പൂജാ ബംബർ 12 കോടിയുടെ വിജയി അതിർത്തി കടന്നോ?; 'ഓണം ബമ്പർ വിജയി അനൂപിന്റെ ഉപേദശം ഫലിച്ചോ'
പൂജാ ബംപർ നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്. JC 253199 എന്ന നമ്പറിനായിരുന്നു ഇത്തവണ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ തന്നെ ടിക്കറ്റ് വിറ്റ ഏജൻസിയെ കണ്ടെത്തിയിരുന്നു. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്‍സിയായിരുന്നു ടിക്കറ്റ് വിറ്റത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുളളതാണ് ഈ ഏജന്‍സി.
ഈ ഏജൻസിയിൽ നിന്നും 25,000 ടിക്കറ്റുകൾ വിറ്റ് പോയിരുന്നു. മറ്റ് ജില്ലകളിലടക്കം സപ്ലൈ ഏജന്റുമാരുമുണ്ട്. കാറിൽ പോയും ഇവർ ടിക്കറ്റുകൾ വിൽക്കാറുണ്ട്. അതുകൊണ്ട് തന്നെ കാസർഗോഡ് ജില്ലയിൽ ഉള്ളയാൾ തന്നെയാണോ വിജയി എന്ന് ഉറപ്പിക്കാനാകില്ല. ഒരുപക്ഷേ കണ്ണൂർ ,എറണാകുളം ജില്ലയിലെ സബ് ഏജൻസികളിൽ വിറ്റ ടിക്കറ്റിനാണോ അതോ കർണാടകയിൽ നിന്നും വന്ന ആളുകൾ എടുത്ത് പോയ ടിക്കറ്റിനാണോ സമ്മാനം എന്നതിലും വ്യക്തതയില്ല.

തിരുവോണം ബമ്പർ കഴിഞ്ഞ തവണ കോയമ്പത്തൂർ സ്വദേശികൾക്കായിരുന്നു ലഭിച്ചത്. അതുകൊണ്ട് തന്നെ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമെല്ലാം കേരളത്തിൽ ലോട്ടറി ഭാഗ്യം പരീക്ഷിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ അതിർത്തി കടന്നതാകാനും സാധ്യത നിലനിൽക്കുന്നുണ്ട്.
അതേസമയം 2022 ലെ തിരുവോണ ബമ്പർ വിജയിയായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശിക്കുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ബമ്പർ അടിക്കുന്നവർ പേര് വെളിപ്പെടുത്താറില്ല. അനൂപ് വിജയി ആണെന്ന് അറിഞ്ഞതോടെ സഹായം അഭ്യർത്ഥിച്ച് എത്തുന്നവർ വളരെ ഏറെയായിരുന്നു. ഒടുവിൽ പൊറുതിമുട്ടി സ്വന്തം വീട് ഉപേക്ഷിച്ച് പോയി മറ്റൊരു സ്ഥത്ത് വീട് വെച്ച് മാറേണ്ട അവസ്ഥയിലായിരുന്നു അനൂപ്. തന്റെ അനുഭവം ഉണ്ടാകാതിരിക്കണമെങ്കിൽ ആരും പേര് വെളിപ്പെടുത്തരുതെന്ന ഉപദേശവും അനൂപ് മാധ്യമങ്ങളിലൂടെ നൽകിയിരുന്നു. അതിനാൽ ബമ്പർ അടിക്കുന്നവർ ആരേയും അറിയിക്കാതെ ലോട്ടറി വകുപ്പിനെ സമീപിച്ച് പണം കൈപ്പറ്റാണ് പതിവ്. പേരും വിവരങ്ങളും വെളിപ്പെടുത്തരുതെന്ന് ഇവർ അഭ്യർത്ഥിക്കാറുമുണ്ട്.
അതേസമയം പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി വീതം നാല് പേർക്കായിരുന്നു. JD 504106, JC 748835, JC 293247, JC 781889 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. JA 253199, JB 253199, JD 253199, JE 253199 നമ്പറുകൾക്ക് സമാശ്വാസ സമ്മാനമായ 1 ലക്ഷം വീതവും ലഭിച്ചു.












Click it and Unblock the Notifications