കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവാർ ലഹരി പാർട്ടി; മോഡലിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി; 5 ലക്ഷത്തിന്റെ ഇടപാട് നടന്നതായി എക്സൈസ്

Google Oneindia Malayalam News

തിരുവനന്തപുരം: പൂവാർ ആറ്റുപുറം ചെക്ക്പോസ്റ്റിന് സമീപമുള്ള കാരയ്ക്കാട് റിസോർട്ടിൽ നടന്ന ലഹരി പാർട്ടിയിൽ നിർണായക കണ്ടെത്തലുകളുമായി എക്സൈസ്. ആറു മാസത്തിനിടെ മാത്രം 17 ലഹരി പാർട്ടികളാണ് ഇവിടെ നടന്നത്. റെയ്ഡ് നടന്ന കഴിഞ്ഞദിവസവും ഇവിടെ ലഹരി പാർട്ടി നടത്താൻ പദ്ധതിയിട്ടിരുന്നു. ഗോവ, മഹാരാഷ്ട്ര, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. പിടിയിലാവരുടെ വീടുകളില്‍ എക്‌സൈസ് റെയ്ഡ് നടത്തി. റെയ്ഡ് ഇന്നും തുടരുകയാണ്. അതിനിടെ, സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

കാക്കനാട് കൂട്ടബലാത്സംഗം; വനിതയടക്കം മൂന്ന് പേർ പ്രതികൾ; പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതംകാക്കനാട് കൂട്ടബലാത്സംഗം; വനിതയടക്കം മൂന്ന് പേർ പ്രതികൾ; പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതം

1

17 ലഹരി പാർട്ടികളാണ് ആറുമാസത്തിനിടെ ഇവിടെ നടന്നതെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. ഗോവ, മഹാരാഷ്ട്ര, ബംഗളൂരു, എന്നിവിടങ്ങളിൽ നിന്നാണ് ഹഷീഷ് ഓയിലും എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിച്ചിരുന്നതെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.

പൂവാറിലെ ആറ്റുപുറം ചെക്ക്പോസ്റ്റിനടുത്തുള്ള റിസോർട്ടിലേക്ക് പോകണമെങ്കിൽ ബോട്ട് മാർഗം യാത്ര ചെയ്യണം. കരയും കടലും സംഗമിക്കുന്ന പൊഴിക്കരയെന്നുള്ള പ്രദേശത്ത് ഉല്ലാസയാത്ര നടത്താമെന്നുള്ളതാണ് ഇവിടെയുള്ള പ്രത്യേകത. ബോട്ട് സഞ്ചാരത്തിനെത്തിയ വിനോദസഞ്ചാരികള്‍ എന്ന തരത്തിൽ സംശയം തോന്നാത്ത വിധമായിരുന്നു എക്സൈസ് നീക്കം. ഉദ്യോഗസ്ഥരെത്തുമ്പോള്‍ റിസോർട്ടിലെ ഓരോ കേന്ദ്രങ്ങളിലും ലഹരി ഉപയോഗം പൊടിപൊടിക്കുകയായിരുന്നു.

2

കേസിലെ മുഖ്യപ്രതിയും ഡിജെ സംഘാടകനുമായി ആര്യനാട് സ്വദേശി അക്ഷയ് മോഹൻ ലഹരി മരുന്ന് കച്ചവടം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൻ്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത അക്ഷയ് 22 ദിവസമാണ് ജയിൽ ശിക്ഷ അനുഭവിച്ചത്.

നിർവാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിൽ കേരളത്തിനകത്തും പുറത്തുമായി അക്ഷയ് ഡിജെ പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്.അക്ഷയ് യുടെ ആസൂത്രണത്തിൻ്റെമായി ഭാഗമായാണ് പരിപാടി നടന്നതായിട്ടാണ് വിവരം. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങൾ വഴിയാണ് ലഹരിപാര്‍ട്ടിക്കായി ആളെ സംഘടിപ്പിച്ചത്.

3

ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് ഒത്ത് കൂടിയ സംഘം ഒൻപത് മണി വരെ ഡിജെ പാര്‍ട്ടി നടത്തി. അതിന് ശേഷമായിരുന്നു എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നീ മാരക ലഹരി മരുന്നുകള്‍ ഉപയോഗിച്ച് നടത്തിയ റേവ് പാര്‍ട്ടി. പെണ്‍കുട്ടികളടക്കം പങ്കെടുത്ത പാര്‍ട്ടി ഞായറാഴ്ച രാവിലെ വരെ നീണ്ടു. അതിനിടെ, ലഹരി പാർട്ടി നടത്തിയ കേസിൽ മൂന്ന് പ്രതികളെ ഇന്ന് റിമാൻഡ് ചെയ്തേക്കും.

ഒരാള്‍ക്ക് പാര്‍ട്ടിയില്‍ പങ്കെടുക്കാൻ ആയിരം രൂപയാണ് ചെലവ്. ലഹരിക്കും മദ്യത്തിനും പണം വേറെ നല്‍കണം. ബോബെയില്‍ നിന്നും രണ്ട് പേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തി. പാ‍ർട്ടിയുടെ സംഘാടകരായിരുന്ന അക്ഷയ് മോഹൻ, അഷ്ക്കർ, പീറ്റർഷാൻ, ആകാശ് എന്നിവരാണ് പ്രധാന പ്രതികൾ. ബെംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കളെത്തിച്ചതെന്നാണ് പ്രതികൾ എക്സൈസിന് നൽകിയിരിക്കുന്ന മൊഴി.

4

മുഖ്യപ്രതികള്‍ ഉൾപ്പെടെ 19 പേരെ എക്സൈസ് കസ്റ്റഡയിൽ എടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പടെയുള്ളവരെ വൈകിട്ടോടെ ബോട്ടില്‍ എക്സൈസ് സംഘം റിസോര്‍ട്ടില്‍ നിന്ന് മാറ്റി.ഇൻഡോ‍ർ സ്വദേശിയായ ഒരു സ്ത്രീയെയും എക്സൈസ് കസ്റ്റഡയിലെടുത്തിരുന്നു. എന്നാൽ, മൂന്നുപേരൊഴികെ മറ്റുള്ളവരെല്ലാം പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരായതിനാൽ ജാമ്യം നൽകി വിട്ടയക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കായി തിരച്ചിൽ ഊര്‍ജ്ജിതമാക്കി. ഉച്ചക്കട സ്വദേശി സഞ്ജിത്തിന്‍റെ പേരിലാണ് റിസോര്‍ട്ട്. പീറ്റര്‍, ആല്‍ബിൻ, രാജേഷ് എന്നിവര്‍ വാടകയ്ക്കാണ് ഇപ്പോള്‍ റിസോര്‍ട്ട് നടത്തുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം പുറത്ത് പോയ 32 പേരെ കണ്ടെത്താനുള്ള നടപടിക്രമങ്ങളും എക്സൈസും പൊലീസും ആരംഭിച്ചിട്ടുണ്ട്.

റിതു... അടിപൊളി മേക്കോവറാണല്ലോ, ലുക്ക് പൊളിച്ചെന്ന് ആരാധകര്‍; വൈറല്‍ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
Excise with crucial findings at a drunken party held at Karaikkad resort near Poovar Attupuram check post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X