ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു, അന്ത്യം കോട്ടയം വെളളൂരിലെ വീട്ടിൽ
കോട്ടയം: പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. സ്വവസതിയില്‍ വെച്ചാണ് അന്ത്യം. വൈകിട്ട് ആറ് മണിയോടെ ആണ് മരണം സംഭവിച്ചത്. സുധാകര്‍ മംഗളോദയത്തിന് 72 വയസ്സായിരുന്നു. സംസ്‌ക്കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ജനപ്രിയ നോവലുകളിലൂടെ ഒരു കാലത്ത് മലയാള വായനക്കാരെ ആകര്‍ഷിച്ച എഴുത്തുകാരനാണ്. സിനിമകള്‍ക്കായും സുധാകര്‍ മംഗളോദയം തൂലിക ചലിപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ വൈക്കത്തിന് അടുത്തുളള വെള്ളൂര്‍ ആണ് സുധാകര്‍ മംഗളോദയം ജനിച്ചത്.

Recommended Video
മലയാള മനോരമ, മംഗളം ആഴ്ച്ചപ്പതിപ്പുകള്‍ക്ക് വേണ്ടിയാണ് പ്രധാനമായും സുധാകര്‍ മംഗളോദയം നോവലുകള്‍ എഴുതിയത്. മിക്കവയും സാധാരണ വായനക്കാര്‍ക്കിടയില്‍ വലിയ ജനപ്രീതി സ്വന്തമാക്കിയവ ആയിരുന്നു. പുസ്തകമായും സുധാകര്‍ മംഗളോദയത്തിന്റെ നോവലുകള്‍ പുറത്ത് വന്നിട്ടുണ്ട്.
1985ല്‍ പുറത്തിറങ്ങിയ വസന്ത സേന, പ്രശസ്ത സംവിധായകന്‍ പി പത്മരാജന്റെ ഹിറ്റ് ചിത്രമായ കരിയിലക്കാറ്റ് പോലെ എന്നിവയ്ക്ക് കഥ എഴുതിയിട്ടുണ്ട്. സുധാകര്‍ പി നായര്‍ എന്ന പേരിലാണ് പത്മരാജന്‍ ചിത്രത്തിന് കഥ എഴുതിയത്. ചിറ്റ, പാദസരം, അവള്‍, വെളുത്ത ചെമ്പരത്തി, ഗാഥ, കുങ്കുമപ്പൊട്ട്, നീല നിലാവ്, പത്‌നി, തില്ലാന, ഈറന്‍ നിലാവ്, ചാരുലത, നന്ദിനി ഓപ്പോള്‍, ശ്യാമ, ഓട്ടുവള, നിറമാല, ചാരുലത, തുലാഭാരം, കുടുംബം, സുമംഗലി, നീലക്കടമ്പ്, ഗൃഹപ്രവേശം, കമല, ചുറ്റുവിളക്ക്, താലി, താരാട്ട് എന്നിങ്ങനെ നിരവധി നോവലുകള്‍ എഴുതിയിട്ടുണ്ട്.












Click it and Unblock the Notifications