Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫയര്‍ഫോഴ്‌സ് പരിശീലനം; ബിജെപിയുടെ വിദ്വേഷ പ്രചാരണങ്ങളെ തള്ളുന്നു- പോപുലര്‍ ഫ്രണ്ട്

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് റെസ്‌ക്യു ആന്റ് റീലിഫ് ടീമിന് പരിശീലനം നല്‍കിയ അഗ്‌നിശമന സേനക്കെതിരെ സംഘപരിവാര്‍ നടത്തുന്ന നുണപ്രചരണം വര്‍ഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ ആലുവ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമായിരുന്നു. ഇതിനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് സംഘടനാ നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്.

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത് വലിയ അപരാധമായാണ് ബിജെപി കാണുന്നത്. ദുരന്തമുഖങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയ സംഘടനയാണ് പോപുലര്‍ ഫ്രണ്ട് എന്ന് കേരളത്തിനറിയാം. കേരളത്തെ കണ്ണീരിലാഴ്ത്തിയ 2018ലെ മഹാപ്രളയഘട്ടത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ച പ്രളയങ്ങളിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും രക്ഷാദൗത്യ മേഖലയില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ കാഴ്ചവച്ചത്. പ്രളയവും ഉരുള്‍പൊട്ടലും താണ്ഡവമാടിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്തുനടപ്പിലാക്കി വരികയാണ്. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഭവന പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കി.

p

ഓഖി ദുരന്തത്തില്‍ കൈത്താങ്ങായെത്തി ഇരകളെ ചേര്‍ത്തുനിര്‍ത്താനും പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ക്ക് കഴിഞ്ഞു. ഓഖി ദുരിതബാധിതര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഘടനയുടെ സഹായം മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. സ്വന്തമായ പദ്ധതികള്‍ക്കൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടി പിന്തുണക്കുകയാണ് സംഘടന ചെയ്തത്.

കട്ടിപ്പാറയിലും കവളപ്പാറയിലും പുത്തുമലയിലും പെട്ടിമുടിയിലും കൂട്ടിക്കലിലും കൊക്കയാറിലും ഉരുള്‍പൊട്ടലിനേയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവഹാനി സംഭവിച്ച വേളയിലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കര്‍മനിരതരായിരുന്നു. മണ്ണിനടിയില്‍ കുടുങ്ങിപ്പോയ നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തത് ഉള്‍പ്പടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ദിവസങ്ങളോളം വളണ്ടിയേഴ്സ് കര്‍മനിരതരായി.

നിപ കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ ദിനങ്ങളില്‍ മരണപ്പെട്ടവരുടെ മരണാനന്തര കര്‍മം ചെയ്യുന്നതുള്‍പ്പടെയുള്ള സേവനത്തിന് മുന്നിട്ടിറങ്ങിയതും പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയാതെ ജനം ഭീതിയിലായപ്പോള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് രംഗത്തെത്തി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരെ അനുമോദിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ദുരന്തനിവാരണവുമായി പരിശീലനം നല്‍കേണ്ട വിഭാഗമാണ് പോലിസ് സേനയും ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥരും. ആ സേവനമാണ് പോപുലര്‍ ഫ്രണ്ടും ഉപയോഗിച്ചത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിദ്വേഷ പ്രചാരണം പുച്ഛത്തോടെ തള്ളികളയുന്നു. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് ബിജെപിയും സംഘപരിവാരവും. ആ ദുരന്തത്തില്‍ നിന്ന് രാജ്യത്തിനെ രക്ഷിക്കാന്‍ പോപുലര്‍ ഫ്രണ്ട പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന സെക്രട്ടറി എസ് നിസാര്‍, തിരുവനന്തപുരം സോണല്‍ പ്രസിഡന്റ് എസ് നവാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+