കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂന്തുറയില്‍ എസ്‌ഐക്കും കൊവിഡ്.... പോലീസിന് വീഴ്ച്ച, സാമ്പിളെടുത്ത ശേഷവും ഡ്യൂട്ടിയില്‍ തുടര്‍ന്നു!!

Google Oneindia Malayalam News

തിരുവനന്തപുരം: പൂന്തുറയില്‍ കോവിഡ് പ്രതിസന്ധി ശക്തമാകുന്നു. ജൂനിയര്‍ എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ചയും ഇതിനിടെ ഉണ്ടായിരിക്കുകയാണ്. സാമ്പില്‍ എടുത്ത ശേഷം പോലീസുകാരനെ വീണ്ടും ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കാര്യങ്ങള്‍ വഷളായിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന എല്ലാ പോലീസുകാരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

1

സംസ്ഥാന നഗരിയില്‍ ജോലി ഭാരം കൂടുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ പോലും നിര്‍ബന്ധിച്ച് ഡ്യൂട്ടിക്ക് കയറ്റുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പോലീസിനെ വലിയ പ്രതിരോധത്തിലാക്കുന്ന വിഷയം കൂടിയാണിത്. എആര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തില്‍ പോകാന്‍ പോലും അനുവദിച്ചില്ലെന്നായിരുന്നു നേരത്തെയുള്ള പരാതി.

Recommended Video

cmsvideo
Coastal folk in Poonthura, where cases are multiplying, defy lockdown, | Oneindia Malayalam

സൂപ്പര്‍ സ്‌പ്രെഡുണ്ടായെന്ന് പറയുന്ന തീരദേശത്ത് ഗുരുതരമായ സ്ഥിതി തുടരുകയാണ്. തിരുവനന്തപുരം തീരദേശത്തെ മൂന്ന് വാര്‍ഡുകളില്‍ ഇന്ന് 102 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുത്തന്‍പള്ളി മേഖലകളില്‍ മാത്രം 233 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം നാട്ടുകാര്‍ ഈ മേഖലയുടെ പേര് എടുത്ത് പറയുന്നതില്‍ കടുത്ത എതിര്‍പ്പിലാണ്. നിയന്ത്രണങ്ങല്‍ ലംഘിച്ച് പൂന്തുറയില്‍ നാട്ടുകാര്‍ ഇന്ന് തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. ആസൂത്രിത ശ്രമമാണ് പൂന്തുറയില്‍ പ്രശ്‌നങ്ങളുണ്ടാക്കാനായി നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

ഇതിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പൂന്തുറ സ്വദേശി മരിച്ചു. മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. കടുത്ത നിയന്ത്രണങ്ങള്‍ പൂന്തുറയിലുണ്ട്. ഇത് കാരണം അവശ്യസാധനങ്ങള്‍ പോലും കിട്ടുന്നില്ലെന്നായിരുന്നു തെരുവില്‍ ഇറങ്ങിയ നാട്ടുകാര്‍ ആരോപിച്ചത്. കാരക്കോണം ആശുപത്രിയില്‍ രോഗബാധിതരായവര്‍ക്കായി യാതൊരു സൗകര്യവുമില്ലെന്നും നാട്ടുകാര്‍ പരാജതിപ്പെട്ടു. ഇതിനിടെ മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകരെയും പോലീസിനെയും തടയാനുള്ള ശ്രമം സംഘര്‍ഷത്തിലാണ് കലാശിച്ചത്. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

English summary
poonthura sub inspector confirmed covid positive, other police officers in quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X