ഹാദിയയെ സഹായിച്ചതിന്റെ കണക്കുകള്‍ അവതരിപ്പിക്കുമെന്ന് പോപ്പുലര്‍ഫ്രണ്ട്
മലപ്പുറം: ഹാദിയാ വിഷയത്തില്‍ ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടി നടത്തിയ ഈ പോരാട്ടത്തില്‍ മാധ്യമങ്ങളുടെയും മറ്റു സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സഹായം ഉണ്ടായിട്ടുണ്ടെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വലിയൊരു സാമ്പത്തിക ചെലവ് ഇതിനു വേണ്ടിവന്നു. പൊതുജനങ്ങളാണ് അതിനു സഹായിച്ചത്. ഇതിന്റെ കണക്ക് ഉടന്‍ പൊതുജനത്തിനു മുമ്പില്‍ അവതരിപ്പിക്കുമെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
നിയമപരമായ പോരാട്ടം അവസാനിക്കും വരെ കേസില്‍ പോപുലര്‍ ഫ്രണ്ടിന്റെ സഹായം ഉണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഹാദിയക്കും ഷഫിന്‍ ജഹാനും ഉറപ്പു നല്കി. പോപ്പുലര്‍ഫ്രണ്ട് നേതാക്കളെ സന്ദര്‍ശിച്ചവേളയിലാണ് ഇക്കാര്യം പറഞ്ഞത്്
മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പോപുലര്‍ ഫ്രണ്ട് കൂടെയുണ്ടാവും. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട പുകമറ കോടതിവിധിയോടെ പൊളിഞ്ഞുവീണിരിക്കുകയാണ്. ഏത് അന്വേഷണവും നടത്തട്ടെ. എന്‍ഐഎയുടെ താല്പര്യങ്ങള്ക്കനുസരിച്ച് കാര്യങ്ങള്‍ പോവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതിനാലാണ് സുപ്രിംകോടതി തന്നെ ജഡ്ജിയുടെ നിരീക്ഷണം വേണമെന്നു പറഞ്ഞത്.എന്തെങ്കിലും ക്രിമിനല്‍ കാര്യങ്ങളുണ്ടെങ്കില്‍ അന്വേഷിക്കാമെന്നു മാത്രമാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഹാദിയയും ഷഫിന്‍ ജഹാനും പോപ്പുലര്‍ഫ്രണ്ട് നേതാക്കളെ സന്ദര്‍ശിച്ചപ്പോള്‍.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടി നടത്തിയ ഈ പോരാട്ടത്തില്‍ മാധ്യമങ്ങളുടെയും മറ്റു സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സഹായം ഉണ്ടായിട്ടുണ്ടെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വലിയൊരു സാമ്പത്തിക ചെലവ് ഇതിനു വേണ്ടിവന്നു. പൊതുജനങ്ങളാണ് അതിനു സഹായിച്ചത്. അതിന്റെ കണക്ക് ഉടന്‍ പൊതുജനത്തിനു മുമ്പില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം ശരിവച്ച സുപ്രിംകോടതി വിധി, രാജ്യത്തെ നിയമവാഴ്ചയില്‍ പരമോന്നത നീതിപീഠം നടത്തിയ സുപ്രധാന ഇടപെടലാണെന്ന് എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ അധികൃതര്‍ അറിയിച്ചു.
ജനാധിപത്യാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധി സ്വാഗതാര്‍ഹമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള അതിരുകടന്ന ഇടപെടലായിരുന്നു ഹൈക്കോടതി വിധി.
ഇത് സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അനാവശ്യമായ വിള്ളല്‍ വീഴ്ത്തി. നീതിനിര്‍വഹണത്തിലെ ഇത്തരം അപചയങ്ങള്‍ക്കെതിരായ ജാഗ്രതയോടെയുള്ള ചുവടുവയ്പാണ് സുപ്രിംകോടതിയുടേത്. ഒരു ഹേബിയസ് കോര്‍പ്പസ് ഹരജിയുടെ തലത്തില്‍ നിന്നു തീവ്രവാദാരോപണത്തിലേക്കും ലൗജിഹാദിലേക്കും മറ്റും ഹാദിയാ കേസ് മാറുന്നത് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണ്.
ജനാധിപത്യ സംവിധാനങ്ങളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ട ഭരണകൂടം തന്നെ ഇത്തരം ബാഹ്യഇടപെടലുകള്‍ക്ക് വഴിതുറക്കുന്നുവെന്നത് അപകടകരമാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരേ സാമൂഹിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഉയര്‍ത്തിയ ശക്തമായ ജനകീയ പ്രതിരോധത്തിന്റെ വിജയം കൂടിയാണ് ഹാദിയാ കേസില്‍ ഉണ്ടായത്. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുസ്സമദ്, എം കെ ഷറഫുദ്ദീന് സംസാരിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications