ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമെല്ലാം പാലക്കാട് നിന്നുള്ള ടിക്കറ്റിനാണോ? പൂജാ ബമ്പറിന്റെ ചരിത്രം ഇങ്ങനെ
സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ പൂജാ ബമ്പര്‍ ഭാഗ്യക്കുറി ലോട്ടറിയുടെ നറുക്കെടുപ്പ് നവംബര്‍ 22 ന്. 12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന പൂജ ബമ്പര്‍ ലോട്ടറിയുടെ വില്പന നറുക്കെടുപ്പ് അടുത്തതോടെ ശരവേഗത്തിലായിട്ടുണ്ട്. 300 രൂപയാണ് ടിക്കറ്റിന്റെ വില. അഞ്ച് പരമ്പരകളില്‍ പുറത്തിറക്കിയ പൂജ ബമ്പറിന്റെ നറുക്കെടുപ്പ് നവംബര്‍ 22 ന് ഉച്ചയ്ക്ക് 2 മണിക്ക് ഗോര്‍ഖി ഭവനില്‍ വെച്ചാണ് നടക്കുക.
ഒരു കോടി രൂപയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഇത് ഓരോ സീരിസിനും ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം) നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും നല്കുന്നു. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ സമ്മാനങ്ങളും ഉണ്ടായിരിക്കും.

ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റ് അടക്കം ഏഴ് പേരെ കോടീശ്വരന്മാരാക്കുന്ന തരത്തിലാണ് പൂജ ബമ്പറിന്റെ സമ്മാനഘടന. ആകെ 332130 സമ്മാനങ്ങളാണ് പൂജ ബമ്പറില്‍ നല്‍കുന്നത്. അതിനാല്‍ തന്നെ ഇത്തവണ റെക്കോഡ് വില്പനയാണ് പൂജ ബമ്പറില്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ലോട്ടറിയില്‍ ഭാഗ്യ നോക്കുന്ന പലരും പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നവരാണ്.
ഇത്തരത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സമ്മാനം നേടിയ ജില്ലയും സ്ഥലവും എല്ലാം പലരും പരിഗണിക്കാറുണ്ട്. പൊതുവെ ബമ്പര്‍ ലോട്ടറികള്‍ പാലക്കാട് ജില്ലയില്‍ നിന്നെടുക്കുന്നവര്ക്കാണ് ലഭിക്കാറ് എന്ന് പറയാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ആക്സമികതയോ യാദൃശ്ചികമോ മാത്രമാണ്. മാത്രമല്ല കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ ആദ്യത്തെ മൂന്ന് തവണ മാത്രമാണ് പൂജാ ബമ്പര്‍ ഒന്നാം സമ്മാനം പാലക്കാടിലേക്ക് പോയത് എന്നും മനസിലാകും.
മുന്‍ വര്‍ഷങ്ങളില്‍ പൂജ ബമ്പര്‍ നേടിയ നമ്പറുകളും സ്ഥലങ്ങളും
2024 - JC 325526 - കായംകുളം
2023-- JC 253199- കാസര്‍ഗോഡ്
2022 - JC 110398- ഗുരുവായൂര്‍
2021- RA 591801- തിരുവനന്തപുരം
2020- NA 399409- തിരുവനന്തപുരം
2019- RI 332952- കോട്ടയം
2018- VA 489017- കോട്ടയം
2017- RA 657205- തൃശൂര്‍
2016- TH 211619- പാലക്കാട്
2015- NA 766093- പാലക്കാട്
2014- PA 203798- പാലക്കാട്
അതിനാല്‍ ലോട്ടറിയിലെ ഭാഗ്യം എന്നത് തീര്‍ത്തും നറുക്കെടുപ്പിലൂടെ മാത്രം വരുന്ന ഒന്നാണ്. ബാക്കിയെല്ലാ കാര്യങ്ങളും യാദൃശ്ചികതയുടെ പുറത്ത് സംഭവിക്കുന്നതാണ്. വിറ്റഴിച്ച ടിക്കറ്റുകളില്‍ നിന്ന് മാത്രമെ നറുക്കെടുപ്പ് നടത്താറുള്ളൂ എന്നതും കേരള ലോട്ടറിയുടെ പ്രത്യേകതയാണ്. കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേയാണ് ബമ്പര്‍ ടിക്കറ്റുകളും ലോട്ടറി വകുപ്പ് പുറത്തിറക്കുന്നത്.
സംസ്ഥാനത്ത് ആകെ ആറ് ബമ്പര്‍ ലോട്ടറികളാണ് ഉള്ളത്. ക്രിസ്തുമസ്-പുതുവര്‍ഷ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍, ഓണം ബമ്പര്‍, പൂജ ബമ്പര്‍ എന്നിവയാണ് അവ. ഓരോ ബമ്പറിന്റേയും നറുക്കെടുപ്പ് ദിവസമാണ് അടുത്ത ബമ്പറിന്റെ ടിക്കറ്റും സമ്മാനവിവരങ്ങളും പുറത്തിറക്കാറുള്ളത്. 25 കോടി ഒന്നാം സമ്മാനം നല്കുന്ന ഓണം ബമ്പറാണ് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക വാഗ്ദാനം ചെയ്യുന്ന ബമ്പര്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications