Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂജാ ബമ്പർ 12 കോടി കിട്ടിയ ഭാഗ്യവാൻ ദിനേശ് കുമാർ; ഏജൻസി കമ്മീഷനും കിട്ടും 1 കോടി

ഒടുവിൽ കേരളം ആകാംക്ഷയോടെ കാത്തിരുന്ന പൂജാ ബമ്പർ വിജയിയെ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറാണ് ആ ഭാഗ്യവാൻ. ദിനേശ് എടുത്ത 325526 എന്ന ടിക്കറ്റിനാണ് ബമ്പർ അടിച്ചത്.

കൊല്ലത്തെ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപത്തുള്ള ജയകുമാർ ലോട്ടറീസിൽ നിന്നാണ് ദിനേശ് ടിക്കറ്റ് എടുത്തത്. സബ് ഏജന്റ് കൂടിയാണ് ദിനേശ്. കടയിൽ നിന്നും ഏജൻസി വ്യവസ്ഥയിൽ വാങ്ങിയ ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്. അതുകൊണ്ട് തന്നെ ഏജൻസി കമ്മീഷനായ ഒരു കോടിയും ദിനേശിന് ലഭിക്കും. 12 കോടിയിൽ നികുതികളെല്ലാം കിഴിച്ച് 6.18 കോടിയാണ് ദിനേശിന് ലഭിക്കുക.

pa-1733

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് ദിനേശ്. ഇന്നലെ ഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ കൊല്ലത്തുകാരന് തന്നെയാണ് സമ്മാനം ലഭിച്ചതെന്ന് കടക്കാർ പറഞ്ഞിരുന്നു. എന്നാൽ വൈകീട്ട് വരേയും യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതോടെ വിജയി വിവരം പുറത്ത് പറയാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. മുൻപ് ബമ്പർ അടിച്ചവരുടെ മോശം അനുഭവങ്ങൾ ചർച്ചയായ സാഹചര്യത്തിൽ പൂജാ ബംബർ വിജയിയും കാണാമറയത്ത് തന്നെ തുടരാൻ സാധ്യത ഉണ്ടെന്നായിരുന്നു ചർച്ചകൾ. അതിനിടയിലാണ് ഇന്ന് ഉച്ചയോടെ ദിനേശ് ജയകുമാർ ഏജൻസിയിലെത്തി വിവരം പങ്കുവെച്ചത്.

അതേസമയം ബമ്പർ അടിച്ച വിവരം ഇന്നലെ വൈകീട്ടോടെ തന്നെ അറിഞ്ഞിരുന്നതായി ദിനേശ് പറഞ്ഞു. ഏറ്റവും അടുത്ത സുഹൃത്തിന്റെ വിവാഹം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് നേരെ വരാമെന്ന് കരുതിയതിനാലാണ് വിവരം പങ്കുവെയ്ക്കാതിരുന്നത്. സ്ഥിരം ബമ്പർ ലോട്ടറിയെടുക്കുന്ന ആളാണ്. ആദ്യമായാണ് കൊല്ലത്ത് നിന്ന് എടുത്തത്. 10 ടിക്കറ്റ് വെച്ചാണ് എടുക്കുന്നത്. അങ്ങനെ എടുക്കുമ്പോൾ റെയ്റ്റ് കുറച്ച് കിട്ടും. വീട്ടിലുള്ളവർക്ക് തന്നെ ടിക്കറ്റുകളൊക്കെ വീതിച്ച് കൊടുക്കും. ഇത്തവണയും 10 ടിക്കറ്റ് തന്നെ എടുത്തു.

നേരത്തേ 50,000 ഒക്കെ അടിച്ചിട്ടുണ്ട്. 2019 ൽ പൂജാ ബംബർ ഒരു നമ്പറിന് നഷ്ടപ്പെട്ടിരുന്നു. നാട്ടുകാരൊന്നും ലോട്ടറി അടിച്ച വിവരം അറിയില്ല. ഭാര്യയോട് പോലും ഇന്ന് രാവിലെയാണ് വിവരം പറഞ്ഞത്. ലോട്ടറി അടിക്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. എന്തായാലും ഇപ്പോൾ ഹാപ്പിയാണ്', ദിനേശ് പറഞ്ഞു.

അതേസമയം പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടിയാണ്. രണ്ടാം സ്ഥാനത്തിന് അർഹമായ നമ്പറുകൾ ഇതാണ്- JA 378749 , JB 939547 ,JC 616613, JD 211004 , JE 584418

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+