സിപിഎമ്മില്‍ ഇനി പോപ്പുലര്‍ ഫ്രണ്ട് സഖാക്കളും
കണ്ണൂര്‍: ഒരുകാലത്ത് ബദ്ധ ശത്രുക്കളായിരുന്ന സിപിഎമ്മും വിമത ബിജെപിക്കാരും കെട്ടിപ്പിടിച്ച് ലാല്‍സലാം പറഞ്ഞ സ്ഥിതിക്ക് ഇനികാണുന്ന കാഴ്ചകളൊന്നും കാഴചകളേയല്ല. നമോ വിചാര്‍ മഞ്ചിലെ ഒകെ വാസുമാസ്റ്ററടക്കമുള്ള നേതാക്കള്‍ സിപിഎമ്മിലേക്ക് ചേക്കേറിയതുപോലെ ഇതാ കുറച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും വരുന്നു. പുതിയതായി വരുന്ന സഖാക്കള്‍ക്ക് ചൊവ്വാഴ്ച നാറാത്ത് കണ്ണാടിപ്പറമ്പില്‍ സ്വീകരണം നല്‍കും. ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പുതിയതായി പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്കതിരെ ക്രിമനല്‍ കേസുകളുണ്ടല്ലോ എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടിക്ക് വിഷയമല്ലെന്നതരത്തിലുള്ള മറുപടിയാണ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായത്. അങ്ങനെയൊരു കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ല. അങ്ങനെ പാര്‍ട്ടിയിലേക്ക് ആരെങ്കിലും വരുമ്പോള്‍ വെരിഫിക്കേഷന്‍ നടത്താന്‍ സാധ്യമല്ല. ഇനിയെങ്ങാന്‍ അങ്ങനെയാണെങ്കില്‍ അക്രമം നടത്തുന്നവര്‍ സിപിഎമ്മിലേക്ക് വന്നാല്‍ ആ ഭാഗത്തെ അക്രമം കുറയുമെന്നാണ് ഏരിയാ സെക്രട്ടറിയുടെ കണ്ടെത്തല്‍ (ഈ ഭാഗത്ത് എന്താകുമോ എന്തോ)

അല്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഇടപെടും. നമോ വിചാറില്‍ നിന്ന് കുറച്ചുപേര്‍ ഇക്കരെ ചാടിയപ്പോള്‍ വിഎസ് അടക്കമുള്ള നേതാക്കളില്‍ ചിലര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ബി ജെ പി വിട്ടവര്‍ സി പി എമ്മിലേക്ക് വന്നതിനെ ചോദ്യം ചെയ്തവരെല്ലാം കപട ഇടതുപക്ഷമാണെന്ന് പിണറായി മുദ്രകുത്തി. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് കുറച്ചുപേര്‍ വരുന്നതിനോടും പാര്‍ട്ടിക്കും സംസ്ഥാന സെക്രട്ടറിക്കും ഇതില്‍ കവിഞ്ഞ നിലപാടുണ്ടാകില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
അതേ സമയം നാറാത്ത് പഞ്ചായത്തില്‍ നിന്ന് സിപിഎമ്മിലേക്ക് വരുന്നവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരല്ലെന്നാണ് സിപിഎമ്മിന്റെ വാദം. വരുന്നത് ഭാരവാഹികളോ ഏതെങ്കിലും ഘടകത്തില്‍ പ്രവര്‍ത്തിച്ചവരോ അല്ല, പോപ്പുലര്‍ ഫ്രണ്ടിന്റെ അനുഭാവികള്‍ മാത്രമാണ്. ആ കൂട്ടത്തില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും അനുഭാവികളുണ്ടെന്ന് സിപിഎം ഏരിയാ നേതാക്കള്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏത് ഘടകത്തില്‍ പ്രവര്‍ത്തിച്ചവരാണ് സിപിഎമ്മിലേക്ക് വരുത്തതെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications