Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യമെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, പൂജാ ബമ്പറിലൂടെ ചന്ദ്രന് ഇരട്ട ഭാഗ്യം, വീണ്ടും കോടീശ്വരൻ

കൊച്ചി: ചിലര്‍ക്ക് അങ്ങനെയാണ്. ഭാഗ്യം വരുമ്പോള്‍ ഒരുമിച്ച് ഒരു വരവങ്ങ് വരും. തൃപ്രയാര്‍ സ്വദേശി ചന്ദ്രനെ പോലെ. അല്ലെങ്കില്‍ രണ്ട് തവണയൊക്കെ ഭാഗ്യദേവത കടാക്ഷിക്കുമോ. അതും കോടികളുടെ രൂപത്തില്‍.

പതിവ് ശീലത്തിന്റെ ഭാഗമായി ഇത്തവണത്തെ പൂജ ബംമ്പര്‍ ടിക്കറ്റ് വാങ്ങിയപ്പോള്‍ സമ്മാനം പ്രതീക്ഷിച്ചിരുന്നില്ല തൃപ്രയര്‍ മേല്‍തൃക്കോവില്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മണക്കാട് ചന്ദ്രന്‍. ഇന്നലെ ഫലം വന്നപ്പോള്‍ ദേ അടിച്ചിരിക്കുന്നു രണ്ടാം സമ്മാനം, അതും ഒരു കോടി രൂപ.

കൗതുകം എന്താണെന്ന് വെച്ചാല്‍ ഇത് ആദ്യമായല്ല കോടികള്‍ ലോട്ടറിയുടെ രൂപത്തില്‍ ചന്ദ്രനെ തേടി എത്തുന്നത്. 8 വര്‍ഷങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ചന്ദ്രന് കോടികള്‍ സമ്മാനം ലഭിക്കുന്നത്. മണ്‍സൂണ്‍ ബമ്പറിലൂടെയാണ് ആദ്യമായി ചന്ദ്രനെ ഭാഗ്യം തേടിയെത്തിയത്. അന്ന് ഒന്നാം സമ്മാനമായ മൂന്ന് കോടി രൂപ ചന്ദ്രന് ലഭിച്ചു.

pooja bumber

8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്നു. അന്ന് മണ്‍സൂര്‍ ബമ്പറിന്റെ വില്‍ക്കാതെ ബാക്കി വന്ന ടിക്കറ്റിലൂടെയാണ് ചന്ദ്രനെ തേടി 3 കോടിയുടെ ഒന്നാം സമ്മാനം എത്തിയത്. 8 വര്‍ഷങ്ങള്‍ക്കിപ്പുറം പൂജ ബമ്പറിലൂടെ 1 കോടിയുടെ രണ്ടാം സമ്മാനവും. ലോട്ടറിക്കച്ചവടം നിര്‍ത്തിയ ചന്ദ്രന്‍ നാട്ടിലെ ലോട്ടറി വില്‍പ്പനക്കാരനായ ജോണിയുടെ പക്കല്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

പൂജ ബമ്പർ നറുക്കെടുപ്പിൽ രണ്ടാം സമ്മാനം 5 പേർക്ക് 1 കോടി രൂപ വീതമാണ്. JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് JC 325526 എന്ന ടിക്കറ്റിനാണ്. കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാർ ആണ് പൂജ ബമ്പർ നേടിയ ഭാഗ്യവാൻ. ഇന്നലെ 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് പൂജ ബമ്പർ നറുക്കെടുപ്പ് നടന്നത്. ഓരോ പരമ്പരയിലേയും 2 വീതം പേർക്ക് 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. JA 865014, JB 219120, JC 453056, JD 495570, JE 200323, JA 312149, JB 387139, JC 668645, JD 312202, JE 128265 എന്നിവയാണ് മൂന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+