പൂപ്പാറ കൂട്ടബലാത്സംഗം: 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത 3 പ്രതികൾക്ക് 90 വർഷം തടവ്, 40000 രൂപ പിഴ
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് 90 വർഷം കഠിന തടവ്. മൂന്നു പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. ദേവികുളം അതിവേഗ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്ക് 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
തമിഴ്നാട് സ്വദേശി സുഗന്ധ്, ശിവകുമാർ, ശിവ കുമാർ ഇടുക്കി പൂപ്പാറ സ്വദേശി ശ്യാം എന്നിവരെയാണ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം പോക്സോ എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകരമാണ് ശിക്ഷ . പിഴത്തുക പെൺകുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധികം തടവ് ശിക്ഷ അനുവഭിക്കണം.

പ്രതികൾ കടുത്ത ശിക്ഷ അർഹിക്കുന്നുവെന്ന് കോടതി വിലയിരുത്തി. കേസ്ൽ പ്രകതികൾ കുറ്റക്കാരാനാണെന്ന് കോടതി വിലയിരുത്തിയിരുന്നു. കേസിൽ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രായപൂർത്തി ആയ 3 പേരുടെ വിചാരണയാണ് പൂർത്തിയായത്. തെളിവുകളുടെ അഭാവത്തിൽ ഒരാളെ കോടതി വെറുതെ വിട്ടു.
2022 മേയ് 29 ന് ആണ് പശ്ചിമബംഗാൾ സ്വദേശിയായ പെൺകുട്ടിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വെച്ച് പ്രതികൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. രാജകുമാരി ഖജനപ്പാറയിലെ തേയില തോട്ടത്തിലെ തൊഴിലാളികളുച മകളാണ് ക്രൂര പീഡനത്തിനിരയായത്.
സുഹൃത്തിനൊപ്പം തേയിലത്തോട്ടതത്തിൽ ഇരിക്കുമ്പോൾ പ്രതികൾ എത്തി സുഹൃത്തിനെ അക്രമിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.












Click it and Unblock the Notifications