പൂന്തുറ സിറാജ് ഐഎന്‍എല്‍ വിട്ടു; വീണ്ടും പിഡിപിയിലേക്ക്... കാരണം എ വിജയരാഘവന്?
തിരുവനന്തപുരം: മുമ്പ് പിഡിപി നേതാവായിരുന്നു പൂന്തുറ സിറാജ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്ലില്‍ ചേര്‍ന്നത്. ഇപ്പോള്‍ ഐഎന്‍എല്ലില്‍ നിന്ന് രാജിവച്ചിരിക്കുന്നു. തിരിച്ച് പിഡിപിയിലേക്ക് തന്നെ പോകുമെന്നാണ് വിവരം. പിഡിപി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയെ വെറുപ്പോടെ കാണുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നിലപാടാണത്രെ അദ്ദേഹം ഐഎന്‍എല്‍ വിടാന്‍ ഇടയാക്കിയത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിറാജ് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹവുമായി ബന്ധമുള്ളവര്‍ പറയുന്നത്.

2019 വരെ പിഡിപിയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു പൂന്തുറ സിറാജ്. സംഘടനാ തിരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ തുടങ്ങിയത്. പൂന്തുറ സിറാജിന്റെ പല നിലപാടുകളും പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ മാണിക്യവിളാകം വാര്‍ഡില്‍ മല്‍സരിക്കാന്‍ നീക്കം നടത്തി. ഐഎന്‍എല്‍ പൂന്തുറ സിറാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മല്‍സരിക്കാന്‍ സാധിച്ചില്ല. പൂന്തുറ സിറാജിന്റെ സാന്നിധ്യം ബിജെപി മുതലെടുക്കുമെന്നും തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ക്ഷീണമാകുമെന്നുമാണ് ജില്ലാ നേതൃത്വം നിലപാടെടുത്തത്.
നേരത്തെ രണ്ടുതവണ കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു പൂന്തുറ സിറാജ്. പിന്നീട് പിഡിപി സ്ഥാനാര്ഥിയാക്കത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായും മല്‍സരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള നീക്കം നടക്കാതെ പോയതോടെയാണ് അദ്ദേഹം ഐഎന്‍എല്‍ വിട്ടതെന്ന് ചില നേതാക്കള്‍ വിലയിരുത്തുന്നു. പിഡിപി അദ്ദേഹത്തെ സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
Recommended Video
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications