കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് മഹാനവമി; മൊബൈല്‍ ഫോണുകളും ടാബുകളും പൂജയ്ക്ക് വച്ച് വിദ്യാര്‍ത്ഥികള്‍, വിദ്യാരംഭം തിങ്കളാഴ്ച

Google Oneindia Malayalam News

തിരുവനന്തപുരം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള മഹാനവമി ഇന്ന് ആഘോഷിക്കുകയാണ്. മഹാനവമിയുടെ ഭാഗമായുള്ള പൂജകള്‍ ഇത്തവണ രണ്ട് ദിവസമാണ്. വിദ്യാരംഭവും വിജയദശമിയും തിങ്കളാഴ്ചയാണ് നടക്കുക. ദുര്‍ഗാഷ്ടമി ദിനമായ ഇന്നലെ വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികള്‍ പഠനോപകരണങ്ങള്‍ പൂജവച്ചു. കൊവിഡ് നിയന്ത്രണം പാലിച്ചാണ് ക്ഷേത്രങ്ങളില്‍ പുസ്തകങ്ങളും മറ്റും പൂജയ്ക്ക് വച്ചത്. പതിവില്ലാതെ പുസ്തകങ്ങള്‍ക്കൊപ്പം ടാബുകളും മൊബൈല്‍ ഫോണുകളും പൂജയ്ക്ക് വച്ചിട്ടുണ്ട്.

pooja

ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് മുന്നില്‍ താലികെട്ടി പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേര്‍ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് മുന്നില്‍ താലികെട്ടി പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേര്‍

അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ആഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുമ്പുള്ള പൂജാ ദിനങ്ങള്‍ പോലെയല്ല ഇത്തവണത്തേത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും കോവിഡ് ഭീഷണിയിലാണ്. ആകെയുള്ള കോവിഡ് രോഗികളുടെ എണ്ണം കുറവുള്ള ജില്ലകളില്‍ പോലും 60 വയസിന് മുകളിലുള്ളവരില്‍ കോവിഡ് ബാധ വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഈ സാഹചര്യത്തില്‍ പൂജവയ്പ്പ്, വിദ്യാരംഭം ചടങ്ങുളോടനുബന്ധിച്ചുള്ള ഒത്തുകൂടലുകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

വടി കൊടുത്ത് അടി വാങ്ങി ബൽറാം! പമ്പരവിഡ്ഢിത്തം വിളമ്പല്ലേ എന്ന് ഐസക്ക്; വിലനിയന്ത്രണത്തിൽ ക്ലാസ്സും!വടി കൊടുത്ത് അടി വാങ്ങി ബൽറാം! പമ്പരവിഡ്ഢിത്തം വിളമ്പല്ലേ എന്ന് ഐസക്ക്; വിലനിയന്ത്രണത്തിൽ ക്ലാസ്സും!

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നവരാത്രി ഉത്സവ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്. വിദ്യാരംഭവും ബൊമ്മഗൊലുവുമായും ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങള്‍ ചേര്‍ന്നുള്ള സുരക്ഷിതമായ ക്ലസ്റ്ററുകളിലോ മാത്രമേ നടത്താന്‍ പാടുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുകള്‍ക്ക് പുറത്ത് ഒരു ചടങ്ങും സംഘടിപ്പിക്കരുത്. 65 വയസിന് മുകളിലുള്ളവര്‍, മറ്റ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

യുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങിയുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങി

ഇതുകൂടാതെ വിദ്യാരംഭ ചടങ്ങിന ് വീട്ടില്‍ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങളില്‍ മാത്രമേ പങ്കെടുക്കാവൂ. നാവില്‍ എഴുതാന്‍ ഒരു കുട്ടി ഉപയോഗിച്ച സ്വര്‍ണം അടക്കമുള്ളവ മറ്റ് കുട്ടികള്‍ക്ക് ഉപയോഗിക്കരുത്. തുടങ്ങിയ മാര്‍ഗ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറ്റവും സ്ത്രീവിരുദ്ധവും അധ:പതിച്ചതുമായ സംഘടന, അമ്മ എന്ന പേര് അപമാനം, തുറന്നടിച്ച് പാർവ്വതി വീണ്ടുംഏറ്റവും സ്ത്രീവിരുദ്ധവും അധ:പതിച്ചതുമായ സംഘടന, അമ്മ എന്ന പേര് അപമാനം, തുറന്നടിച്ച് പാർവ്വതി വീണ്ടും

സിദ്ദീഖിന്റെ ഇടപെടല്‍ ഗുണം ചെയ്തു; നിലപാട് വ്യക്തമാക്കി ബൈജു... പണം കൈയ്യിലെത്തിയാല്‍ ഓകെസിദ്ദീഖിന്റെ ഇടപെടല്‍ ഗുണം ചെയ്തു; നിലപാട് വ്യക്തമാക്കി ബൈജു... പണം കൈയ്യിലെത്തിയാല്‍ ഓകെ

Recommended Video

cmsvideo
Modi govt has set aside Rs 50,000 crore to give Covid vaccine to entire country | Oneindia Malayalam

English summary
Pooja Veppu In Kerala 2020: Some have put tabs and mobile phones along with books
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X