കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധനപ്പേടിയില്‍ പോപ്പുലര്‍ ഫ്രണ്ട്; ചര്‍ച്ചകള്‍ ഇങ്ങനെ, കോടതിയിലും രക്ഷ കിട്ടാതിരിക്കാന്‍ കേന്ദ്രം

കേന്ദ്രസര്‍ക്കാര്‍ നീക്കം ജനകീയമായി പ്രതിരോധിക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ തീരുമാനം.

  • By Ashif
Google Oneindia Malayalam News

ദില്ലി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ നീക്കങ്ങള്‍ തകൃതി. ആഭ്യന്തര മന്ത്രാലയത്തില്‍ ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണെന്ന് റിപ്പോര്‍ട്ട്. എന്ത് ആരോപിച്ചാണ് നിരോധനം പ്രഖ്യാപിക്കുക എന്ന കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ നിരോധന സാഹചര്യം പ്രതിരോധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നീക്കം തുടങ്ങിയെന്നാണ് വിവരം. കേരളം ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുറന്നുകാട്ടി പ്രചാരണത്തിലാണിപ്പോള്‍ സംഘടന. പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കൂറ്റന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. നിരോധനവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്....

ദേശസുരക്ഷയ്ക്ക് ഭീഷണി

ദേശസുരക്ഷയ്ക്ക് ഭീഷണി

ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്ന കാരണം പറഞ്ഞാണ് പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

നിയമവിരുദ്ധ സംഘടനകളുടെ പട്ടിക

നിയമവിരുദ്ധ സംഘടനകളുടെ പട്ടിക

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍ പെടുത്താനാണ് ആലോചന.

തീവ്രവാദ സംഘടനയാക്കണോ?

തീവ്രവാദ സംഘടനയാക്കണോ?

അതേസമയം, തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമോ എന്നും ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നുകില്‍ നിയമവിരുദ്ധ സംഘടന അല്ലെങ്കില്‍ തീവ്രവാദ സംഘടന- ഇതിലേതെങ്കിലും ഗണത്തില്‍പ്പെടുത്തിയാകും നിരോധനം.

മന്ത്രാലയം പ്രത്യേക യോഗം വിളിച്ചു

മന്ത്രാലയം പ്രത്യേക യോഗം വിളിച്ചു

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം വിളിച്ചിരുന്നു. എന്‍ഐഎ, ഐബി, ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കോടതിയില്‍ ചോദ്യം ചെയ്‌തേക്കാം

കോടതിയില്‍ ചോദ്യം ചെയ്‌തേക്കാം

നിരോധനം വന്നാല്‍ സംഘടന കോടതിയില്‍ ചോദ്യം ചെയ്‌തേക്കാം. ഈ സാധ്യത ആഭ്യന്തര മന്ത്രാലയം മുന്‍കൂട്ടി കാണുന്നുണ്ട്. കോടതിയിലും സംഘടനയ്ക്ക് തിരിച്ചടി നല്‍കാന്‍ പോന്ന തെളിവ് സമര്‍ഥിക്കാനാണ് കേന്ദ്രനീക്കം.

എല്ലാ പഴുതുകളും അടയ്ക്കുന്നു

എല്ലാ പഴുതുകളും അടയ്ക്കുന്നു

എല്ലാ പഴുതുകളും അടച്ചായിരിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെതിരേ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന കേസുകള്‍ കാരണമായി ചൂണ്ടിക്കാട്ടാനാണ് കേന്ദ്രത്തിന്റെ ശ്രമം.

ഭീകരവാദക്കേസുകള്‍

ഭീകരവാദക്കേസുകള്‍

എന്‍ഐഎക്കു പുറമെ കേരളം, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസും പോപ്പുലര്‍ ഫ്രണ്ടിനെതിരേ വിവിധ കേസുകളില്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതില്‍ പല കേസുകളും ഭീകരവാദക്കേസുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 എന്‍ഐഎ ആരോപണം

എന്‍ഐഎ ആരോപണം

എന്‍ഐഎ അന്വേഷിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന എന്‍ഐഎയുടെ ആരോപണമാണ് ആഭ്യന്തര മന്ത്രാലയം കണക്കിലെടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം

സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം

പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏറെ കാലമായി കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷത്തിലാണ്. സംഘടനയെ നിരോധിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഏറെനാളായി ആവശ്യപ്പെട്ടുവരികയാണ്.

ജനകീയ പ്രതിരോധം

ജനകീയ പ്രതിരോധം

അതേസമയം, കേന്ദ്രസര്‍ക്കാര്‍ നീക്കം ജനകീയമായി പ്രതിരോധിക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ സംഘടന ആയിരങ്ങളെ പങ്കെടുപ്പിച്ച് സമ്മേളനങ്ങള്‍ നടത്തുകയാണ്.

കേരളത്തില്‍ ഈ മാസം ഏഴിന്

കേരളത്തില്‍ ഈ മാസം ഏഴിന്

സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം വാഹനജാഥകളും ലഘുലേഖ വിതരണങ്ങളും നടക്കുന്നുണ്ട്. കേരളത്തില്‍ ഈ മാസം ഏഴിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് സമ്മേളനം.

സമ്മേളനം മറ്റു സംസ്ഥാനങ്ങളിലും

സമ്മേളനം മറ്റു സംസ്ഥാനങ്ങളിലും

തമിഴ്‌നാട്, പശ്ചിമബംഗാള്‍, മണിപ്പൂര്‍, കര്‍ണാടക, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, അസം, ബിഹാര്‍, മഹാരാഷ്ട്ര, ഗോവ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെല്ലാം സമ്മേളനങ്ങള്‍ നടക്കുന്നുണ്ട്.

 സംഘടനയുടെ പ്രതികരണം

സംഘടനയുടെ പ്രതികരണം

നവംബര്‍ അഞ്ചിന് ദില്ലിയിലാണ് സമാപന സമ്മേളനം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിക്കാന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്. ദേശവിരുദ്ധമായ യാതൊരു പ്രവര്‍ത്തനവും സംഘടന നടത്തിയിട്ടില്ലെന്നും 25 വര്‍ഷത്തിലധികമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിതെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വിശദീകരിക്കുന്നു.

English summary
Popular Front Will Banned by Home Ministry: Report,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X