കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജിന് വീണ്ടും തിരിച്ചടി!! പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജനപക്ഷം വിട്ടു

  • By
Google Oneindia Malayalam News

കോട്ടയം: ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ബിജെപിയിലേക്ക് ചാഞ്ഞത്. ശബരിമല സ്ത്രീപ്രവേശനത്തെ ശക്തമായി എതിര്‍ത്ത ജോര്‍ജ്ജ് വൈകാതെ തന്നെ എന്‍ഡിഎയുടെ ഭാഗമാവുകയും ചെയ്തു. എന്നാല്‍ ജനപക്ഷം എന്‍ഡിഎയുടെ ഭാഗമായതിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം ആദ്യമേ തന്നെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ കൂടുതല്‍ നേതാക്കള്‍ എന്‍ഡിഎ സഖ്യത്തില്‍ അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

<strong>കോണ്‍ഗ്രസിന്‍റെ മറുതന്ത്രം! അഞ്ച് ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം</strong>കോണ്‍ഗ്രസിന്‍റെ മറുതന്ത്രം! അഞ്ച് ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം

പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദ് തോമസ് ആണ് അവസാനമായി ജനപക്ഷം വിട്ടത്. തിടനാട് പഞ്ചായത്ത് പ്രസിഡന്‍റും ഒരു ജനപക്ഷ അംഗവും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച പിന്നാലെയാണ് പ്രസാദ് തോമസും രാജിവെച്ചിരിക്കുന്നത്.

 രാജിവെച്ച് പ്രസിഡന്‍റ്

രാജിവെച്ച് പ്രസിഡന്‍റ്

യുഡിഎഫിലേക്കുള്ള മടങ്ങിവരവിന് വഴിയടഞ്ഞതിന് പിന്നാലെയാണ് ശബരിമല വിഷയത്തില്‍ പിസി ജോര്‍ജ്ജ് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചത്. വിഷയത്തില്‍ എല്‍ഡിഎഫിനേയും യുഡിഎഫിനേയും രൂക്ഷമായി വിമര്‍ശിച്ച ജോര്‍ജ്ജ് വൈകാതെ തന്നെ എന്‍ഡിഎ മുന്നണിയിലും കയറിപറ്റി. ജനപക്ഷം സെക്കുലര്‍ എന്ന പാര്‍ട്ടി രൂപീകരിച്ചായിരുന്നു ജോര്‍ജ്ജിന്‍റെ എന്‍ഡിഎ പ്രവേശം. എന്നാല്‍ ജോര്‍ജ്ജിന്‍റെ നീക്കത്തിനെതിരെ തുടക്കം മുതല്‍ തന്നെ ജനപക്ഷം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

 പഞ്ചായത്ത് ഭരണം

പഞ്ചായത്ത് ഭരണം

അതേസമയം എന്‍ഡിഎ ബന്ധത്തില്‍ ജോര്‍ജ്ജ് ഉറച്ച് നിന്നു. എന്‍ഡിഎ ബന്ധം തുടര്‍ന്ന പിസിക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ മൂന്നാമതെത്തി. ഇതോടെ പിസിയെ എന്‍ഡിഎയേയും തഴഞ്ഞ മട്ടാണ്. ഇതിനിടെയാണ് ജോര്‍ജ്ജിന് തിരിച്ചടിയായി ജനപക്ഷം അംഗങ്ങളുടെ കൂട്ടക്കൊഴിഞ്ഞ് പോക്ക്. നേരത്തേ തിടനാട് പഞ്ചായത്തിലെ ജനപക്ഷം പ്രസിഡന്‍റ് രാജിവെച്ച് യുഡിഎഫില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ ജനപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുന്നത് പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദ് തോമസ് ആണ്.

തിരിച്ചടി

തിരിച്ചടി

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച പ്രസാദ് തോമസ് തിരഞ്ഞെടുപ്പിന് ശേഷമാണ് സെക്കുലറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ജനപക്ഷം എല്‍ഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് പ്രസാദ് തോമസ് പ്രസിഡന്‍റായത്. പൂഞ്ഞാറിൽ പ്രസിഡന്‍റായിരുന്നു സിപിഎമ്മിലെ രമേശ് ബി വെട്ടിമറ്റത്തിനെ ബിജെപിയുടെയും കോൺഗ്രസിന്റെയും സഹായത്തോടെ ജനപക്ഷം പുറത്താക്കിയതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.

യുഡിഎഫിലേക്ക്

യുഡിഎഫിലേക്ക്

13 അംഗ പഞ്ചായത്തില്‍ പ്രസാദിന് ആറ് വോട്ടും രമേശ് ബി വെട്ടിമറ്റത്തിന് അഞ്ച് വോട്ടുകളും ലഭിച്ചു. പ്രസാദ് തോമസ് മുൻ പൂഞ്ഞാർ എംഎൽഎയും മന്ത്രിയുമായിരുന്ന ടിഎ. തൊമ്മന്റെ മകനാണ് . പ്രസാദ് യുഡിഎഫില്‍ ചേരുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ സ്വതന്ത്രനെന്ന് രേഖപ്പെടുത്തിയതിനാല്‍ പ്രസാദ് തോമസിന് അയോഗ്യ പോലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കില്ല.

പഞ്ചായത്ത് ഭരണം

പഞ്ചായത്ത് ഭരണം

നേരത്തേ തിടനാട് പഞ്ചായത്ത് പ്രസിഡന്‍റ് ലീന ജോര്‍ജ്ജും ഏഴാം വാര്‍ഡ് അംഗം മേഴ്സി ജോസഫും ജനപക്ഷ ബന്ധം അവസാനിപ്പിച്ച് യുഡിഎഫില്‍ ചേര്‍ന്നിരുന്നു. മതനിരപേക്ഷ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതുകൊണ്ടാണ് യുഡിഎഫിനൊപ്പം ചേര്‍ന്നതെന്നായിരുന്നു ഇരുവരും പ്രതികരിച്ചത്. അതേസമയം പ്രസാദും കൂടി ജനപക്ഷം വിട്ടതോടെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മുഴുവന്‍ പഞ്ചായത്തുകളിലും ജനപക്ഷത്തിന് ഭരണം നഷ്ടമാകും.

<strong>രാഹുലിന്‍റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍</strong>രാഹുലിന്‍റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍

<strong>കോണ്‍ഗ്രസിനെ അടപടലം പിളര്‍ത്താന്‍ ബിജെപി!! പുറത്തെടുക്കുന്നത് 'ഓപ്പറേഷന്‍ ആകര്‍ഷ്'</strong>കോണ്‍ഗ്രസിനെ അടപടലം പിളര്‍ത്താന്‍ ബിജെപി!! പുറത്തെടുക്കുന്നത് 'ഓപ്പറേഷന്‍ ആകര്‍ഷ്'

English summary
Poonjar panchyath president resigns from PC's Janapaksham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X