Poonjar Election Results LIVE: പിസി ജോര്‍ജിന്റെ ഒരു കോടി പോകും; കടുത്ത മല്‍സരം, കട്ടയ്ക്ക് എല്‍ഡിഎഫും യുഡിഎഫും
കോട്ടയം: ജില്ലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് പൂഞ്ഞാര്‍. പിസി ജോര്‍ജ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതാണ് ശ്രദ്ധേയം. ഏറെ കാലം പിസി ജോര്‍ജിനൊപ്പം നിന്ന മണ്ഡലം 2021 മുതലാണ് മുഖം തിരിച്ചത്. ഇത്തവണ ജയിക്കുമെന്നും ഒരു കോടി രൂപയ്ക്ക് ബെറ്റ് വയ്ക്കാന്‍ തയ്യാറാണെന്നുമായിരുന്നു പിസി ജോര്‍ജിന്റെ വീമ്പുപറച്ചില്‍. എന്നാല്‍ വോട്ടെണ്ണല്‍ മൂന്ന് റൗഡ് പൂര്‍ത്തിയാപ്പോള്‍ മൂന്നാം സ്ഥാനത്താണ് പിസി ജോര്‍ജും ബിജെപിയും.
സിറ്റിങ് എംഎല്‍എ എല്‍ഡിഎഫിന്റെ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ തൊട്ടുപിന്നില്‍ യുഡിഎഫിന്റെ അഡ്വ. സെബാസ്റ്റ്യന്‍ എംജെ ഉണ്ട്. 129 വോട്ടിന്റെ മാത്രം വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. പിസി ജോര്‍ജ് മൂന്നാം സ്ഥാനത്താണ്. അദ്ദേഹത്തിന് മൂന്നാം റൗഡ് എണ്ണിക്കഴിഞ്ഞപ്പോള്‍ 5038 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

2021ല്‍ ഒരു മുന്നണിയുടെയും ഭാഗാമാകാതെയാണ് പിസി ജോര്‍ജ് മല്‍സരിച്ചത്. പിന്നീട് അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. മകന്‍ ഷോണ്‍ ജോര്‍ജ് തൊട്ടടുത്ത മണ്ഡലമായ പാലായില്‍ മല്‍സരിക്കുന്നുണ്ട്. ഷോണ്‍ ജോര്‍ജും ഈ ഘട്ടത്തില്‍ പിന്നിലാണ്. പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും നടത്തുന്ന പ്രകടനം ബിജെപിയിലെ അവരുടെ രാഷ്ട്രീയ ഭാവി കൂടി നിര്‍ണയിക്കും.
മൂന്ന് റൗഡ് എണ്ണിയപ്പോള്‍ പൂഞ്ഞാറിലെ വോട്ട് നില ഇങ്ങനെയാണ്
എല്‍ഡിഎഫ്- 13721
യുഡിഎഫ്- 13592
ബിജെപി 5038
2021ലെ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍- 58668
പിസി ജോര്‍ജ്- 41851
ടോമി കല്ലാനി- 34633
എല്‍ഡിഎഫ് ഭൂരിപക്ഷം- 16581












Click it and Unblock the Notifications