മൂന്ന് ജില്ലകളില്‍ നിന്ന് മൂന്ന് കെട്ടി പൂജാരി; സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങി, ഒടുവില്‍
തിരുവനന്തപുരം: മൂന്ന് സ്ത്രീകളെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ പൂജാരിയെ പോലീസ് പിടികൂടി. കൊല്ലം കരുനാഗപള്ളി ക്ലാപ്പന സ്വദേശി അജീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വക്കം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
മൂന്ന് വിവാഹം കഴിച്ച് ഭാര്യമാരുടെ സ്വര്‍ണവും പണവുമായി ഇയാള്‍ മുങ്ങുകയായിരുന്നു. പൂജാരി തട്ടിപ്പുകാരനാണെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നാണ് പൂജാരി വിവാഹം കഴിച്ചിട്ടുള്ളത്. രണ്ടാം ഭാര്യയുടെ പരാതിയിലാണ് പോലീസ് പിടികൂടിയത്. ഏഴ് വര്‍ഷം മുമ്പ് കൊല്ലം വള്ളിക്കാവിലുള്ള സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഇതില്‍ ഒരാള്‍കുട്ടിയുണ്ട്. ശേഷം ഈ സ്ത്രീയെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
പിന്നീട് കടയ്ക്കാവൂര്‍ മല്ലന്‍നടയില്‍ പൂജാരിയായി ജോലി ചെയ്യുമ്പോഴാണ് പരാതിക്കാരിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവരെ ഉപേക്ഷിച്ച് മുങ്ങിയ ശേഷമാണ് ആലപ്പുഴയില്‍ വിവാഹം ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ആലപ്പുഴ എഴുപുന്നയിലുള്ള യുവതിയെ വിവാഹം ചെയ്തത്. ഈ വിവാഹത്തെ കുറിച്ച് രണ്ടാം ഭാര്യ അറിഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications