കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കും; കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കും | Oneindia Malayalam

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ട്, കേരളത്തില്‍ നിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് തുടങ്ങിയ കേസുകളിലെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ട് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടനയെ നിരോധിക്കാനുള്ള നീക്കമാണ് കേന്ദ്രം ഇപ്പോള്‍ നടത്തുന്നത്.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങള്‍ നേരത്തെയും കേന്ദ്രസര്‍ക്കാര്‍ നടപടി എടുത്തിരുന്നു. എങ്കിലും കേരളം ഉള്‍പ്പേയുള്ള ചില സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംഘടനയെ നിരോധിക്കാനുള്ള നടപടികള്‍ എങ്ങുമെത്താതെ പോവുകയായിരുന്നു.

അഭിമന്യു

അഭിമന്യു

എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തേ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങള്‍ക്ക് വീണ്ടും കോപ്പുകൂട്ടുകയാണ് പോലീസ്.അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസില്‍ പ്രതികള്‍ക്കും പങ്കുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു. കേന്ദ്ര എജന്‍സിയായ ഐഎന്‍എയും ഈ ബന്ധം നിരീക്ഷിച്ച് വരുന്നുണ്ട്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ

വീഡിയോ കോണ്‍ഫറന്‍സിലൂടെ

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങലുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ അവലോകനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ചോദിച്ചറിഞ്ഞിരുന്നു.

രഹസ്യാന്വേഷണ വിഭാഗം

രഹസ്യാന്വേഷണ വിഭാഗം

അഭിന്യുവിന്റെ കൊലപാതകം,കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ച സംഭവം, അര്‍എസ്എസ് സിപിഎം സംഘര്‍ഷം ഉണ്ടാക്കാനായി ചവറയില്‍ സിപിഎം കൊടിമരത്തില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടി കെട്ടിയത് തുടങ്ങിയ സംഭവങ്ങളെല്ലാം കേരള പോലീസിലെ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വര്‍ഗീയത പ്രചരിപ്പിക്കുന്നു

വര്‍ഗീയത പ്രചരിപ്പിക്കുന്നു

ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന വിഷയത്തില്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത്. കേരള പോലീസില്‍ തന്നെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന പച്ചവെളിച്ചം എന്ന വാട്‌സാപ്പ് ഗ്രൂപ്പിനെക്കുറിച്ചു. വര്‍ഗീയത പ്രചരിപ്പിക്കുന്ന ഇരുന്നൂറിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളെക്കുറിച്ചും ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിച്ചിട്ടുണ്ട്.

ഗവര്‍ണറും

ഗവര്‍ണറും

ഇതിനിടയിലാണ് കേരളത്തിന്റെ ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംസ്ഥാന ഇന്റലിജന്‍സ് മേധാവി എഡിജിപി ടികെ വിനോദ് കുമാറിനെ രാജ്ഭവനില്‍ വിളിച്ചു വരുത്തി റിപ്പോര്‍ട്ട് തേടി. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയതെന്നാണ് സൂചന.

എന്‍ഐഎ

എന്‍ഐഎ

കഴിഞ്ഞ വര്‍ഷം എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികള്‍ പുരോഗമിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങല്‍ ദേശവിരുദ്ധമാണെന്ന റിപ്പോര്‍ട്ടായിരുന്നു എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചത്യ

മുവാറ്റുപുഴയില്‍

മുവാറ്റുപുഴയില്‍

2010 ല്‍ മുവാറ്റുപുഴയില്‍ പ്രൊഫ,ജോസഫിന്റെ കൈവെട്ടിയ സംഭവം, കണ്ണൂര്‍ നാറാത്ത് നടന്ന സായുധ പരിശീലന ക്യാമ്പ്, ബെംഗളൂരുവില്‍ ആര്‍എസ്എസ് നേതാവിനെ രുദ്രേഷിന്റെ കൊല, പ്രമുഖരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ വിഷയങ്ങളായിരുന്നു എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.

എസ്ഡിപിഐ

എസ്ഡിപിഐ

കേരളത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു എന്‍ഡിഎഫ് സമാന സ്വഭാവമുള്ള സംഘടനകളെ കൂട്ടിച്ചേര്‍ത്ത് 2006 ല്‍ ആയിരുന്നു പോപ്പുലര്‍ ഫ്രണ്ടിന് രൂപം നല്‍കുന്നത്. പിന്നീട് രാഷ്ട്രീയ സംഘടനായിയ എസ്ഡിപിഐക്ക് രൂപം കൊടുത്തു. കഴിഞ്ഞ മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നു.

ജാര്‍ഖണ്ഡില്‍

ജാര്‍ഖണ്ഡില്‍

ഈ നിരോധനം രാജ്യത്താകമാനം നിരോധിക്കുന്നതിന്റെ മുന്നോടിയായിട്ടാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. കേരളത്തില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നുവെന്ന പേരിലായിരുന്നു ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നത്.

English summary
popular front of india soon to be banned by central govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X