കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ബബ്ബബ്ബ അല്ല കേരളത്തിലെ എത്ര നേതാക്കൾക്ക് ഇംഗ്ലീഷ് ചാനലുകളിൽ ചർച്ച നടത്താനുള്ള കപ്പാസിറ്റി ഉണ്ട്??

  • By Kishor
Google Oneindia Malayalam News

സി പി എം എം പിയായ എം ബി രാജേഷ് റിപ്പബ്ലിക് ടി വിയിൽ പോയിരുന്ന് ബ്ബ ബ്ബ ബ്ബ അടിക്കുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടർ പ്രചരിപ്പിക്കുന്നത്. അർണാബ് ഗോസ്വാമിയുടെ മുന്നിൽ ഉത്തരം മുട്ടിപ്പോയത് കൊണ്ടാണത്രെ എം ബി രാജേഷ് മറുപടി പറയാൻ ഫേസ്ബുക്ക് തിരഞ്ഞെടുത്തത്. ഈ വാദം ശരിയാണോ. കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾക്ക് ഇംഗ്ലീഷ് ചാനലുകളിൽ ചർച്ച നടത്താനുളള കപ്പാസിറ്റിയില്ലേ, കാണൂ...

<strong>അർണാബിന് മുന്നിൽ എംബി രാജേഷ് ഉത്തരം മുട്ടി ഇരുന്നോ.. സംഘികൾ പ്രചരിപ്പിക്കുന്നത് കാണാം, വീഡിയോ സഹിതം!!</strong>അർണാബിന് മുന്നിൽ എംബി രാജേഷ് ഉത്തരം മുട്ടി ഇരുന്നോ.. സംഘികൾ പ്രചരിപ്പിക്കുന്നത് കാണാം, വീഡിയോ സഹിതം!!

എം ബി രാജേഷ് എം പി

എം ബി രാജേഷ് എം പി

ഇടതുപക്ഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവമായി പങ്കെടുക്കാറുള്ള നേതാവാണ് എം ബി രാജേഷ് എം പി. മലയാളം ചാനലുകളിൽ മാത്രമല്ല, ഇംഗ്ലീഷ് ചാനലുകളിലും രാജേഷ് സജീവമായി ഇടപെടാറുണ്ട്. ശക്തവും ദൃഡവുമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ രാജേഷിന് ഭാഷ ഒരു തടസമാകാറില്ല. ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യാനുള്ള കഴിവും രാജേഷിനുണ്ട്.

ശശി തരൂർ എം പി

ശശി തരൂർ എം പി

തിരുവനന്തപുരം എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ രാഷ്ട്രീയക്കാരൻ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ശ്രദ്ധേയനായ പ്രാസംഗികരിൽ ഒരാളാണ്. കഴിഞ്ഞില്ല, ന്യൂയോർക്ക് ടൈംസ്, വാഷിങ് ടൺ പോസ്റ്റ്, ടൈം, ന്യൂസ് വീക്ക്, ടൈംസ് ഓഫ് ഇന്ത്യ എന്ന് തുടങ്ങി ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളിലെ കോളമിസ്റ്റ് കൂടിയാണ് തരൂർ. ഇംഗ്ലീഷ് ടി വി ചാനലുകളിൽ സജീവമായി ചർച്ചയ്ക്കെത്താറുണ്ട് തരൂർ.

ടോം വടക്കൻ

ടോം വടക്കൻ

മലയാളിയായ ടോം വടക്കൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വക്താവ് കൂടിയാണ്. ഏത് പ്രതിസന്ധിഘട്ടത്തിലും പതറാതെ പിടിച്ചുനിന്ന് സംസാരിക്കാനുള്ള കഴിവാണ് ടോം വടക്കന്റെ പ്രത്യേകത. ഇത് മാത്രമല്ല ചർച്ചകളിൽ ഒരിക്കലും പ്രകോപിതനാകുകയുമില്ല വടക്കൻ, മലയാളം ചാനലുകളിലും ഇംഗ്ലീഷ് ചാനലുകളിലും വടക്കൻ കോൺഗ്രസിന് വേണ്ടി സംസാരിക്കാനെത്തുന്നു.

രാഹുൽ ഈശ്വർ

രാഹുൽ ഈശ്വർ

ശബരിമല തന്ത്രികുടുംബത്തിലെ അംഗം എന്ന നിലയിലാണ് രാഹുൽ ഈശ്വർ ശ്രദ്ധിക്കപ്പെട്ടത്. എഴുത്തുകാരനും ആക്ടിവിസ്റ്റും എന്ന് സ്വയം പരിചയപ്പെടുത്തുന്ന രാഹുല്‍ ഈശ്വർ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായിട്ടല്ലാതെ തന്നെ ദേശീയ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് എത്താറുണ്ട്. സംഘപരിവാർ രാഷ്ട്രീയം, രാജ്യസ്നേഹം, വിശ്വാസം തുടങ്ങിയ ബന്ധപ്പെട്ട കാര്യങ്ങളിലും രാഹുൽ ഈശ്വർ അഭിപ്രായം പറയാനെത്താറുണ്ട്.

എസ് രാമചന്ദ്രൻ പിള്ള

എസ് രാമചന്ദ്രൻ പിള്ള

കേരളത്തിൽ നിന്നുള്ള സി പി എം പോളിറ്റ്‌ ബ്യൂറോ അംഗമാണ് എസ്‌ ആർ പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എസ് രാമചന്ദ്രൻ പിള്ള. മലയാളിയാണെങ്കിലും ദില്ലി കേന്ദ്രമാക്കിയാണ് എസ് ആർ പിയുടെ പാർട്ടി പ്രവർത്തനം. അതുകൊണ്ട് തന്നെ ദേശീയ ചാനലുകളിലാണ് എസ്‌ രാമചന്ദ്രൻ പിള്ളയെ അധികമായി കാണാറുള്ളത്. എൽ എൽ ബി ബിരുദധാരിയാണ് എസ് ആർ പി.

എ സമ്പത്ത്

എ സമ്പത്ത്

ആറ്റിങ്ങൽ നിന്നുള്ള ലോക്സഭാംഗവും സി പി എം നേതാവുമാണ് എ സമ്പത്ത്. ചർച്ച ഇംഗ്ലീഷിലായാലും മലയാളത്തിലായാലും അവധാനതയോടെ, തികച്ചും വിഷയപ്രസക്തമായി സംസാരിക്കാനുള്ള കഴിവാണ് എ സമ്പത്തിനെ വ്യത്യസ്തനാക്കുന്നത്. ഇനിയുമുണ്ട് ഭാഷാഭേദമന്യേ ചർച്ചകളിൽ ഇടപെടുന്ന രാഷ്ട്രീയ നേതാക്കൾ.

English summary
Popular political leaders from Kerala who feature in National TV discussions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X