ്ടും തകരാറിലായിക്കഴിഞ്ഞു. ഒരു വൃക്കയെങ്കിലും ഉടന്‍ മാറ്റിവെച്ചാലേ ജീവന്‍ രക്ഷപ്പെടുകയുള്ളു. മകന് രണ്ട് ചെറിയ കുട്ടികളാണെന്നും സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നു.

ഗതിയില്ലാതെ

ഗതിയില്ലാതെ

കിഷോറിന്റെ ഓപ്പറേഷനു വേണ്ട തുക സ്വരീപിക്കാന്‍ തന്നെക്കൊണ്ടാകില്ല. ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ യാചനയുമായി എത്തിയത്. സുമനസ്സുകളുടെ കയ്യിലാണ് എന്റെ മകന്റെ ജീവന്‍. 14 വര്‍ഷത്തിനിടെ അഞ്ചാറ് ആശുപത്രികളെങ്കിലും ഞാനും അവനും കയറി ഇറങ്ങിയിട്ടുണ്ട്. ചികിത്സാ ചിലവ് കൈയില്‍ നില്‍ക്കാതെ വന്നതോടെ പല ആശുപത്രികളില്‍ നിന്നും ഗതിയില്ലാതെ തിരിച്ചിറങ്ങുകയായിരുന്നു. എന്നും നടി സേതുലക്ഷ്മി പറഞ്ഞിരുന്നു.

നിരവധിയാളുകള്‍

നിരവധിയാളുകള്‍

സേതുലക്ഷ്മിയുടെ അപേക്ഷ ഫേസ്ബുക്കിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകളായിരുന്നു സഹായവുമായി രംഗത്തെത്തിയത്. താരസംഘടനായ അമ്മയ്ക്ക് പുറമെ സിനിമക്ക് അകത്തും പുറത്തുമുള്ള നിരവധിയാളുകളുമായിരുന്നു സഹായവുമായി രംഗത്ത് എത്തിയത്.

പൊന്നമ്മ ബാബു

പൊന്നമ്മ ബാബു

സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമേ കിഷോറിന് വൃക്കദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് മൂന്ന് പേര്‍ രംഗത്തെത്തിയിരുന്നു. അതിലൊരാള്‍ നടി പൊന്നമ്മ ബാബു ആണെന്നുള്ളതാണ് ശ്രദ്ധേയം.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

മകന് വേണ്ടി കണ്ണീര്‍ വാര്‍ത്തിരുന്ന സേതുലക്ഷ്മിയമ്മയ്ക്ക് അപ്രതീക്ഷിതമായിട്ടാണ് പൊന്നമ്മ ബാബുവിന്റെ വിളി എത്തുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ബാബു വൃക്ക നല്‍കാന്‍ സന്നദ്ധത അറിയച്ച കാര്യം സേതുലക്ഷ്മി വ്യക്തമാക്കിയത്

വിവരം പറയണം

വിവരം പറയണം

' ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്റെ കിഡ്നി നല്‍കും. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കും വയസായില്ലേ.. ഡോക്ടര്‍മാരോട് ചോദിക്കണം, വിവരം പറയണം. ഞാന്‍ വരും എന്നുമാണ് പൊന്നമ്മ ബാബു പറഞ്ഞതെന്ന് സേതുലക്ഷമി പറയുന്നു.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

ഇതിനോടുള്ള പൊന്നമബാബുവിന്റെ പ്രതികരണം ഇങ്ങനെ.. 'ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എ്ന് പറഞ്ഞ് വലുതാക്കരുതേ, വാര്‍ത്തയാക്കാന്‍ മാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും എനിക്കില്ല. സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന കാലം തൊട്ടേ എനിക്ക് ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് കരഞ്ഞ ആ നിമിഷമുണ്ടല്ലോ.. അതെനിക്ക് സഹിക്കാനായില്ല.''

എത്രയും വേഗം

എത്രയും വേഗം

എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. അതിന് വേണ്ടി കുറഞ്ഞത് 35 ലക്ഷം രൂപയെങ്കിലും കരുതി വെച്ചിരിക്കണമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമെ വൃക്കദാനം ചെയ്യാനും തയ്യാറായി ആളുകള്‍ രംഗത്ത് വന്നതോടെ എല്ലാം ചിലവുംകൂടി 25 ലക്ഷത്തില്‍ നില്‍ക്കുമെന്നാണ് പ്രതീക്ഷ.

ഫേസ്ബുക്ക് ലെെവ്

സേതുലക്ഷ്മി

English summary
ponnamma babu ready donate her kidney sethulakshmi's son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X