കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു; വിശുദ്ധരുടെ ഗണത്തില്‍ ഇനി അഞ്ച് ഇന്ത്യക്കാര്‍

Google Oneindia Malayalam News

വത്തിക്കാന്‍: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ മറ്റ് നാല് പേരോടൊപ്പമാണ് മറിയം ത്രേസ്യയെ മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചത്. ഭാരത കത്തോലിക്ക സഭയിലെ വൈദികരം സന്യസ്ഥ വിശ്വാസികളും ചിറമ്മൽ മങ്കിടിയാൻ കുടുംബാംഗങ്ങളും ചടങ്ങില്‍ സാക്ഷിയായി.

എന്‍ഡിഎയ്ക്കൊപ്പം കിടക്കുന്നവരെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കേണ്ട; നിലപാട് കടുപ്പിച്ച് കാനംഎന്‍ഡിഎയ്ക്കൊപ്പം കിടക്കുന്നവരെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കേണ്ട; നിലപാട് കടുപ്പിച്ച് കാനം

ബ്രിട്ടണില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്‍‌റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലില്‍ നിന്നുള്ള ദുൾചെ ലോപസ് പോന്തെസ് , സ്വിറ്റ്സര്‍ലന്‍ഡിലെ മാർഗരീത്ത ബെയ് എന്നിവരാണ് മറിയം ത്രേസ്യക്കൊപ്പം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍. ഇതോടെ ഇന്ത്യയിയിലെ കാത്തലിക്കാ വിശ്വാസികള്‍ക്ക് നാല് വിശുദ്ധരായി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കാമായത്.

 tresa

കോട്ടയം ഭരണങ്ങാനത്ത് നിന്നുള്ള അല്‍ഫോണ്‍സാമ്മയാണ് ഇന്ത്യയില്‍ നിന്ന് ആദ്യമായി വിശുദ്ധ പദവിയില്‍ എത്തിയത്. പിന്നീട് അഗതികളുടെ അമ്മയായ കൊൽക്കത്തയിലെ മദർ തെരേസയും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2014 ല്‍ ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു.

റോയിയുടെ മരണം ജോളി ആഘോഷിച്ചത് ജോണ്‍സനൊപ്പം; അതും കല്ലറയിലെ മണ്ണ് ഉണങ്ങുതിന് മുമ്പ്റോയിയുടെ മരണം ജോളി ആഘോഷിച്ചത് ജോണ്‍സനൊപ്പം; അതും കല്ലറയിലെ മണ്ണ് ഉണങ്ങുതിന് മുമ്പ്

English summary
Pope Francis elevates Mariam Thresia to sainthood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X