• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: ബന്ധമുള്ള മറ്റ് എട്ട് സംഘടനകള്‍ക്കും വിലക്ക്

Google Oneindia Malayalam News

ദില്ലി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തേക്കാണ് നിരോധനം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് എട്ട് സംഘനടകള്‍ക്കും നിരോധനമുണ്ട്. പി എഫ് ഐ ഭീകര പ്രവർത്തനം നടത്തിയെന്നും രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാറിന്റെ നിരോധനം.

പി എഫ് ഐക്ക് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ആഗോള ഭീകര സംഘടനയുമായി ബന്ധമെന്നും സംഘടനയെ വിലക്കിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ കേന്ദ്ര വ്യക്തമാക്കുന്നുണ്ട്. യുപി, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിരോധനത്തിനായി നേരത്തെ ശുപാർശ ചെയ്തിരുന്നു

പി എഫ്‌ ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ

പി എഫ്‌ ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണെന്നും ജമാത്ത്-ഉൽ-മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെ എം ബി) യുമായി സംഘടനയ്ക്ക് ബന്ധമുണ്ടെന്നും ഇവ രണ്ടും നിരോധിത സംഘടനകളാണെന്നും ആഭ്യന്തര മന്ത്രാലയം നിരോധന ഉത്തരവില്‍ വ്യക്തമാക്കുന്നു.

'ദിലീപിനെ എന്തുകൊണ്ട് വിലക്കിയില്ല' ഞങ്ങള്‍ പണത്തിനും പ്രിവിലേജിനുമൊപ്പം'; ഭാസി വിഷയത്തില്‍ വിമർശനം'ദിലീപിനെ എന്തുകൊണ്ട് വിലക്കിയില്ല' ഞങ്ങള്‍ പണത്തിനും പ്രിവിലേജിനുമൊപ്പം'; ഭാസി വിഷയത്തില്‍ വിമർശനം

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ ഐ എഫ്),

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ ഐ എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി എഫ് ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ ഐ ഐ സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ സി എച്ച് ആർ ഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള തുടങ്ങിയ സംഘടനകളെയാണ് പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര നിരോധിച്ച സംഘടനകള്‍.

തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളുമായി ബന്ധം

തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഗ്രൂപ്പിനെതിരെ രാജ്യവ്യാപകമായി നടത്തി റെയിഡില്‍ ഏഴ് സംസ്ഥാനങ്ങളിലായി പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 200-ലധികം പേരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഘടനയെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം.

 ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, ഡൽഹി

ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സംസ്ഥാന പൊലീസായിരുന്നു പരിശോധന നടത്തിയത്. സെപ്തംബർ 22 ന്, ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നേതൃത്വത്തിലുള്ള മൾട്ടി-ഏജൻസി ടീമുകൾ രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചുവെന്നാരോപിച്ച് നടത്തിയ റെയിഡില്‍ 15 സംസ്ഥാനങ്ങളിലായി 106 പി എഫ് ഐ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു.

2006-ൽ ലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപം കൊള്ളുന്നത്

2006-ൽ ലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപം കൊള്ളുന്നത്. കേരളത്തിലെ എൻ ഡി എഫ്., കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (KFD), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (MNP), ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ സോഷ്യൽ ആന്റ് എജ്യുകേഷണൽ ഫോറം, പശ്ചിമബംഗാളിലെ നാഗരിക് അധികാർ സുരക്ഷാ സമിതി, മണിപ്പൂരിലെ ലിലോങ്ങ് സോഷ്യൽ ഫോറം എന്നിവ ലയിച്ചുകൊണ്ടായിരുന്നു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപം കൊണ്ടത്.

കർണാടകയിലെ ഹിജാബ് കേസ്, ഹത്രാസ് ബലാത്സംഗവും

കർണാടകയിലെ ഹിജാബ് കേസ്, ഹത്രാസ് ബലാത്സംഗവും കൊലപാതകവും, പൗരത്വ നിയമ ഭേദഗതി പ്രതിഷേധവും ഉൾപ്പെടെ നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കുചേർന്ന പി എഫ് ഐ നിരവധി കൊലപാതകങ്ങളിലും പ്രതിസ്ഥാനത്തുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമാണ് എസ് ഡി പി ഐ. അതേസമയം കേന്ദ്ര സർക്കാർ ഉത്തരവില്‍ എസ് ഡി പി ഐയെ നിരോധിച്ചിട്ടില്ല.

ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് മുന്‍ മത്സരാർത്ഥികളും?: പക്ഷെ ആരാധകരുള്ളവർക്ക് വന്‍ നഷ്ടംബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് മുന്‍ മത്സരാർത്ഥികളും?: പക്ഷെ ആരാധകരുള്ളവർക്ക് വന്‍ നഷ്ടം

English summary
Popular Front of India is banned: Ban for eight other associated gang members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X