പൂജ ബംപർ നറുക്കെടുപ്പ്; 12 കോടിയുടെ ഒന്നാം സമ്മാനം കാസർഗോഡ് വിറ്റ ടിക്കറ്റിന്, നമ്പറിതാ
തിരുവനന്തപുരം: പൂജ ബംപർ നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു. JC 253199 നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 12 കോടിയാണ് സമ്മാനം. പൂജാ ബംപറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. മുൻ വർഷം 10 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം.
ഒരു കോടി വീതം നാല് പേർക്കാണ് രണ്ടാം സമ്മാനം. JD 504106, JC 748835, JC 293247, JC 781889 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. JA 253199, JB 253199, JD 253199, JE 253199 നമ്പറുകൾക്ക് സമാശ്വാസ സമ്മാനമായ 1 ലക്ഷം വീതം ലഭിക്കും.

മറ്റ് സമ്മാനങ്ങൾ ഇങ്ങനെ
മൂന്നാം സമ്മാനം - (5000000 രുപ )
JA 269609 JA 538789 JB 117859 JB 271191 JC 284717 JC 542383 JD 239603 JD 899020 JE 588634 JE 765533l
നാലാം സമ്മാനം (300000 രുപ )
JE 413985 JD 525622 JC 520345 JB 566542 JA 447557
അഞ്ചാം സമ്മാനം ( 2,00,000 രൂപ)
JA 889087 JB 589007 JC 459412 JD 773330 JE 454962
കഴിഞ്ഞ തവണത്തെ പൂജാ ബംപർ സമ്മാനം ലഭിച്ചത് ഗുരുവായൂർ സ്വദേശിക്കായിരുന്നു. JC 110398 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്ന് കിഴക്കേനടയിലെ പായസ ഹട്ട് എന്ന കട നടത്തുന്ന സബ് ഏജന്റ് രാമചന്ദ്രൻ വാങ്ങിച്ച് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. ഫലം പുറത്ത് വന്നതോടെ ലോട്ടറി അടിച്ചയാൾ പേര് വിവരങ്ങൾ വെളിപ്പെടുത്തി പുറത്തുവരുമെന്നായിരുന്നു കരുതപ്പെട്ടത്. എന്നാൽ താൻ ആരെന്ന് വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി ഇദ്ദേഹം പിന്നീട് ലോട്ടറി വകുപ്പിനെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications