കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പിണറായി വിരുദ്ധ തരഗം ഉണ്ടാവുമെന്ന് പിസി ജോര്‍ജ്; ലക്ഷ്യം പുതിയ മുന്നണിയും പൂഞ്ഞാറും

Google Oneindia Malayalam News

കോട്ടയം: കെ​എം മാണിയുടെ നിര്യാണത്തിന് പിന്നാലെ ആരംഭിച്ച് കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പുതിയൊരു കാരണമായി മാറിയിരിക്കുകയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. 24 നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആര് വിപ്പ് നല്‍കണമെന്നതിനെ സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമാണ് രൂപപ്പെട്ടത്.

യുഡിഎഫില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പിജെ ജോസഫ് അടക്കമുള്ള കേരള കോണ്‍ഗ്രസിന്‍റെ മുഴുവന്‍ അംഗങ്ങള്‍ക്കും വിപ്പ് നല്‍കുമെന്നാണ് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.

നിയമസഭയിലേക്ക്

നിയമസഭയിലേക്ക്

തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അടക്കമുള്ള പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചതായിരുന്നു മികച്ച വിജയം നേടി നിയമസഭയിലെത്താന്‍ പിസി ജോര്‍ജ്ജിനെ സഹായിച്ചത്. ഇടക്കാലത്ത് ബിജെപിയുമായി ബന്ധം സ്ഥാപിച്ചെങ്കിലും അത് അധികം നാള്‍ തുടര്‍ന്നില്ല. ഇടക്കാലത്ത് യുഡിഎഫിലേക്ക് മടങ്ങാന്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല.

യുഡിഎഫിലേക്ക് തിരിച്ചെടുക്കുന്നതില്‍

യുഡിഎഫിലേക്ക് തിരിച്ചെടുക്കുന്നതില്‍

പിസി ജോര്‍ജിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത എതിര്‍പ്പാണ് ഉണ്ടായിരുന്നത്. ഇതോടെ ആ വഴിയും അടഞ്ഞു. എല്‍ഡിഎഫിന് പിസി യോട് പണ്ടെ താല്‍പര്യമില്ല. ഇതോടെ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റ് നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ സജീവമാക്കുകയാണ് അദ്ദേഹം.

 കേരള കോണ്‍ഗ്രസില്‍

കേരള കോണ്‍ഗ്രസില്‍

1957 മുതല്‍ പതിനാല് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കണ്ട പൂഞ്ഞാറിനെ 7 തവണയും പ്രതിനിധീകരിച്ചത് പിസി ജോര്‍ജ്ജായിരുന്നു. ഏഴില്‍ 6 തവണയും കേരള കോണ്‍ഗ്രസിന്‍റെ വിവിധ ഗ്രൂപ്പുകളുടെ ഭാഗമായിട്ടായിരുന്നു മത്സരം. 1980 ലായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് വിജയം. 82 ല്‍ വിജയം ആവര്‍ത്തിച്ചെങ്കിലും 87 ല്‍ പരാജയപ്പെടേണ്ടി വന്നു.

ഇടതു-വലത് മുന്നണികളെ

ഇടതു-വലത് മുന്നണികളെ


എന്നാല്‍ 96 ല്‍ സീറ്റ് തിരിച്ചു പിടിച്ച പിസി ജോര്‍ജ്ജ് പിന്നീട് നടന്ന 4 തിരഞ്ഞെടുപ്പിലും പുഞ്ഞാറിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ഇതില്‍ 2016 ലേതായിരുന്നു ഏറ്റവും ശ്രദ്ധേയമായ മത്സരം. ഇടതു-വലത് മുന്നണികളെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജ്ജ് 27821 ലേറെ വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജ്ജുകുട്ടി അഗസ്റ്റിനെ പരാജയപ്പെടുത്തിയത്.

കടുത്ത വെല്ലുവിളി

കടുത്ത വെല്ലുവിളി

2016 ല്‍ നിന്നും 2021 ലേക്ക് എത്തുമ്പോള്‍ പൂഞ്ഞാറില്‍ കടുത്ത വെല്ലുവിളിയാണ് പിസി ജോര്‍ജ്ജ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഒരു മുന്നണിയുടേയും ഭാഗമാവാതെ സീറ്റ് നിലനിര്‍ത്താന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നുറപ്പ്. കഴിഞ്ഞ തവണ പിന്തുണച്ച എസ്ഡിപിഐ ഇത്തവണ പിന്തുണച്ചേക്കില്ല.

