• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വാളെടുക്കണമെന്നാണ് ആഹ്വാനം ചെയ്യുന്നതെന്ന് പറയുന്നവർ ഏത് ഇസ്ലാമിന്റെ ആളുകളാണ്';നിരോധനത്തിൽ എംകെ മുനീർ

Google Oneindia Malayalam News

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസർക്കാർ നിരോധിച്ച നടപടിയെ സ്വാഗതം ചെയ്ത് ലീഗ് നേതാവ് എംകെ മുനീർ. പോപ്പുലർ ഫ്രണ്ട് പുതുതലമുറയെ വഴി തെറ്റിക്കുകയാണെന്നും വാളെടുക്കണമെന്ന് പറയുന്നത് ഏത് ഇസ്ലാമിന്റെ ആളുകളാണെന്നും എംകെ മുനീർ ചോദിച്ചു.

പ്രവാചകൻ തന്നെ തീവ്രവാദം നശിക്കട്ടെയെന്ന് പറഞ്ഞിട്ടുണ്ട്. ഇസ്ലാം എന്ന പദത്തിന്റെ തന്നെ അർത്ഥമെന്താണ്? ആ സമാധാനം എന്ന് പറയുന്ന ഒരു ഒരു പ്രസ്ഥാനത്തിനെ മുന്നിൽ നിർത്തിക്കൊണ്ട്, ആയുധം കയ്യിലേന്തുന്ന ആളുകളാണിവരെന്നും മുനീർ വിമർശിച്ചു.

1


മുനീറിന്റെ വാക്കുകളിലേക്ക് -'പല സ്ഥലത്തും ഇവർ അക്രമണം അഴിച്ചു വിടുകയും പുതിയ തലമുറയെ വഴിതെറ്റിക്കുകയും ചെയ്തിട്ടുണ്ട്. പണ്ട് ആർ എസ് എസും നിരോധിച്ചിരുന്നു. പക്ഷേ ആർ എസ് എസ് കൂടുതൽ ഊർജ്ജസ്വലതയോടെ തിരിച്ചു വരികയാ ചെയ്തത്. ഇതിനെ ആശയപരമായി നേരിടുകയാണ് വേണ്ടത്. അതിനെ വേരോടുകൂടി പിഴുതെറിയുകയും ചെയ്യണം. അല്ലെങ്കിൽ ഇതൊക്കെ മാറിമാറി വരും. ഇത്തരത്തിലുള്ള നിരോധനങ്ങൾ സാധാരണ രാജ്യത്ത് നടക്കാറുള്ളതാണ് പല സന്ദർഭങ്ങളിൽ. ആ കാലഘട്ടത്തിൽ അവരുടെ പ്രവർത്തികൾ നോക്കി പ്രസ്ഥാനങ്ങൾ നിരോധിക്കാറുണ്ട്'.

2


'ചെറുപ്പക്കാരോട് പറയാനുള്ളത് നിങ്ങൾ ഈ ആശയത്തെ കൈവെടിയുക.മതനിരപേക്ഷ കക്ഷികളുടെ ഒപ്പം നിൽക്കുക. നമുക്ക് ബി ജെ പി എന്ന് പറയുന്ന അല്ലെങ്കിൽ ആർ എസ് എസ് എന്ന് പറയുന്ന വിപത്തിനെയും നേരിടേണ്ടതുണ്ട്. അവർക്ക് കൂടി ശക്തി നൽകുന്ന രീതിയിലുള്ള നടപടിയല്ല സ്വീകരിക്കേണ്ടത്.ആർഎസ്എസും ഇതുപോലെ സമാന്തരമായിട്ടുള്ള ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആർ എസ് എസിനേയും പി എഫ് ഐയേയും സമയം കഴിഞ്ഞു'.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: ബന്ധമുള്ള മറ്റ് എട്ട് സംഘടനകള്‍ക്കും വിലക്ക്പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: ബന്ധമുള്ള മറ്റ് എട്ട് സംഘടനകള്‍ക്കും വിലക്ക്

