കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയില്‍ മുങ്ങാതെ തൃശൂര്‍ പൂരം

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: ആശങ്കകള്‍ നീക്കി തൃശൂര്‍ പൂരം കൊട്ടിക്കയറി. ന്യൂനമര്‍ദ്ദത്തിന്റെ മഴ ഭീഷണി പൂരത്തേയോ പൂര പ്രേമികളെയോ ഒരു തരിമ്പു പോലും കീഴടക്കിയില്ല. മെയ് 9 ന് രാവിലെ മുതലേ തൃശൂര്‍, പൂരത്തിന്റെ പുരഷാരം കൊണ്ട് നിറഞ്ഞു.

ചെറു പൂരങ്ങള്‍ വടക്കുന്നാഥനെ കാണാന്‍ പുറപ്പെട്ടതു മുതലേ നാട് പൂര ലഹരിയിലായി. പൂരങ്ങള്‍ വടക്കുന്നഥന് മുന്നില്‍ സംഗമിച്ചപ്പോള്‍ അത് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരമായി.

Trissur Pooram

ആദ്യം കണിമംഗലം ശാസ്താവാണ് എത്തിയത്. പിറകെ പനമുക്കംപിള്ളി ശാസ്താവും എത്തി. അതിന് ശേഷം ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ട്കാവ്, അയ്യന്തോള്‍, നെയ്തലക്കാവ് എന്നിവിടങ്ങളിലെ ഭഗവതിമാരും വടക്കുംനാഥനെ കാണാനെത്തി.

തിരുവമ്പാടിയിലേയും പാറമേക്കാവിലേയും ഭഗവതിമാരാണ് തൃശൂര്‍ പൂരത്തില്‍ പ്രധാനം. ഇവരുടെ എഴുന്നള്ളിപ്പ് കൂടി ആയപ്പോള്‍ പൂരാഘോഷം ഉഷാര്‍. മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും, കുടമാറ്റവും പൂരപ്രേമികളെ ആനന്ദത്തിലാഴ്ത്തി.

പൂരം മഴയില്‍ കുതിരുമോ എന്ന ആശങ്കയായിരുന്നു എല്ലാവര്‍ക്കും. പ്രശ്‌നങ്ങളധികം ഉണ്ടാക്കാതെ മഴ മാറിനിന്നു. ഇനി രാത്രിയിലെ വെടിക്കെട്ടാണ് പ്രധാനം. സാമ്പിള്‍ വെടിക്കെട്ട് മഴ നശിപ്പിച്ചതിന്റെ ദേഷ്യത്തിലാണ് തൃശൂരുകാര്‍. അതുകൂടി ചേര്‍ത്ത് പ്രധാന വെടിക്കെട്ട് ഗംഭീരമാകുമെന്ന പ്രതീക്ഷയിലും.

English summary
Pooram lovers celebrates Thrissur Pooram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X