നാടന്‍തുണ്ടില്‍ തുടങ്ങി പൂമ്പാറ്റവരെ, ഷറഫലി അശ്ലീല വീഡിയോ പ്രചാരകനായത് ഒരുവര്‍ഷം മുമ്പ്, പൂമ്പാറ്റയില്‍ കുഞ്ഞുങ്ങളുടെ വീഡിയോ മാത്രം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നാടന്‍തുണ്ടില്‍ തുടങ്ങി പൂമ്പാറ്റവരെ അശ്ലീല ഗ്രൂപ്പുകളുണ്ടാക്കിയ ഷറഫലി അശ്ലീല വീഡിയോകളുടെ പ്രചാരകനായത് ഒരുവര്‍ഷം മുമ്പ്. സോഷ്യല്‍മീഡിയ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചകേസില്‍ അറസ്റ്റിലായ ഷറഫലി(25)യുടെ കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങളറിയാന്‍ പോലീസ് ടെലഗ്രാം അധികൃതര്‍ക്ക് കത്തയച്ചു.

പ്രേതപ്പേടിയില്‍ ഒരു ഗ്രാമം; വെള്ള സാരിയുടുത്ത് അര്‍ധരാത്രിയില്‍!! ദാരുണമായ കൊലപാതകം

സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാമില്‍ പൂമ്പാറ്റ എന്ന ഗ്രൂപ്പുണ്ടാക്കിയാണ് ഷറഫലി കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങള്‍ ദിവസം ഏഴായിരത്തോളം പേര്‍ക്ക് അയച്ചുനല്‍കിയിരുന്നത്. എന്നാല്‍ ഗ്രൂപ്പിലെ അംഗങ്ങളെ കുറിച്ചുള്ള യാതൊരു വിവരവും ഷറഫലിക്കുപോലും കൃത്യമായി അറിയില്ല. ലാറ്റിന്‍അമേരിക്കയില്‍നിന്നുള്ളവര്‍വരെ ഈഗ്രൂപ്പുകളില്‍ അംഗങ്ങളായുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നു അന്വേഷണ സംഘം പറയുന്നു.

sarafalipoombatta

വിദേശരാജ്യങ്ങളില്‍നിന്നുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ അശ്ലീല വീഡിയോകളാണ് ഗ്രൂപ്പ്‌വഴി കൂടുതലും കൈമാറിയിരുന്നത്. അതേ സമയം ടെലഗ്രാം ഗ്രൂപ്പില്‍ ചേരുന്നവരുടെ ഫോണ്‍നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കുപോലും അറിയാത്തതിനാലാണു കൂടുതല്‍ വിവരങ്ങള്‍ കൈമറാന്‍ പോലീസ് ടെലഗ്രാം അധികൃതര്‍ക്ക് കത്തയച്ചത്.

വ്യാജപേരുകള്‍ ഉപയോഗിച്ചാണു പലരും ഈഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നത്. അറസ്റ്റിലായ ഷറഫലി പൂമ്പാറ്റ ഗ്രൂപ്പില്‍ എം.എല്‍.പി.എം എന്നപേരിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം അശ്ലീല വീഡിയോകള്‍ അയച്ചു നല്‍കാന്‍ ഷറഫലി പണം വാങ്ങിയിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. ഗ്രൂപ്പില്‍ അംഗങ്ങളാക്കുവാനും വീഡിയോകള്‍ അയച്ചുനല്‍കുന്നതിനും ഇയാള്‍ പണം വാങ്ങിയിരുന്നോ എന്നറിയാല്‍ പോലീസ് ഷറഫലിയുടേയും ബന്ധുക്കളുടേയും ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ളവ പരിശോധിച്ചെങ്കിലും ഇതിനു പിന്നില്‍ പണമിടപാട് നടന്നതായി കണ്ടെത്താന്‍ സാധിച്ചില്ല.

കഴിഞ്ഞ 29ന് കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പോലീസിനോട് ഷറഫലി കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഒരു വര്‍ഷം മുമ്പാണ് താന്‍ സ്മാര്‍ട്ട് ഫോണില്‍ സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തത്. വിദേശ രാജ്യങ്ങളിലെ പ്രമുഖ പണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാനായാണ് ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതെന്നും സി.എം.എ വിദ്യാര്‍ഥികൂടിയായ ഷറഫലി പോലീസിന് മൊഴി നല്‍കി.

തുടര്‍ന്നു ഇവ ഉപയോഗിക്കുന്നതിനിടയിലാണ് ചില അശ്ലീല വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ കണ്ടത്. തുടര്‍ന്നു ഇവതുറന്നുകാണുന്നത് പതിവായി. ശേഷം 'നാടന്‍തുണ്ട്' എന്ന ഗ്രൂപ്പുകളുണ്ടാക്കി അതിലേക്ക് ഇവയുടെ ലിങ്കുകള്‍ അയച്ചുകൊടുക്കുന്നത് പതിവായി. ഇത്തരത്തിലുള്ള അശ്ശീല വീഡിയോകളില്‍ ചെറിയ കുട്ടികളുടേത് കാണാനായിരുന്നു ഗ്രൂപ്പംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കുംതാല്‍പര്യം.

ഇതിനെ തുടര്‍ന്നാണ് ഒന്നര മാസം മുമ്പ് താന്‍ 'പൂമ്പാറ്റ' എന്ന പേരില്‍ ഒരു ഗ്രൂപ്പുണ്ടാക്കിയതെന്നും ഷറഫലി സമ്മതിച്ചു. ഈ ഗ്രൂപ്പില്‍ 14വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ അശ്ലീല വീഡിയോകളാണു അയച്ചിരുന്നത്. നിരവധി പേര്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇതില്‍ അംഗങ്ങളാകുകയും ഗ്രൂപ്പ് ഏറെ ചര്‍ച്ചയാകുകയും ചെയ്തു. തുടര്‍ന്നു ഇതിനെ കുറിച്ചു പോലീസിന് സൂചന ലഭിച്ചതായി അറിഞ്ഞ് ആഴ്ച്ചകള്‍ക്ക് മുമ്പ് ഈ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു. പിന്നീടാണ് പോലീസിന്റെ പിടിയിലാകുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായ ഷറഫലിക്കെതിരെ നിലവില്‍ തിരുവനന്തപുരം സൈബര്‍പോലീസും മറ്റൊരു കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഈകേസുമായി ബന്ധപ്പെട്ട് തന്നെയാണ് ഈകേസും.

ഷറഫലി പൂമ്പാറ്റക്ക് പുറമെ മൂന്നു അശ്ലീല ഗ്രൂപ്പുകളിലെ അഡ്മിനും 48ഗ്രൂപ്പുകളിലെ അംഗവുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതിയില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണും,മെമ്മറി കാര്‍ഡുള്‍പെടെയുള്ളവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ടെലഗ്രാം അധികൃതരില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടുകപ്രതികളെ ഉടന്‍ അറസറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. തന്റെ മാനസിക സംതൃപ്തിക്ക് വേണ്ടിയാണ് അശ്ലീല ദൃശ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കു വച്ചതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് തിരിച്ചു കോടതിയില്‍ ഹാജരാക്കും.

English summary
Poombatta only have child videos

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്