കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനവണ്ടിക്ക് കല്ലെറിയുന്നവര്‍ ഇക്കാര്യങ്ങള്‍ അറിയണം; നഷ്ടം ലക്ഷങ്ങള്‍, ഒരു ഗ്ലാസിന് 8000 മുതല്‍ 40000 വരെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഹര്‍ത്താല്‍ ദിനങ്ങളില്‍ കെ എസ് ആര്‍ ടസിക്ക് നഷ്ടം 30 ലക്ഷം രൂപ. 62 ശതമാനം കെ എസ് ആര്‍ ടി സി സര്‍വീസുകളാണ് ഇന്ന് സര്‍വീസ് നടത്തിയത്. ഇതില്‍ 59 ബസുകള്‍ക്ക് കേടുപാട് സംഭവിച്ചു. നിരവധി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇനി പൊളിഞ്ഞ ചില്ലുകള്‍ എല്ലാം മാറ്റ് ബസ് വീണ്ടും സര്‍വീസ് നടത്തണമെങ്കില്‍ ലക്ഷങ്ങളോളം ചെലവാക്കണം. ഇതിന് രണ്ടാഴ്ച വരെ സമയമെടുക്കുമെന്നാണ് കെ എസ് ആര്‍ ടി സി വൃത്തങ്ങള്‍ അറിയിക്കുന്നത്.

1

57 ആര്‍ ടി സി ബസുകളും ഒരു ലോഫ്‌ളോര്‍ ബസുകളും ഒരു സിഫ്റ്റ് ബസുമാണ് ഇന്ന് അക്രമികള്‍ തകത്തത്. സൂപ്പര്‍ ഫാസ്റ്റ് ഓര്‍ഡിനറി ബസുകളുടെ ചില്ലുകള്‍ക്ക് 8000 രൂപയാണ് വില. എസ് ലോ ഫ്‌ളോര്‍ ബസുകളാണെങ്കില്‍ മുന്‍വശത്തെ ഗ്ലാസിന് 40,000 രൂപയാണ് വില. സിഫ്റ്ര് ബസിന് ആണെങ്കില്‍ ഒരു ഗ്ലാസിന് 22,000 രൂപ വിലയുണ്ടാകും.

2

ഇവന്‍ ഗജരാജയല്ല ഗജവീരന്‍; കോഴിക്കോട്ടിറക്കിയ വ്യോമസേനയുടെ ഹൈടെക് വിമാനം വേറെ ലെവല്‍ഇവന്‍ ഗജരാജയല്ല ഗജവീരന്‍; കോഴിക്കോട്ടിറക്കിയ വ്യോമസേനയുടെ ഹൈടെക് വിമാനം വേറെ ലെവല്‍

അതേസമയം, ഓരോ ബസും സര്‍വീസ് നടത്താതെ അറ്റകുറ്റപ്പണികള്‍ക്ക് കയറ്റുമ്പോഴുണ്ടാകുന്ന നഷ്ടം വേറെയുമുണ്ട്. ഇപ്പോള്‍ നഷ്ടത്തില്‍ ഓടുന്ന കെ എസ് ആര്‍ ടി സിക്ക് ഇത്തരത്തിലുള്ള ഹര്‍ത്താല്‍ ഭീമമായ നഷ്ടങ്ങളാണ് വരുത്തിവയ്ക്കുന്നത്. അതേസമയം, ഹര്‍ത്താലിന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കെ എസ് ആര്‍ ടി സി ഔദ്യോഗിക ഫേസ്ബുക്ക് പങ്കുവച്ചിരുന്നു. കുറിപ്പ് ഇങ്ങനെ,

3

അരുതേ ...ഞങ്ങളോട് ...പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല.

4

പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക ... നിങ്ങള്‍ തകര്‍ക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്...ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക. ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്കുനേരേയും ജീവനക്കാര്‍ക്കു നേരേയും വ്യാപകമായ അക്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

5

അതേസമയം, കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കര്‍ശന നടപി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണിരാജു അറിയിച്ചു. അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും പൊലീസ് സുരക്ഷയില്‍ സര്‍വീസ് തുടരുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.

6

ഇതിനിടെ, കണ്ണൂര്‍ വളപട്ടണത്ത് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിന് നേര്‍ക്ക് കല്ലേറുണ്ടായി. യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോട്ടയത്തു നിന്നും കൊല്ലൂര്‍ക്ക് പോയ ബസിന് നേര്‍ക്കാണ് അക്രമമുണ്ടായത്. തിരുവന്തപുരത്ത് ആക്രമണത്തില്‍ ലോറി ഡ്രൈവര്‍ ജിനുവിന് ഇരുമ്പ് കഷ്ണം പതിച്ചു പരിക്കേറ്റു.

7

അതേസമയം, സംസ്ഥാനത്ത് നടത്തിയ അക്രമണത്തില്‍ 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 229 പേരെ കരുതല്‍ തടങ്കലിലും പാര്‍പ്പിച്ചിട്ടുണ്ട്. അക്രമികളെ കണ്ടാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ആണ് ഡി ജി പി നല്‍കിയിരിക്കുന്ന നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്താകെ വ്യാപക ആക്രമണങ്ങള്‍ തുടരുന്നതിനിടെ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം.

ചിലർ എന്റെ അത്യാഗ്രഹമെന്ന് പറയുമായിരിക്കും, പക്ഷെ രണ്ട് വർഷത്തിന് ശേഷം ഞാനത് നേടിയെടുക്കും: റോബിന്‍ചിലർ എന്റെ അത്യാഗ്രഹമെന്ന് പറയുമായിരിക്കും, പക്ഷെ രണ്ട് വർഷത്തിന് ശേഷം ഞാനത് നേടിയെടുക്കും: റോബിന്‍

English summary
Popular Front Hartal: A glass of KSRTC bus costs between Rs 8000 to Rs 40000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X