Get Updates
Get notified of breaking news, exclusive insights, and must-see stories!

Pooja Bumper BR-88 Lottery: ആരാകും കേരളം കാത്തിരിക്കുന്ന ഭാഗ്യവാന്‍, പൂജാ ബംബര്‍ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: ലോട്ടറി ഭാഗ്യന്വേഷികള്‍ ഏറെ കാത്തിരുന്ന പൂജ ബംബര്‍ നറുക്കെടുപ്പ് നാളെ നടക്കും. നാള ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. JA, JB, JD, JC, JE, JG എന്നീ സീരിസുകളിലെ നറുക്കെടുപ്പാണ് നാളെ നടക്കുക. 250 രൂപ വിലയുള്ള പൂജ ബംബര്‍ നറുക്കെടുപ്പിന്റ ഒന്നാം സമ്മാനം പത്ത് കോടി രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും .ഇത്തവണത്തെ പൂജ ബംബറിന്റെ വിജയി ആരാകുമെന്ന കാത്തിരിപ്പിലാണ് എല്ലാ മലയാളികളും .

1

രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ 12 പേര്‍ക്ക് വീതം ലഭിക്കും. അവസാനത്തെ അഞ്ചക്കത്തിന് ഒരു ലക്ഷം രൂപ നാലാം സമ്മാനമായി ലഭിക്കും. കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും പൂജ ബംബറിലൂടെ ഭാഗ്യന്വേഷികള്‍ക്കായി കാത്തിരിക്കുന്നുണ്ട്.

2

ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് പൂജ ബംബറിന് ലഭിച്ചത്. ബംബറിന്റെ ആദ്യം അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളും വിറ്റുതിര്‍ന്നിരുന്നു. തുടര്‍ന്ന് ആറ് ലക്ഷം ടിക്കറ്റുകള്‍ കൂടി കഴിഞ്ഞ ആഴ്ച അച്ചടിച്ചു. കഴിഞ്ഞ വര്‍ഷം പൂജാ ബംബര്‍ 34 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. സെപ്റ്റബര്‍ 18ന് ആണ് പൂജ ബംബര്‍ ടിക്കറ്റ് പുറത്തിറക്കിയത്. രണ്ടാഴ്ചക്കുള്ളില്‍ 15 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നു.

3

ഇത്തവണ ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെയാണ് ടിക്കറ്റ് വീണ്ടും അച്ചടിച്ചത്. നാളെ നറുക്കെടുപ്പ് നടക്കാനിരിക്കെ എല്ലാ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ പൂജ ബംബറിന് 200 രൂപയാണെങ്കില്‍ ഇത്തവണ അത് 250 ആക്കി ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കിയത്.

4

ഈ വര്‍ഷത്തെ ഓണം ബംബര്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനത്തുക വര്‍ദ്ധിപ്പിക്കാന്‍ ലോട്ടറി വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്ത് ഏറ്റവും അവസാനമായി നറുക്കെടുത്ത ബംബര്‍ ഓണത്തിന്റെതാണ്. ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കിയത്. 25 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. തിരുവനന്തപുരം ശ്രിവരാഹം സ്വദേശി അനൂപിനാണ് ഇത്തവണ ഓണം ബംബര്‍ അടിച്ചത്.

5

കേരളത്തില്‍ ഒരു വര്‍ഷം ആറ് ബംബര്‍ നറുക്കെടുപ്പുകളാണ് നടക്കുന്നത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. ബംബര്‍ ടിക്കറ്റുകളോട് മലയാളികള്‍ക്ക് എന്നും പ്രിയമാണ്.

6

ഇന്ത്യയില്‍ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്. പി.കെ. കുഞ്ഞ് ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യമായി വില്‍പ്പന ആരംഭിച്ചത് 1967 നവംബര്‍ 1 നാണ്. ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്. മാവേലി, കൈരളി, പെരിയാര്‍ എന്നീ പേരുകളില്‍ ആയിരുന്നു ആദ്യം ഭാഗ്യകുറികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+