കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തേയും നിര്‍മ്മലാ സീതാരാമനേയും തടഞ്ഞ് നിര്‍ത്തി പൂന്തുറ വാസികള്‍.. പ്രതിഷേധം.. വീഡിയോ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി നേതാക്കളെ കണ്ടം വഴി ഓടിച്ച് പൂന്തുറ

ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.ശബരിമല വിഷയത്തോടെ മണ്ഡലത്തില്‍ മുന്നേറാമെന്നുള്ള പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. സര്‍വ്വേകളിലെ പ്രവചനം പോലെ ബിജെപിയുടെ കേരളത്തിലെ ആദ്യ എംപിയെ തിരുവനന്തപുരത്തിലൂടെ ലഭിക്കുമെന്നാണ് പാര്‍ട്ടിയും കണക്കാക്കുന്നത്.

<strong>'വാരണാസിയിലെ 'ശുഭവാര്‍ത്ത'.. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മനസ് തുറന്ന് രാഹുല്‍</strong>'വാരണാസിയിലെ 'ശുഭവാര്‍ത്ത'.. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മനസ് തുറന്ന് രാഹുല്‍

എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന സംഭവങ്ങളാണ് മണ്ഡലത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കുമ്മനത്തിന്‍റെ പ്രചരണത്തിനായി പമണ്ഡലത്തിലെ തീരദേശ മേഖലയായ പൂന്തുറയില്‍ എത്തിയ കുമ്മനത്തേയും നിര്‍മ്മലാ സീതാരാമനേയും പ്രദേശവാസികള്‍ തടഞ്ഞു. ഇത് വലിയ സംഘര്‍ഷത്തിനാണ് വഴിവെച്ചത്. കുമ്മനത്തെ മടക്കി അയച്ച് പൂന്തുറ എന്ന പേരില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്.

 ഓഖി സമയത്ത്

ഓഖി സമയത്ത്

മുന്‍പ് ഓഖി ആഞ്ഞടിച്ചപ്പോഴാണ് ആദ്യമായി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പൂന്തുറയില്‍ എത്തുന്നത്. മത്സ്യതൊഴിലാളി കുടുംബങ്ങളെ സന്ദര്‍ശിക്കാനായിരുന്നു മന്ത്രി എത്തിയത്.

 പാഞ്ഞടുത്തു

പാഞ്ഞടുത്തു

എന്നാല്‍ മന്ത്രിയ്ക്ക് നേരെ പ്രദേശവാസികള്‍ പാഞ്ഞടുക്കുകയായിരുന്നു. കടപ്പുറത്തേക്ക് ആരും പ്രവേശിക്കരുതെന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചു.

 രോഷത്തോടെ

രോഷത്തോടെ

കേന്ദ്രമന്ത്രിയോട് സ്ത്രീകളടങ്ങിയ മത്സ്യത്തൊഴിലാളികള്‍ രോഷത്തോടെയാണ് പ്രതികരിച്ചത്. ജനങ്ങളുടെ ആവശ്യം പരിഗണിക്കാത്ത മന്ത്രിമാര്‍ക്ക് പ്രദേശത്തേക്ക് കടക്കേണ്ടെന്നായിരുന്നു ജനങ്ങള്‍ കട്ടായം പറഞ്ഞത്.

 തന്ത്രപരമായി

തന്ത്രപരമായി

എന്നാല്‍ സാഹചര്യത്തെ നിര്‍മ്മല വളരെ തന്ത്ര പൂര്‍വ്വം കൈകാര്യം ചെയ്തു. പ്രതിഷേധിച്ചവരോട് പൊട്ടിത്തെറിക്കാതെ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് നിര്‍മ്മല പറഞ്ഞു.

 ജനം അടങ്ങി

ജനം അടങ്ങി

സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഇതോടെ ജനം അടങ്ങി. പ്രദേശം സന്ദര്‍ശിക്കാന്‍ മന്ത്രിയെ അനുവദിക്കുകയും ചെയ്തു.

കൈയ്യടി

കൈയ്യടി

നിര്‍മ്മലയുടെ നടപടിക്ക് വലിയ കൈയ്യടിയാണ് ലഭിച്ചത്. എന്നാല്‍ ഇതേ ഓര്‍മ്മവെച്ച് കുമ്മനത്തിന് വേണ്ടി വോട്ട് ചോദിക്കാന്‍ എത്തിയ പ്രദേശത്തുകാര്‍ ബിജെപിക്കെതിരെ പ്രതിഷേധിച്ചു.

 കുമ്മനത്തിനൊപ്പം

കുമ്മനത്തിനൊപ്പം

സ്ഥാനാര്‍ത്ഥിയായ കുമ്മനത്തിനൊപ്പമായിരുന്നു പൂന്തുറയില്‍ വോട്ട് തേടി പ്രതിരോധ മന്ത്രി എത്തിയത്.എന്നാല്‌ പ്രദേശവാസികള്‍ ഇരുവരേയും പൂന്തുറ ഉള്‍പ്രേദശത്ത് കടക്കാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ തടഞ്ഞു.

 മോദി ആവശ്യപ്പെട്ടു

മോദി ആവശ്യപ്പെട്ടു

ഓഖി ദുരന്തത്തിന് ഇരയായ മത്സ്യതൊഴിലാളികളെ കാണാന്‍ തന്നോട് മോദി ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് താന്‍ എത്തിയതെന്നും നിര്‍മ്മല പറഞ്ഞു.

പ്രതിഷേധിച്ചു

പ്രതിഷേധിച്ചു

വിഷുകൈനീട്ടമായി മലയാളികള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും നിര്‍മ്മല ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

 വിടാതെ നാട്ടുകാര്‍

വിടാതെ നാട്ടുകാര്‍

തുടര്‍ന്ന് നാട്ടുകാരും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം തര്‍ക്കത്തിലാവുകയും ഇത് സംഘര്‍ഷത്തിന് വഴിവെയ്ക്കുകയും ചെയ്തു. നാട്ടുകാര്‍ ഒരു തരത്തിലും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

 അവസാനിപ്പിച്ചു

അവസാനിപ്പിച്ചു

ഒടുവില്‍ പൂന്തുറ ജങ്ഷനില്‍ വെച്ച് പ്രചാരണവും റോഡ് ഷോയും അവസാനിപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തിരുമാനിക്കുകയായിരുന്നു. അതേസമയം കോണ്‍ഗ്രസ്

ഫേസ്ബുക്ക് വീഡിയോ

ഫേസ്ബുക്ക് വീഡിയോ

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
poonthura natives protests against niramala and kummanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X