പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: മുഖ്യപങ്ക് റോയിയുടെ മക്കൾക്ക്, കമ്പനികൾ രൂപീകരിച്ച് പണം തട്ടി!!
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസിൽ കീഴടങ്ങിയ റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ് എന്നിവർക്ക് പുറമേ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച റിനു, റിയ എന്നിവരുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റോയ് തോമസിന്റെ മക്കൾക്ക് പോപ്പുലർ ഫിനാൻസിന്റെ സാമ്പത്തിക തട്ടിപ്പിൽ നിർണായക പങ്കുണ്ടെന്ന് എസ്പി കെ സൈമൺ ഇതിനകം തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. റോയ് ഡാനിയേൽ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം 2014ൽ തന്നെ മക്കളുടെ പേരിലേക്ക് മാറ്റിയതായി പോലീസ് കണ്ടത്തുകയും ചെയ്തിട്ടുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തി
അറസ്റ്റ് രേഖപ്പെടുത്തി നാല് പേരെയും കോടതിയിൽ ഹാജരാക്കുമെങ്കിലും കൊവിഡ് സാഹചര്യമായതിനാൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ബാക്കിയുള്ള നടപടി ക്രമങ്ങൾ. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനായി ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 25 അംഗ സംഘത്തെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ടാണ് റോയ് ഡാനിയലും പ്രഭയും പത്തനംതിട്ട എസ്പി ഓഫീസിലെത്തി കീഴടങ്ങുന്നത്. വകയാറിലെ പോപ്പുലർ ഫിനാൻസിന്റെ ആസ്ഥാനം അടച്ചിട്ടതിന് പിന്നാലെ ഇരുവരും കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.

വഞ്ചനയും സാമ്പത്തിക ക്രമക്കേടും
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അറസ്റ്റിലായ പ്രതികളെ പോലീസ് ശനിയാഴ്ച ചോദ്യം ചെയ്തത്. രാത്രി ഏറെ വൈകിയും ഇത് തുടരുകയും ചെയ്തിരുന്നു. പിന്നീട് റോയ് ഡാനിയേലിനെ അടൂരിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രഭ തോമസ്, റിയ, റിനു എന്നിവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് എന്നീ വകുപ്പുകളാണ് കേസിൽ പ്രതികൾക്കെതിരെ ചുമത്തുക.
പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയേൽ, മാനേജിംഗ് പാർട്ണറായ പ്രഭാ തോമസ്, മക്കൾ റീനു, റിയ എന്നിവർ ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. പോപ്പുലർ ഫിനാൻസിൽ നിക്ഷേപകർ നിക്ഷേപിച്ചിട്ടുള്ള പണം റിനു, റിയ എന്നിവർ ചേർന്ന് വിദേശത്ത് നിക്ഷേപിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രാജ്യം വിടാൻ ശ്രമം
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മക്കൾ ദില്ലി വിമാനത്താവളത്തിൽ വെച്ച് പിടിയിലായതോടെയാണ് പ്രഭയും റോയ് ഡാനിയേലും കീഴടങ്ങുന്നത്. ദില്ലിയിൽ നിന്നും ദുബായിലേക്ക് പോയി ആസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാൽ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്തങ്ങൾക്ക് പോലീസ് വിവരം കൈമാറിയിരുന്നതിനാൽ രാജ്യം വിടുന്നതിന് മുമ്പ് തന്നെ പിടികൂടാൻ കഴിഞ്ഞിരുന്നു. തുടർന്ന് ദില്ലി പോലീസ് പത്തനംതിട്ട പോലീസിന് കൈമാറിയതോടെയാണ് ഇരുവരെയും കൊച്ചിയിലേക്കും ഇവിടെ നിന്ന് പത്തനംതിട്ടയിലേക്കും എത്തിക്കുന്നത്.

പേരുകളിലും രേഖകളിലും മാറ്റം
പോപ്പുലർ ഫിനാൻസിനെതിരെ നിക്ഷേപകർ പരാതി നൽകയതോടെ വകയാറിലെ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് പോലീസെത്തി പരിശോധന നടത്തിയിരുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളും ഇതോടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇടപാടുകാർക്ക് പോപ്പുലർ ഫിനാൻസിന്റെ പേരിലായിരുന്നു രേഖകൾ നൽകിയിരുന്നതെങ്കിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യത്യസ്ത പേരുകളിലായാണ് നൽകുന്നതെന്നും കണ്ടെത്തിയിരുന്നു.

വിവിധ പേരുകളിൽ രസീതി
പോപ്പുലർ ട്രേഡേഴ്സ്, പോപ്പുലർ പ്രിന്റേഴ്സ്, പോപ്പുലർ എക്സ്പോട്ടേഴ്സ്, മൈ പോപ്പുലർ മറൈൻ എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് നൽകിയിരുന്നത്. പോപ്പുലർ ഫിനാൻസിന്റെ ശാഖകളിൽ പണം നിക്ഷേപിച്ചവർക്കും പുതുക്കി നൽകിയവർക്കുമാണ് ഇത്തരത്തിലുള്ള രേഖകൾ നൽകിയിട്ടുള്ളത്. നിക്ഷേപം വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. റോയ് ഡാനിയേലിന്റെ മക്കളുടെ ഭർത്താക്കന്മാരുടെ പേരിലുള്ള സ്ഥാപനങ്ങളിലേക്കാണ് പോപ്പുലർ ഫിനാൻസിന്റെ പേരിലുള്ള നിക്ഷേപങ്ങൾ മാറ്റിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപം സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷിക്കും.

എന്തുകൊണ്ട് പണം മാറ്റി?
2014ൽ തോമസ് ഡാനിയേൽ ഭാര്യ പ്രഭ എന്നിവർക്കും പണം സ്വീകരിക്കാൻ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരുടെയും ഒരു കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. ഇതോടെ പണമെല്ലാം രണ്ട് പെൺമക്കളുടെ പേരിലേക്ക് മാറ്റുകയും ചെയ്തുു. പോപ്പുലർ ഫിനാൻസിന്റെ കാര്യങ്ങൾ തുടർന്ന് നോക്കിയതും ഇവർ തന്നെയായിരുന്നു. വിദേശത്ത് പണം നിക്ഷേപിച്ചതിന് പുറമേ ആന്ധയിൽ രണ്ട് കോടി രൂപ ചെലവഴിച്ച് ഈ കുടുംബം ഭൂമി വാങ്ങുകയും ചെയ്തിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications