കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതഭ്രാന്തിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ കാംപെയ്ന്‍, ആരും ചിരിക്കരുത്!

  • By Anil Kumar
Google Oneindia Malayalam News

ബീഫ് തിന്ന് ഏമ്പക്കം വിട്ടപ്പോള്‍ അതിന് തൊടുപുഴയിലെ പ്രൊഫസറുടെ ചോരയുടെ മണം' - പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മതഭ്രാന്തിനെതിരെ പ്രചാരണം നടത്തുന്നു എന്ന കാര്യം ഫേസ്ബുക്കില്‍ ഒരാള്‍ ഷെയര്‍ ചെയ്തത് ഇങ്ങനെയാണ്. ഭക്ഷിക്കാനും സംസാരിക്കാനുമുള്ള അവകാശങ്ങള്‍ വേണ്ടത് തന്നെ, എന്നാല്‍ അത് പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് എങ്ങനെ കാംപെയ്ന്‍ നടത്തും എന്നാണ് ചോദ്യം ഉയരുന്നത്.

ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഈ കാംപെയ്ന്‍ നടത്തുന്നത് എന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത് കേട്ട് ചിരിക്കുകയാണ്. കാരണവും സോഷ്യല്‍ മീഡിയയിലെ ആളുകള്‍ പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുന്ന വിശേഷണത്തിലുണ്ട് - മതഭ്രാന്ത്രിനെതിരെ കൊടി പിടിക്കാന്‍ പറ്റിയ കൂട്ടര്‍.

എന്തുകൊണ്ടായിരിക്കും ഫേസ്ബുക്കിലും മറ്റും ആളുകള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇങ്ങനെ പറയുന്നത്, കാണൂ.

 ജോസഫ് മാഷിന് അവകാശം ഉണ്ടായിരുന്നില്ലേ

ജോസഫ് മാഷിന് അവകാശം ഉണ്ടായിരുന്നില്ലേ

മത ഭ്രാന്തിനെതിരെ കാമ്പയിന്‍ നടത്താന്‍ പോകുന്നു പോലും. ന്യൂ മാന്‍ കോളേജിലെ അധ്യാപന്റെ കൈപ്പത്തി വെട്ടിയെടുക്കുമ്പോള്‍ ഇഷ്ടമുള്ളത് പറയാന്‍ അദ്ദേഹത്തിനും ഈ ജനാധിപത്യ രാജ്യത്തില്‍ അവകാശം ഇല്ലായിരുന്നോ - സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണിത്.

ഈ കാപട്യം തിരിച്ചറിയുക

ഈ കാപട്യം തിരിച്ചറിയുക

സമുദായത്തിലെ ചെറുപ്പക്കാരില്‍ മതത്തിന്റെ പേരില്‍ തീവ്രവാദം കുത്തിവെച്ച് അധികാരത്തിലേക്ക് കുറുക്ക് വഴി തേടുന്ന കാപട്യം എന്നേ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. നിലനില്‍പ്പിനു വേണ്ടിയുള്ള ഇത്തരം കാപാട്യങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കുക- പോപ്പുലര്‍ ഫ്രണ്ടിന്റെ കാംപെയ്‌നിനോടുള്ള പ്രതികരണങ്ങളാണിത്.

എരുമേലിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ നോക്കിയവരല്ലേ

എരുമേലിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ നോക്കിയവരല്ലേ

എരുമേലിയില്‍ എന്‍ സി സി കേഡറ്റുകള്‍ക്ക് പന്നിമാംസം വിളമ്പിയെന്ന ആരോപണത്തെ ചൊല്ലി സംഘര്‍ഷമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമം നടത്തിയെന്നും ആരോപണമുണ്ട്

പിന്തുണച്ച് തോല്‍പ്പിക്കല്ലേ

പിന്തുണച്ച് തോല്‍പ്പിക്കല്ലേ

പോപ്പുലര്‍ ഫ്രണ്ട് പിന്തുണച്ചാല്‍ ഈ പോരാട്ടവും തോറ്റുപോകും എന്നാണ് ആശങ്ക. ദയവ് ചെയ്ത് വര്‍ഗീയ വിരുദ്ധ പോരാട്ടത്തെ പിന്തുണച്ച് തോല്‍പ്പിക്കരുത്...
നിങ്ങള്‍ പിന്തുണച്ചവരൊന്നും ജയിച്ചിട്ടില്ല - എന്നാണ് ഫേസ്ബുക്കില്‍ ആളുകള്‍ പറയുന്നത്.

മറ്റൊരു കമന്റ് ഇങ്ങനെ

മറ്റൊരു കമന്റ് ഇങ്ങനെ

തിന്നാനുള്ള അവകാശം, പറയാനുള്ള അവകാശം, കൈവെട്ടാനുള്ള അവകാശം, പിന്നെ പിന്നെ ചുവന്നകുന്നില്‍ ഒരു റിബലിനെ കുഴിവെട്ടിമൂടിയ അവകാശം
മഹാ മനസ്‌കത - ഫേസ്ബുക്കില്‍ കാംപെയ്‌നെതിരെ കണ്ട മറ്റൊരു കമന്റ് ഇങ്ങനെ.

എന്താണീ പോപ്പുലര്‍ ഫ്രണ്ട്

എന്താണീ പോപ്പുലര്‍ ഫ്രണ്ട്

കേരളത്തിലെ എന്‍ ഡി എഫ്., കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പാസറൈ എന്നീ സംഘടനകള്‍ ചേര്‍ന്നു രൂപം കൊടുത്ത ദേശീയ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ദേശീയ തലത്തില്‍ തന്നെ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുണ്ട്.

എന്താണ് പോപ്പുലര്‍ ഫ്രണ്ടിന് പ്രശ്‌നം

എന്താണ് പോപ്പുലര്‍ ഫ്രണ്ടിന് പ്രശ്‌നം

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുള്ളതായി ആരോപണമുണ്ട്. ഇതിന്റെ പ്രമുഖരായ നേതാക്കളില്‍ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുന്‍കാല പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തേജസും പോപ്പുലര്‍ ഫ്രണ്ടും

തേജസും പോപ്പുലര്‍ ഫ്രണ്ടും

മതമൗലിക വാദം വളര്‍ത്താനും തീവ്രവാദപരമായ നിലപാടുകളെ പ്രചരിപ്പിക്കാനും തേജസ് പത്രത്തെ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിലെ കുറ്റാരോപിതര്‍ ഉപയോഗിച്ച സിംകാര്‍ഡുകള്‍ തേജസിന്റെ പേരിലെടുത്തതായിരുന്നത്രെ.

വേറെയും വിമര്‍ശനങ്ങള്‍

വേറെയും വിമര്‍ശനങ്ങള്‍

ലൗ ജിഹാദ്, മതംമാറ്റം പോലുള്ള പ്രവര്‍ത്തനങ്ങളുമായി ഈ സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.

കൈവെട്ട് കേസ് സംഭവം

കൈവെട്ട് കേസ് സംഭവം

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍. ടി. ജെ ജോസഫിനെ വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു.

 എന്തിനാണ് ഇപ്പോള്‍ ഈ കാംപെയ്ന്‍

എന്തിനാണ് ഇപ്പോള്‍ ഈ കാംപെയ്ന്‍

ഇഷ്ടമുള്ളതു ഭക്ഷിക്കാനും ഇച്ഛാനുസാരം സംസാരിക്കാനുമുള്ള അവകാശങ്ങള്‍ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് കാംപെയ്ന്‍ നടത്തുന്നത് എന്നാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പറയുന്നത്.

ഒരാഴ്ചത്തെ കാംപെയ്ന്‍

ഒരാഴ്ചത്തെ കാംപെയ്ന്‍

ഭക്ഷിക്കാനുള്ള അവകാശം, സംസാരിക്കാനുള്ള അവകാശം എന്ന മുദ്രാവാക്യങ്ങളുമായി ഒക്ടോബര്‍ 9 മുതല്‍ 16വരെയാണ് കാംപെയ്ന്‍.

English summary
Popular Front of India organize national campaign from Oct 9 to 16.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X