തിങ്കളാഴ്ച പൊതുഅവധി..! നവരാത്രിയ്ക്ക് ഇത്തവണ അഞ്ച് ദിവസം അവധി

പൂജവെപ്പ് പ്രമാണിച്ച് തിങ്കളാഴ്ചയും സംസ്ഥാനത്ത് അവധി. സര്‍ക്കാര്‍ തലത്തില്‍ ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി. ഇത് പ്രകാരം ഒക്ടോബര്‍ 18, 19, 20, 21 തിയതികളില്‍ അവധിയായിരിക്കും. ശനിയാഴ്ച നേരത്തെയുള്ള അവധി കൂടി കണക്കിലെടുത്താല്‍ ഇത്തവണ അഞ്ച് ദിവസമാണ് നവരാത്രിയോട് അനുബന്ധിച്ച് ലഭിക്കുക.

Pooja Holiday

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെല്ലാം തിങ്കളാഴ്ചത്തെ അവധി ബാധകമായിരിക്കും. ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍, ബില്‍ ഓഫ് എക്‌സ്‌ചേഞ്ച് തുടങ്ങിയ സാമ്പത്തിക രേഖകളുടെ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നിയമമാണ് 1881 - ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട്. ബാങ്കിംഗ് ഇടപാടുകളിലും പൊതു അവധി പ്രഖ്യാപനങ്ങളിലും ഈ നിയമത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിലെ 25 -ാം വകുപ്പ് പ്രകാരം ഞായറാഴ്ചകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ചെയ്യുന്ന ദിവസങ്ങള്‍ക്കും പൊതു അവധിയായി അംഗീകാരം നല്‍കാം. ഇപ്രകാരം അവധി പ്രഖ്യാപിക്കുമ്പോള്‍ ബാങ്കുകളുടെ പ്രവര്‍ത്തനം, ചെക്ക് ക്ലിയറിംഗ് തുടങ്ങിയ ബാങ്കിംഗ് ഇടപാടുകള്‍ ഉണ്ടായിരിക്കില്ല. എന്നിരുന്നാലും തിങ്കളാഴ്ചത്തെ അവധി എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമാകണമെന്നില്ല.

ഉത്തരവിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും ഓരോ മേഖലയിലെയും അവധി ബാധകമാകുന്നത്. നേരത്തെ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് തിങ്കളാഴ്ച അവധി വേണം എന്ന് ഭാരതീയ ജ്യോതിഷ വിചാര സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശനും പൊതു വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനും ഭാരതീയ ജ്യോതിഷ വിചാര സംഘം നിവേദനം നല്‍കുകയും ചെയ്തിരുന്നു.

ഇത്തവണ ഒക്ടോബര്‍ 18 ന് വൈകിട്ടാണ് പൂജവെപ്പ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. അതിനാലാണ് 19 ന് കൂടി അവധി അനുവദിക്കണം എന്ന ആവശ്യം സംഘടന മുന്നോട്ടുവെച്ചത്. ഒക്ടോബര്‍ 19 തിങ്കളാഴ്ച അഷ്ടമിയും ഒക്ടോബര്‍ 20 ചൊവ്വാഴ്ച നവമിയും ഒക്ടോബര്‍ 21 ബുധനാഴ്ച വിജയ ദശമിയും ആണ്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടറിലും ഒക്ടോബര്‍ 18 ന് പൂജ വെപ്പ്, 19 ന് ദുര്‍ഗാഷ്ടമി, 20 ന് മഹാ നവമി ആയുധ പൂജ, 21 ന് വിജയ ദശമി പൂജയെടുപ്പ് എന്ന ക്രമത്തിലാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma