ആരായിരിക്കും 12 കോടിയുടെ ഭാഗ്യവാന്‍..? നിങ്ങളായിരിക്കുമോ..? പൂജാ ബംബര്‍ വിജയിയെ ഇന്നറിയാം
തിരുവനന്തപുരം: ഈ വര്‍ഷത്തെ പൂജാ ബംബര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചക്ക് ശേഷം 2 മണിയോടെയാണ് നറുക്കെടുപ്പ്. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വെച്ചായിരിക്കും ഭാഗ്യവാനെ/ ഭാഗ്യവതിയെ തിരഞ്ഞെടുക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സമ്മാന ഘടനയിലും ടിക്കറ്റ് വിലയിലും അടക്കം മാറ്റം വരുത്തിയാണ് ഇത്തവണത്തെ പൂജ ബംബര്‍ എത്തിയത്.
പൂജാ ബംബറിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓണം ബംബറിന് സമാനമായി ഒന്നാം സമ്മാന ജേതാവിന് മാത്രമല്ല കോടീശ്വരനാകാന്‍ സാധിക്കുക എന്നതാണ് പൂജാ ബംബറിന്റെ സവിശേഷത. ലക്ഷാധിപതികളുടെ എണ്ണവും ഇത്തവണ വര്‍ധിക്കും. അതിനാല്‍ തന്നെ ടിക്കറ്റ് വലിയ തോതില്‍ വിറ്റഴിക്കപ്പെട്ടിരുന്നു.

35 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ 88.86 ശതമാനവും കഴിഞ്ഞ ആഴ്ച തന്നെ വിറ്റ് കഴിഞ്ഞിരുന്നു. 300 രൂപയാണ് പൂജാ ബംബറിന്റെ വില. കഴിഞ്ഞ വര്‍ഷം പൂജാ ബംബറിന് 250 രൂപയായിരുന്നു വില. വില കൂടിയതോടെ ഷെയര്‍ ഇട്ട് ലോട്ടറി എടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് വന്നിട്ടുണ്ട്. ഒന്നാം സമ്മാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് 12 കോടി രൂപയാണ് ലഭിക്കുക.
കഴിഞ്ഞ വര്‍ഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നാല് പേര്‍ക്ക് ലഭിക്കും. ഒരു കോടി രൂപ വീതം നാല് പേര്‍ക്കാണ് ലഭിക്കുക. 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക് സമ്മാനം ലഭിക്കും. മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്ക് നാലാം സമ്മാനവും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയാണ്. ഇത് കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ട്.
ഗുരുവായൂര്‍ സ്വദേശിക്കാണ് കഴിഞ്ഞ വര്‍ഷത്തെ പൂജാ ബംബര്‍ അടിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. XD 236433 എന്ന നമ്പറിനായിരുന്നു 16 കോടിയുടെ ഒന്നാം സമ്മാനം. പേര് വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കണമെന്നാണ് ഇയാള്‍ ലോട്ടറി വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. ക്രിസ്മസ്- പുതുവത്സര ബംബര്‍, സമ്മര്‍ ബംബര്‍, വിഷു ബംബര്‍, മണ്‍സൂണ്‍ ബംബര്‍, തിരുവോണം ബംബര്‍, പൂജാ ബംബര്‍ എന്നിങ്ങനെ ആറ് ബമ്പര്‍ ടിക്കറ്റുകളാണ് കേരള ലോട്ടറിയ്ക്ക് നിലവിലുള്ളത്.












Click it and Unblock the Notifications