3


'വാളെടുക്കണമെന്നാണ് ആഹ്വാനം ചെയ്യുന്നതെന്ന് പറയുന്നവർ ഏത് ഇസ്ലാമിന്റെ ആളുകളാണ്. ഇവർ പണ്ഡിതരില്ലേ? അവർക്കൊന്നും ഇതിനെ കുറിച്ച് അറിയില്ലേ? എല്ലാ പണ്ഡിത സമൂഹവും ഇത്തരം തീവ്രവാദി ശക്തികളെ എതിർത്തിട്ടുണ്ട്.രണ്ട് സമസ്തകൾ, അതുപോലെ തന്നെ മുജാഹിദ് പ്രസ്ഥാനങ്ങൾ ഒക്കെ തന്നെയാകട്ടെ അവരൊക്കെ എന്നും മുൻപന്തിയിൽ നിന്നുകൊണ്ട് തീവ്രവാദ ശക്തികൾക്കെതിരെ ക്യാമ്പയിൻ നടത്തിയിട്ടുള്ള ആൾക്കാരാണ്'.

4


'പെട്ടെന്ന് ഒരു ദിവസം എവിടുന്നോ വന്നവർ ഖുറാനെ വ്യാഖ്യാനിക്കുന്നു. കൊച്ചു കുട്ടികൾ എന്താണ് മുദ്രാവാക്യം വിളിച്ചത് അരിയും മലരും കരുതിവെച്ചോളൂ നിങ്ങളുടെ കാലൻ വരുന്നുണ്ടെന്ന്. ഏത് ഇസ്ലാമാണ് ഇങ്ങനെ പഠിപ്പിച്ചത്. കൊച്ചുകുട്ടികളെ കൊണ്ട് പോലും ഇങ്ങനെ പറയിപ്പിക്കാൻ ശ്രമിച്ചത് ആരാണ്?.പ്രവാചകൻ തന്നെ തീവ്രവാദം നശിക്കട്ടെയെന്ന് പറഞ്ഞിട്ടുണ്ട്. ഇസ്ലാം എന്ന പദത്തിന്റെ തന്നെ അർത്ഥമെന്താണ്? ആ സമാധാനം എന്ന് പറയുന്ന ഒരു ഒരു പ്രസ്ഥാനത്തിനെ മുന്നിൽ നിർത്തിക്കൊണ്ട്, ആയുധം കയ്യിലേന്തുന്ന ആളുകൾ. ആർഎസ്എസിനോട് എതിരില്ലാതെ നിന്നവരാണ് അവരെന്ന് പറഞ്ഞപോലെ തന്നെ. ആർഎസ്എസിനേയും എസ്ഡിപിഐയോടും ഒരേപോലെ ഒരു ഒരു ഒരേ സമയത്ത് തന്നെ രണ്ടുപേരെയും ഞാൻ കടന്നാക്രമിച്ചിട്ടുണ്ട്. പി എഫ് ഐയെ സ്ഥിരമായി നിരോധിക്കണോമോയെന്ന കാര്യത്തിൽ തീരുമാനം കേന്ദ്രസർക്കാർ ആണ് തീരുമാനിക്കേണ്ടതെന്നും ', മുനീർ വ്യക്തമാക്കി.

ലീഗ് നേതാക്കളുടെ മുഖ്യ തൊഴില്‍ മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക: പി ജയരാജന്‍ലീഗ് നേതാക്കളുടെ മുഖ്യ തൊഴില്‍ മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക: പി ജയരാജന്‍

5


പി എഫ് ഐയുടെ ശൈലിയോട് പരസ്യമായി എതിർപ്പ് പ്രകടപ്പിച്ചവരാണ് ഞങ്ങളെന്ന് എംപി ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. പി എഫ് ഐയെ നിരോധിച്ചത് ശരിയോ തെറ്റോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ഇക്കാര്യത്തിൽ ഉടൻ തന്നെ ലീഗ് നേതൃത്വം ഔദ്യോഗിക നിലപാട് അറിയിക്കുമെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.

'വിജയ് ബാബുവിനെതിരെ കേസ് കൊടുത്ത നടി അടക്കം അപമാനിച്ചു; കരിയറിനെ കുറിച്ച് വരെ ഇനി ആശങ്ക'; പരാതിക്കാരി'വിജയ് ബാബുവിനെതിരെ കേസ് കൊടുത്ത നടി അടക്കം അപമാനിച്ചു; കരിയറിനെ കുറിച്ച് വരെ ഇനി ആശങ്ക'; പരാതിക്കാരി

English summary
Popular Front Of India Ban; MK Muneer Welcomes govt move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X