Pooja Bumper BR 106 Result: പൂജ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു; 12 കോടി ഈ ടിക്കറ്റിന്
ഭാഗ്യാന്വേഷികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 12 കോടി രൂപ JD 545542 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔപചാരിക ചടങ്ങുകള്‍ ഇല്ലാതെയാണ് നറുക്കെടുപ്പ് നടത്തിയത്.
300 രൂപ വിലയുള്ള പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. അഞ്ച് സീരിസിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ സീരീസിനും ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കുന്ന തരത്തിലാണ് പൂജ ബമ്പറിന്റെ സമ്മാന ഘടന.













Click it and Unblock the Notifications