Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടി പ്രിയ മോഹനും കുടുംബവും യുക്രെയിനില്‍ കുടുങ്ങി'; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം, സത്യാവസ്ഥ ഇതാണ്

സോഷ്യല്‍ മീഡിയയ്ക്ക് എപ്പോഴും പരിചിതമുള്ള മുഖമാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹനും കുടുംബവും. പ്രിയയുടെ കുടുംബത്തിന്റെയും യൂട്യൂബ് വ്‌ളോഗുകള്‍ രണ്ടും കയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിക്കാറുള്ളത്. താരവും കുടുംബവും നടത്തുന്ന വിദേശ യാത്രകളും ഫാമിലി വ്‌ളോഗിംഗും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.

1

വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ സഞ്ചരിക്കുകയും ഒരു ഹാപ്പി ഫാമിലി എന്ന ഇവരുടെ യുട്യൂബ് ചാനല്‍ വഴി അത് ആരാധകരിലേക്ക് എത്തിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെയും കുടുംബത്തിന്റെയും പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

2

റഷ്യന്‍ അധിനിവേശം നടക്കുന്ന യുക്രൈനില്‍ താരവും കുടുംബവും കുടുങ്ങിയെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി പ്രിയ മോഹന്‍ തന്നെ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് താരം സത്യാവസ്ഥ വെളിപ്പെടുത്തിയത്.

3

താനും കുടുംബവും കൊച്ചിയില്‍ തന്നെയുണ്ടെന്നും ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അഭ്യര്‍ത്ഥിച്ചു. ആറ് മാസങ്ങള്‍ക്ക് മുമ്പ് പ്രിയയും കുടുംബവും യുക്രെയിനില്‍ അവധി ആഘോഷിക്കാന്‍ പോയിരുന്നു. അന്ന് യൂട്യൂബില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.

4

നടന്‍ നിഹാല്‍ പിള്ളയാണ് പ്രിയയുടെ ഭര്‍ത്താവ്. ഇരുവരുടെയും വിദേശ യാത്രയുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹാപ്പി ഫാമിലി എന്ന പേരിലാണ് ഇവരുടെ യൂട്യൂബ് ചാനല്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ആഗസ്റ്റിലാണ് പ്രിയയും നിഹാലും യുക്രെയിനില്‍ അവധി ആഘോഷിക്കാന്‍ പോയത്.

5

പൃഥ്വിരാജ് ചിത്രമായ മെമ്മറീസ് ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് നിഹാല്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന നടിയാണ് പ്രിയ മോഹന്‍. നായികയായും വില്ലത്തിയായുമൊക്കെ നിരവധി സീരിയലുകളില്‍ തിളങ്ങിയ താരമാണ് പ്രിയ. പ്രിയ മോഹന്റെയും കുടുംബത്തിന്റെയും യാത്രകള്‍ക്കൊപ്പം ചിലപ്പോള്‍ ഇന്ദ്രജിത്ത്-പൂര്‍ണ്ണിമ ഫാമിലിയും പങ്കുചേരാറുണ്ട്. ഇവരുടെ വ്‌ലോ?ഗുകള്‍ക്ക് നിരവധി ആരാധകരാണ് സോഷ്യല്‍മീഡിയയില്‍ ഉള്ളത്.

6

അതേസമയം, കഴിഞ്ഞ ഡിസംബറില്‍ പ്രിയയ്ക്കും നിഹാലിനുമൊപ്പം പോളണ്ടിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ പൂര്‍ണിമ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വിജയകരമായി പോകുന്ന ഇവരുടെ ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനല്‍ ആഗസ്റ്റില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതേ കുറിച്ച് പ്രിയ മോഹനും നിഹാലും ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+