കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്മ വറ്റാത്ത മനസുകളിപ്പോഴുമുണ്ട് ; 90 കഴിഞ്ഞ അമ്മൂമയ്ക്ക് കൂട്ടായി വിദ്യാര്‍ത്ഥികള്‍...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: പ്രായമയിക്കഴിഞ്ഞാല്‍ അതുവരെ തങ്ങളെ വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാര്‍ ചില മക്കള്‍ക്ക് ഭാരമാണ്. തെരുവിലുപേക്ഷിക്കപ്പെട്ടവരും വൃദ്ധസദനങ്ങളില്‍ നടതള്ളിയുമാണ് പുതിയകാലത്തെ മക്കള്‍ അവരോട് നന്ദികാട്ടുന്നത്. എന്നാല്‍ ഭാവി തലമുറയിലും നന്മ വറ്റാത്ത മനസുകളുണ്ടെന്ന് തെളിയിക്കുകയാണ് പൂവച്ചല്‍ ഗവ. വൊക്കേഷന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

ആരും തിരിഞ്ഞ് നോക്കാനില്ലാതെ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ കഴിഞ്ഞിരുന്ന അമ്മൂമയുടെ ജീവിതത്തില്‍ പുതിയ വെളിച്ചം പടര്‍ത്തിയിരിക്കുകയാണ് ഇവര്‍. പൂവച്ചല്‍ കാപ്പിക്കാടിന് സമീപം കോട്ടാക്കുഴി റോഡരികത്ത് വീട്ടില്‍ പരേതനായ ചെല്ലപ്പന്റ ഭാര്യ ഭവാനി(90)യാണ് ഏത് സമയവും നിലം പതിക്കാവുന്ന വീട്ടില്‍ വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയാണ്.

Poovachal School

ആരോരും അന്വേഷിക്കാനില്ലാതെ പട്ടിണിയും പരിഭവവുമായി വിഷമങ്ങള്‍ മനസിലൊതുക്കി കഴിയുന്ന വിവരം വാര്‍ഡ് മെമ്പറായ ഷാജി മുഖേനയാണ് വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. ഇതറിഞ്ഞ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിലെയും മറ്റു ക്ലബുകളിലെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേത്യത്വത്തില്‍ ഭവാനിയമ്മയുടെയടുത്തെത്തിയ കുട്ടികള്‍ ഒരുദിവസം കൊണ്ട് വീട് വൃത്തിയാക്കി.

Read More: അസ്‌ലം വധം: കൊലയാളി സംഘമെത്തിയ ഇന്നോവ കാര്‍ ബേപ്പൂര്‍ സ്വദേശിയുടേത്...

വീടും പരിസരവും ആരും നോക്കാനില്ലാതെ കാടുമൂടി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇഴ ജന്തുക്കളും മറ്റ് ജീവികളുടെയും താവളമായിരുന്നു വീടും ചുറ്റുപാടുമെല്ലാം വിരുന്നിനെത്തിയ കൊച്ചു മക്കളുടെ ആവേശത്തോടെ അവര്‍ വൃത്തിയാക്കി. വയറിംഗെല്ലാം തകര്‍ന്നതിനാല്‍ വീട്ടില്‍ വെളിച്ചമില്ലായിരുന്നു. വയര്‍മാനായ സാഹുദ്ദീന്റെ സഹായഞ്ഞാല്‍ പ്രകാശം വയറിംഗിലെ കേടുപാടുകള്‍ തീര്‍ത്ത് അവര്‍ വീട്ടില്‍ പ്രകാശം പരത്തി. പൊട്ടിപ്പൊളിഞ്ഞ ടോയിലറ്റും ഉപയോഗശൂന്യമായ കിണറുമെല്ലാം വൃത്തിയാക്കി.

വീട്ടില്‍ ആകെ മൂന്ന് ചാക്ക് നിറയെ പഴയ തുണികളും പേപ്പറുകളും മൂന്ന് കസേരയും ഒരു ടീപ്പോയുമായിരുന്നു ഉണ്ടായിരുന്നത്. പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ കട്ടില്‍ ശരിയാക്കി കിടക്കാനാവുന്ന തരത്തിലാക്കി. അവസാനം വീട്ടില്‍ ഭക്ഷണവുമുണ്ടാക്കി അമ്മൂമ്മയ്‌ക്കൊപ്പം ഉച്ചയൂണും കഴിച്ചാണ് അവര്‍ പിരിഞ്ഞത്. 90 വയസാണെങ്കിലും ഭാവാനി അമ്മൂമയ്ക്ക് നല്ല ഓര്‍മ്മ ശക്തിയാണ്. പൂവ്വച്ചല്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വരെ പടിച്ചിരുന്ന കാലവും ക്ലാസ് അധ്യാപകനായിരുന്ന കേശവന്‍ സാറിനെയെല്ലാം അവര്‍ ഓര്‍മിച്ചെടുത്തു.

സ്വര്‍ണ്ണത്തിന് അന്ന് ഒരു പവന് 12 രൂപയായിരുന്നു. ഇപ്പോഴത്തെ വില അറിയില്ലെന്നും അമ്മൂമ്മ കുട്ടികളോട് പറഞ്ഞു. പച്ചകറിക്ക് വലിയ വിലയാണന്നും മുഴുവനും വിഷമാണെന്നും അമ്മൂമ്മ പരാതിെട്ടു. ഇത് കേ വിദ്യാര്‍ത്തികള്‍ വീടിന്റെ പരിസരത്ത് കുറച്ച് പച്ചക്കറി വിത്തുകളും നട്ട് കൊടുത്തിട്ടാണ് മടങ്ങയത്. കഥയും പാട്ടും പാടി വീട്ടില്‍ നിന്നും കുട്ടികളിറങ്ങിയപ്പോള്‍ ഭവാനിയമ്മയുടെ കണ്ണ് നിറഞ്ഞു. ഓണത്തിന് പായസം കുടിക്കാന്‍ വരണമെന്ന് പറഞ്ഞാണ് അവര്‍ കുട്ടികളെ മടക്കിയച്ചത്.

Read More: മാവേലി എക്‌സപ്രസിന്റെ എഞ്ചിന്‍ ബ്ലോക്കിന് തീപിടിച്ചു; വനം മന്ത്രിയുള്‍പ്പെടെ യാത്രക്കാര്‍ ഇറങ്ങി ഓടി

പഞ്ചായത്ത് പ്രസിഡന്റ് കെ രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ ജിഒ ഷാജി, ബിന്ദു, ദിനേശ് കൃഷി ഓഫീസര്‍ പികെ ഷീന, പൂവച്ചല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സീമ സേവ്യര്‍, കോര്‍ഡിനേറ്റര്‍ സമീര്‍ സിദ്ദീഖി, പിടിഎ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍, വിനോദ് മണ്ടേല, രജി തുടങ്ങിയവര്‍ കുട്ടികളൊപ്പം ഉണ്ടായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
helping hands from students of poovachal govt vocational higher secondary school. students helped a old women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X