കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂന്തുറ സിറാജ് ഐഎന്‍എല്‍ വിട്ടു; വീണ്ടും പിഡിപിയിലേക്ക്... കാരണം എ വിജയരാഘവന്‍?

Google Oneindia Malayalam News

തിരുവനന്തപുരം: മുമ്പ് പിഡിപി നേതാവായിരുന്നു പൂന്തുറ സിറാജ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്ലില്‍ ചേര്‍ന്നത്. ഇപ്പോള്‍ ഐഎന്‍എല്ലില്‍ നിന്ന് രാജിവച്ചിരിക്കുന്നു. തിരിച്ച് പിഡിപിയിലേക്ക് തന്നെ പോകുമെന്നാണ് വിവരം. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ വെറുപ്പോടെ കാണുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നിലപാടാണത്രെ അദ്ദേഹം ഐഎന്‍എല്‍ വിടാന്‍ ഇടയാക്കിയത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിറാജ് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹവുമായി ബന്ധമുള്ളവര്‍ പറയുന്നത്.

e

2019 വരെ പിഡിപിയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു പൂന്തുറ സിറാജ്. സംഘടനാ തിരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ തുടങ്ങിയത്. പൂന്തുറ സിറാജിന്റെ പല നിലപാടുകളും പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ മാണിക്യവിളാകം വാര്‍ഡില്‍ മല്‍സരിക്കാന്‍ നീക്കം നടത്തി. ഐഎന്‍എല്‍ പൂന്തുറ സിറാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മല്‍സരിക്കാന്‍ സാധിച്ചില്ല. പൂന്തുറ സിറാജിന്റെ സാന്നിധ്യം ബിജെപി മുതലെടുക്കുമെന്നും തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ക്ഷീണമാകുമെന്നുമാണ് ജില്ലാ നേതൃത്വം നിലപാടെടുത്തത്.

നേരത്തെ രണ്ടുതവണ കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു പൂന്തുറ സിറാജ്. പിന്നീട് പിഡിപി സ്ഥാനാര്‍ഥിയാക്കത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായും മല്‍സരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള നീക്കം നടക്കാതെ പോയതോടെയാണ് അദ്ദേഹം ഐഎന്‍എല്‍ വിട്ടതെന്ന് ചില നേതാക്കള്‍ വിലയിരുത്തുന്നു. പിഡിപി അദ്ദേഹത്തെ സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
Poonthura Siraj Quit INL and May be retune to PDP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X