Recommended Video

cmsvideo
Pinarayi vijayan is vamanan, says joy mathew | Oneindia Malayalam
ജോസഫ്-ജോസ് തര്‍ക്കം

ജോസഫ്-ജോസ് തര്‍ക്കം

കേരള കോണ്‍ഗ്രസിലെ തര്‍ക്കമാണ് പിസി ജോര്‍ജ് അനുകൂല ഘടമായി കാണുന്നത്. ജോസഫ്-ജോസ് വിഭാഗങ്ങളായി കേരള കോണ്‍ഗ്രസ് എം വിഘടിച്ചു നില്‍ക്കുകയാണ് പിളരുകയോ ചെയ്താല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് അനുകൂലമാവുമെന്ന് പിസി ജോര്‍ജ് അനുകൂലമായി കാണുന്നു. സഭയുടെ ഉറച്ച പിന്തുണയും അദ്ദേഹം പ്രതീക്ഷിക്കുന്നു.

പുതിയ രാഷ്ട്രീയ മുന്നണി

പുതിയ രാഷ്ട്രീയ മുന്നണി

തിരഞ്ഞെടുപ്പുകള്‍ മുന്‍ നിര്‍ത്തി തന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്ന നടപടികളും അദ്ദേഹം തുടങ്ങിയിട്ടുണ്ട്. വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്നാണ് പിസി ജോര്‍ജ്ജ് അവകാശപ്പെടുന്നത്.

സ്വര്‍ണക്കടത്തില്‍

സ്വര്‍ണക്കടത്തില്‍

സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുനിന്നുവെന്ന് താന്‍ കരുതുന്നില്ല. ശിവശങ്കർ കാണിച്ചത് വൃത്തികേടാണ്. യജമാനനെ ഒറ്റുകൊടുക്കുന്ന സ്വഭാവമാണ് ശിവശങ്കരൻ കാണിച്ചത്. വരുന്ന തെരഞ്ഞെടുപ്പുകളിൽ ജനപക്ഷം ഒറ്റയ്ക്ക് ആയിരിക്കില്ല മത്സരിക്കുന്നത്. തന്റെ നേതൃത്വത്തിൽ പുതിയ മുന്നണി നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്ത്രീ

ഒരു സ്ത്രീ

കേരളത്തില്‍ ഇപ്പോള്‍ ഭരണമുണ്ടെന്ന് പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അഴിമതി ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഉമ്മൻചാണ്ടി സർക്കാരിനെ തകർത്തത് ഒരു സ്ത്രീയാണ്. ഇപ്പോള്‍ ഇടത് സര്‍ക്കാറിന്‍റെ നാലാം കൊല്ലത്തിലും ഒരു സ്ത്രീ കടന്ന് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടാകില്ല. എന്നാല്‍ അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് സ്വപ്നയുമായി ബന്ധമുണ്ടായിരുന്നു.

 140 സീറ്റുകളിലും

140 സീറ്റുകളിലും

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും തന്‍റെ നേതൃത്വത്തിലുള്ള മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ മാതൃകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും 140 സീറ്റുകളിലും മുന്നണിക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളില്‍

വരും ദിവസങ്ങളില്‍

സംസ്ഥാനത്തെ നിലവിലെ മുന്നണി സംവിധാനങ്ങള്‍ക്ക് അതീതമായി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ടിവിടെ. അത്തരം വിഭാഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ഒരിടം ഞങ്ങള്‍ ഒരുക്കി നല്‍കും. ഡിഎച്ച്ആര്‍എം, ബിഎസ്പി ഉള്‍പ്പടെ ഒട്ടനവധി സംഘടനകള്‍ ഈ കൂട്ടായ്മയിലുണ്ട്. കൂടുതല്‍ കക്ഷികള്‍ വരും ദിവസങ്ങളില്‍ ചേരും. എല്ലാ കക്ഷികളുടേയും കൊടികള്‍ കൂട്ടിക്കെട്ടിയുള്ള, ഈ മുന്നണിയെപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ 25 ന് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

English summary
poonjar mla pc george about pinarayi vijayan and new front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X