പൂജ ബമ്പർ 12 കോടി കൊല്ലത്തുകാരന്‍ ജയകൃഷ്ണന്? ലോട്ടറിവിറ്റ ഏജന്റും ചില്ലറക്കാരനല്ല, ഓണത്തിനും അടിച്ചു 3 കോടി
കായംകുളം: പൂജ ബമ്പർ ലോട്ടറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം കൊല്ലത്ത്. കൊല്ലം കെ എസ് ആർ ടി സി ബസ്സ്റ്റാന്‍ഡിന് സമീപത്ത് പ്രവർത്തിക്കുന്ന ജയകുമാർ ലോട്ടറീസാണ് 12 കോടിയുടെ ഒന്നാം സമ്മാനം നല്‍കുന്ന ടിക്കറ്റ് (JC 325526) വിറ്റത്. കായംകുളം സബ് ഓഫീസില്‍നിന്നാണ് ലോട്ടറി ഏജന്‍സി ഉടമയായ ലയ എസ് വിജയകുമാർ ഈ ടിക്കറ്റ് വാങ്ങിയത്.
കേരളത്തിലെ ആദ്യ ബമ്പർ സമ്മാനം വില്‍ക്കാന്‍ കഴിഞ്ഞ ഏജന്‍സിയാണ് ഞങ്ങളുടേത് എന്നാണ് ലയയുടെ ഭർത്താവും ലോട്ടറി ഏജന്‍സി നടത്തിപ്പുകാരനുമായ വിജയകുമാർ പറയുന്നു. നൂറാമത്തെ ബമ്പർ നറുക്കെടുപ്പാണ് ഇപ്പോള്‍ നടന്നത്. രണ്ടിലും സമ്മാനം നേടിയെടുക്കാന്‍ സാധിച്ചത്തില്‍ അതിയായ സന്തോഷമുണ്ട്. ലോട്ടറി ഏജന്റ് എന്ന നിലയില്‍ നമ്മള്‍ വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിക്കുമ്പോഴാണല്ലോ ചെയ്യുന്ന തൊഴിലിന് ഒരു അർത്ഥം വരുന്നതെന്നും ജയകുമാർ പറയുന്നു.

ഓണം ബമ്പർ അടിച്ചില്ലെങ്കിലും മൂന്ന് പേർക്ക് ഒരു കോടി രൂപ സമ്മാനം നല്‍കാന്‍ സാധിച്ചു. അമ്പത് ലക്ഷം അടക്കമുള്ള മറ്റ് സമ്മാനങ്ങളുമുണ്ടായിരുന്നു. 1969 ല്‍ അച്ഛന്‍ തുടങ്ങിവെച്ച സ്ഥാപനമാണ്. ഇപ്പോള്‍ ഞങ്ങള്‍ സഹോദരങ്ങള്‍ കൂടിചേർന്നാണ് കട നടത്തുന്നത്. ദിനേശ് കുമാർ എന്ന സബ് എജന്റാണ് ഞങ്ങളുടെ കടയില്‍ നിന്നും ടിക്കറ്റ് വാങ്ങുന്നത്. അദ്ദേഹം ഉടന്‍ ഇങ്ങോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയകൃഷ്ണന്‍ എന്ന് പറയുന്ന വ്യക്തിക്കാണ് ബമ്പർ അടിച്ചതെന്ന വിവരം ലോട്ടറി കടക്ക് സമീപത്ത് കൂടിനിന്നവർ മാധ്യമങ്ങളോട് പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല. ഭാഗ്യശാലി പരസ്യമായി പുറത്ത് വരാതെ മുന്‍ഭാഗ്യശാലികള്‍ ചെയ്തത് പോലെ രഹസ്യമായി ഭാഗ്യക്കുറി ഓഫീസുമായി ബന്ധപ്പെടാനും സാധ്യതയുണ്ട്.
12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന 39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. 300 രൂപയായിരുന്നു ടിക്കറ്റ് വില. അഞ്ച് പേര്‍ക്ക് ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപ മൂന്നാം സമ്മാനവും നല്‍കുന്നു.
പുജാംബമ്പർ പ്രധാന സമ്മാനങ്ങള്‍ ഇങ്ങനെ
ഒന്നാം സമ്മാനം (12 കോടി):
jc 325526
രണ്ടാം സമ്മാനം (1 കോടി രൂപവീതം 5 പേർക്ക്)
JA 378749 , JB 939547 ,JC 616613, JD 211004 , JE 584418
മൂന്നാം സമ്മാനം (10 ലക്ഷം രൂപ വീതം 10 പേർക്ക്)
JA 865014, JB 219120, JC 453056, JD 495570, JE 200323, JA 312149, JB 387139, JC 668645, JD 312202, JE 128265
നാലാം സമ്മാനം (5 ലക്ഷം വീതം 5 പേർക്ക്)
JA 327015,JB 682624,JC 328971,JD 137506,JE 927317












Click it and Unblock the Notifications