കോഴിക്കോട്ട് പോലീസ് വാഹനത്തിന് പൂജ; ക്ഷേത്രത്തിലെത്തിച്ചത് പോലീസുകാര്‍, വീഡിയോ പുറത്ത്
കോഴിക്കോട്: സര്‍ക്കാര്‍ പുതുതായി ലഭിച്ച വാഹനത്തിന് ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജ നടത്തി കോഴിക്കോട്ടെ പോലീസുകാര്‍. നഗരത്തിലെ പ്രമുഖ ക്ഷേത്രത്തിലെത്തിച്ച് പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പോലീസുകാര്‍ യൂണിഫോമിലാണ്. ചട്ടംലംഘിച്ചുള്ള പൂജയ്ക്കെതിരെ പോലീസിലെ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്.

പോലീസുകാരുടെ വാട്സ്ആപ്പ് കൂട്ടായ്മയില്‍ നിന്നാണ് വീഡിയോ പുറത്തായത്. ക്ഷേത്രത്തിലെത്തിച്ച വാഹനത്തിന് മുമ്പില്‍ പൂജാരി മന്ത്രങ്ങള്‍ ചൊല്ലുന്നതും വാഹനത്തിന് ചുറ്റും നടക്കുന്നതും വീഡിയോയില്‍ കാണാം. പൂജക്ക് ശേഷം പൂജാരിയുടെ കാല്‍തൊട്ട് വന്ദിച്ചാണ് പോലീസുകാരന് വാഹനം എടുത്തത്. രണ്ട് പോലീസുകാരെയാണ് വീഡിയോയില്‍ കാണുന്നത്.
കോഴിക്കോട് സിറ്റി പോലീസ് കണ്ട്രോള് റൂമിന് അനുവദിച്ച വാഹനമാണ് പൂജ നടത്താന്‍ വേണ്ടി ക്ഷേത്രത്തില്‍ കൊണ്ടുപോയത്. കണ്ട്രോള് റൂമിന് അഞ്ച് എസി വാഹനങ്ങളാണ് അനുവദിച്ചിരിക്കുന്നത്.
ചട്ട പ്രകാരം യൂണിഫോമില്‍ മതാചാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലീസുകാര്‍ക്ക് അനുവാദമില്ല. പൂജ നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സമാനമായ സംഭവം തൃശൂരിലും അടുത്തിടെയുണ്ടായിരുന്നു. വീഡിയോ പുറത്തായ സാഹചര്യത്തില്‍ നടപടിയുണ്ടാകുമെന്നാണ് വിവരം.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications