കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍: പുലി ഭീതിയില്‍ പൂവന്‍ചിറ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പൂവന്‍ചിറയില്‍ പുലിയെകണ്ടെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തി. തിങ്കളാഴ്ച വൈകീട്ടാണ് പൂവന്‍ചിറ വടക്കേമൂലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്നത്. പാണഞ്ചേരി പഞ്ചായത്തിലെ പൂവന്‍ചിറ അഞ്ചാംവാര്‍ഡില്‍ വടക്കേമൂല പ്രദേശത്ത് ബൈക്ക് യാത്രക്കാരനു മുന്നില്‍ പുലി പ്രതിക്ഷപ്പെട്ട്ത്. മംഗലം ഡാം സ്വദേശിയായ സുധീഷ് ബന്ധുവീട്ടില്‍ കല്യാണത്തിന് എത്തിയതാണ്. വാടക സാധനങ്ങള്‍ തിരികെ ഏല്പിച്ച് മടങ്ങുന്നവഴി ബൈക്കിന് മുന്നിലൂടെ ഉയര്‍ന്ന ഭാഗത്തുനിന്നും താഴെയുള്ള വാഴത്തോട്ടത്തിലേക്ക് പുലി ഓടിപ്പോകുന്നതാണ് സുധീഷ് കണ്ടത്. ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു.

വനംപാലകരും, പോലീസും നാട്ടുകാരും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വാഴാനി വന്യജീവി സങ്കേതത്തിന് സമീപത്താണ് പുലിയെ കണ്ടുവെന്ന് പറയപെടുന്നത്. ചെമ്പത്ത് മണികണ്ഠന്‍ എന്നയാളുടെ വാഴത്തോട്ടത്തിലൂടെ ഓടിപ്പോയ പുലിയുടെ കാല്‍പ്പാടുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. കൂടാതെ സമീപത്തുള്ള കശുമാവിന് മുകളില്‍ പുലി മാന്തിയ പാടുകളും കണ്ടു. പീച്ചി പോലീസിനെ അറിയിച്ചതനുസരിച്ച് എസ്.ഐ. നൗഷാദിന്റെ നേതൃത്വത്തില്‍ എത്തിയ സംഘവും വനപാലകരും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും പുലിയ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആള്‍ത്താമസമില്ലാത്ത കൃഷിയിടങ്ങളില്‍ പകല്‍സമയത്ത് ധാരാളം കര്‍ഷകര്‍ പണിയെടുക്കാന്‍ എത്തുന്ന പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്.

news

നാട്ടുകാരുടെ ആശങ്കയെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് രാത്രി ക്യാമ്പ് ചെയ്തു തെരച്ചില്‍ നടത്തി. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ വീണ്ടും പ്രദേശത്ത് വനംവകുപ്പും അധികൃതരും നാട്ടുകാരും പരിശോധന നടത്തി. രാത്രിയിലും പരിശോധന തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞകൊല്ലം വന്യജീവി സെന്‍സസ് എടുക്കുന്നതിന്റെ ഭാഗമായി പീച്ചി വാഴാനി വന്യജീവി സങ്കേതത്തില്‍ സ്ഥാപിച്ച കാമറയില്‍ പുലിയെ കണ്ടെങ്കിലും നാട്ടില്‍ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമാണ്. പുലിയെ കണ്ട സ്ഥലം വന്യജീവി സങ്കേതത്തില്‍നിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ്.

English summary
Poovanchira in fear of tiger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X