പൊന്നാനിയില്‍ ഒന്നരവയസ്സുകാരിയെ കൊന്നത് പിതൃസഹോദരന്റെ ഭാര്യ, കാരണം...
പൊന്നാനി: ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലുക എന്ന് വച്ചാല്‍ അത്രത്തോളം മനസ്സാക്ഷിയില്ലാത്ത ഒരാള്‍ക്കേ കഴിയൂ. അത് സ്വന്തം കുഞ്ഞാണെങ്കിലും മറ്റാരുടേയെങ്കിലും കുഞ്ഞാണെങ്കിലും.
പൊന്നാനിയില്‍ നിന്ന് വരുന്ന വാര്‍ത്ത നമ്മെ ഒന്നുകൂടി ഞെട്ടിപ്പിയ്ക്കുന്നത്. തന്റെ കുഞ്ഞിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് കരുതി ഒരു സ്ത്രീ ഭര്‍ത്താവിന്റെ സഹോദരന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് പുതുപൊന്നാനി സ്വദേശിയായ സക്കറിയയുടെ ഒന്നരവയസ്സുകാരിയായ മകള്‍ ഷിഫാനയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ ചുറ്റുമതിലുള്ള കിണറിലേക്ക് കുഞ്ഞ് എങ്ങനെ വീണു എന്നത് സംബന്ധിച്ച് അപ്പോള്‍ തന്നെ സംശയം ഉണ്ടായിരുന്നു.
ഇതോടെ പോലീസില്‍ പരാതി നല്‍കി. പക്ഷേ അപ്പോഴും സ്വന്തം വീട്ടിലുള്ള ആള്‍ തന്നെയാണ് ഈ കൊലയ്ക്ക് പിന്നില്‍ എന്ന് വീട്ടുകാര്‍ കരുതിയിരുന്നില്ല. സക്കറിയയുടെ സഹോദരന്റെ ഭാര്യ സുമയ്യയെ ആണ് കൊലപാതക കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഷിഫാനയോട് സുമയ്യക്ക് പ്രത്യേകിച്ച് ദേഷ്യം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ തന്റെ കുട്ടിയേക്കാള്‍ വീട്ടുകാര്‍ ഷിഫാനെ ശ്രദ്ധിയ്ക്കുന്ന എന്ന തോന്നലായിരുന്നു പ്രശ്‌നം. സ്വന്തം കുഞ്ഞിനോട് സ്‌നേഹം കൂടിയാല്‍ ഏതെങ്കിലും മാതാവ് ഇങ്ങനെ ചെയ്യുമോ?












Click it and Unblock the Notifications