നിലമ്പൂര്‍ അല്ല പൊന്നാനി; ഇത്തവണ സ്വരാജ് വരുമെന്ന് സിപിഎം പ്രവര്‍ത്തകര്‍, രണ്ട് ലക്ഷ്യത്തോടെ
പൊന്നാനി: മലപ്പുറം ജില്ലയില്‍ ഒന്നര പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ ഇളകാത്ത കോട്ടയാണ് പൊന്നാനി നിയമസഭാ മണ്ഡലം. കോണ്‍ഗ്രസ് നേതാവ് കെ കുഞ്ഞമ്പു മുതല്‍ മുസ്ലിം ലീഗിന്റെ വിപിസി തങ്ങളും സിപിഎമ്മിന്റെ ശക്തനായ നേതാവ് ഇകെ ഇമ്പിച്ചി ബാവയും അടക്കം നിയമസഭയിലേക്ക് ജയിച്ചുകയറിയ മണ്ഡലം. എംപി ഗംഗാധരനും പാലോളി മുഹമ്മദ് കുട്ടിയും ജയിച്ച മണ്ഡലത്തില്‍ ശ്രീരാമകൃഷ്ണന് രണ്ടുതവണ എംഎല്‍എ ആയ ശേഷമാണ് പി നന്ദകുമാര്‍ എത്തിയത്.
എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ആഞ്ഞുവീശിയ യുഡിഎഫ് കൊടുങ്കാറ്റില്‍ പൊന്നാനിയും ഇളകിയിട്ടുണ്ട്. പലയിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നഷ്ടമായി. പാര്‍ട്ടിക്കുള്ളിലെ പോരും മുന്നണി നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയുമെല്ലാം തിരിച്ചടിയായി എന്ന വിലയിരുത്തലുണ്ട്. ഈ വേളയിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ആര് മല്‍സരിക്കുമെന്ന ചോദ്യം.

ആലങ്കോട്, നന്നമുക്ക്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മിന്നിച്ചത് യുഡിഎഫ് ആണ്. പൊന്നാനി നഗരസഭയില്‍ യുഡിഎഫിന് സീറ്റ് വര്‍ധിക്കുകയും ചെയ്തു. രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ ഇടതുപക്ഷത്തിന് നഷ്ടമായി. ബ്ലോക്ക് പഞ്ചായത്തിലും തിരിച്ചടി നേരിട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴുള്ള ഈ സാഹചര്യം മറികടക്കാന്‍ തലപുകച്ച് ആലോചിക്കുകയാണ് ഇടതുക്യാമ്പ്.
ന്യൂനപക്ഷ സമൂഹത്തില്‍ ഉയര്‍ന്നുവന്ന ആശങ്ക തദ്ദേശ തിരഞ്ഞെടുപ്പ് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് നേട്ടമാകും എന്ന അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ഥി വന്നില്ലെങ്കില്‍ മണ്ഡലം കൈവിടുമെന്ന ചര്‍ച്ചയാണത്രെ ഇടതു ക്യാമ്പില്‍. പ്രാദേശിക നേതാക്കള്‍ മല്‍സരിക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ അത് ഭിന്നത രൂക്ഷമാക്കുമെന്ന ആശങ്കയും ബാക്കിയാണ്.
എം സ്വരാജ് വന്നാല്‍ ഗുണം പലത്
എം സ്വരാജ് സ്ഥാനാര്‍ഥിയായാല്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി എല്‍ഡിഎഫ് അണിനിരക്കുമെന്നാണ് പ്രതീക്ഷ. തൃപ്പൂണിത്തുറയിലും നിലമ്പൂരിലും പരാജയം നുണഞ്ഞ സ്വരാജാണോ വരുന്നത് എന്ന ചോദ്യവുമായി യുഡിഎഫ് അണികള്‍ സൈബറിടത്തില്‍ എരിവ് കൂട്ടുന്നുണ്ട്. എങ്കിലും സ്വരാജ് വന്നാല്‍ നേട്ടമാകുമെന്ന വിലയിരുത്തുകയാണ് പൊന്നാനിയിലെ ചില സിപിഎം നേതാക്കള്‍.
മലപ്പുറം ജില്ലയില്‍ വലിയ ഭൂരിപക്ഷത്തില്‍ സിപിഎം ജയിക്കുന്ന മണ്ഡലമാണ് പൊന്നാനി. 2011ല്‍ പി ശ്രീരാമകൃഷ്ണന് ജയിച്ചത് 4000 വോട്ടിനായിരുന്നു എങ്കില്‍ 2016ല്‍ ഭൂരിപക്ഷം 15000 കടന്നു. 2021ല്‍ പി നന്ദകുമാറിന്റെ ഭൂരിപക്ഷം 17000 കടന്നു. ഇവിടെയാണ് തദ്ദേശപ്പോരില്‍ അടിതെറ്റിയത്. എങ്കിലും സ്വരാജ് വന്നാല്‍ പ്രതാപം തിരിച്ചുപിടിക്കാമെന്നാണ് കണക്കുകൂട്ടല്‍.
മുന്നണിയിലും പ്രാദേശിക തലത്തിലുമുള്ള ഐക്യം സ്വരാജിന്റെ വരവോടെ സാധ്യമായേക്കും. മുസ്ലിങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ള സിപിഎം നേതാവ് കൂടിയാണ് സ്വരാജ്. സിപിഐ പ്രാദേശിക നേതാക്കളെ ചേര്‍ത്തു നിര്‍ത്താനും ഇതോടെ സാധിക്കുമെന്ന് കരുതുന്നത്. പൊന്നാനിയില്‍ പൊതുവേയുള്ള സംസാരം എം സ്വരാജ് സിപിഎം സ്ഥാനാര്‍ഥിയാകുമെന്നാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആരെ മല്സരിപ്പിക്കുമെന്നതും നിര്‍ണായകമാണ്.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു;












Click it and Unblock the Notifications