ജനപ്രീതിയില്‍ അമ്പരിപ്പിച്ച് രാഹുലിന്‍റെ മുന്നേറ്റം; മോദിക്ക് ഇടിവ്, സർവ്വേ ഫലങ്ങള്‍ പറയുന്നത്
ദില്ലി: ബിജെപിയുടെ വളരെ ഏറെ പരിഹാസങ്ങള്‍ക്ക് വിധേയമായിട്ടുള്ള വ്യക്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ഗാന്ധി. രാഷ്ട്രീയ പരമായ ആരോപണങ്ങളേക്കാളുപരി രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമങ്ങളായിരുന്നു ബിജെപിയില്‍ നിന്ന് ഉയര്‍ന്നു വന്നിരുന്നത്. ഇതിനായി സോഷ്യല്‍ മീഡിയയില്‍ പ്രത്യേക വിഭാഗം തന്നെ ബിജെപിയുടെ ആശീര്‍വാദത്തോടെ പ്രവര്‍ത്തിച്ചിരുന്നു.
വിദേശിയുടെ മകന്‍, പപ്പു എന്നിവയെല്ലാം രാഹുലിനെ അപമാനിക്കാന്‍ നിരന്തരമായി ബിജെപി ഉപയോഗിക്കുന്ന വാക്കുകളാണ്. എന്നാല്‍ തന്നെ അപമാനിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ തന്നെ തെല്ലും ഉലച്ചില്ലെന്ന് തെളിയിക്കുകയാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വന്‍തോതില്‍ ഉയരുന്ന എന്നാണ് വിവിധ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.. കണക്കുകള്‍ ഇങ്ങനെ..

ഒരു വര്‍ഷം തികയുമ്പോള്‍
കഴിഞ്ഞ ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കുമ്പോള്‍ സമാനതകളില്ലാത്ത തിരിച്ചടി നേരിട്ടു നില്‍ക്കുകയായിരുന്നു പാര്‍ട്ടി. അവിടുന്ന് ഇങ്ങോട്ട് കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ കോണ്‍ഗ്രസ്സിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് അതിശക്തമായി തിരിച്ചു കൊണ്ടുവരാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞു എന്നുള്ളതാണ് ശ്രദ്ധേയം.

ഭരണം പിടിച്ചെടുക്കാന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു.

ശക്തനായ നേതാവായി രാഹുല്‍
രാഹുല്‍ഗാന്ധി നേരിട്ട് പ്രചാരണം നയിച്ച ഈ മൂന്ന് സംസ്ഥാനങ്ങളിലേയും വിജയം ദേശീയ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി രാഹുല്‍ മാറി. കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവാണ് രാഹുല്‍ ഗാന്ധിയെ ശക്തനാക്കുന്നത്. ഒരു മുഖമില്ലാതിരുന്ന പ്രതിപക്ഷത്തിന് പുതിയ മുഖമായി മാറാനും രാഹുലിന് സാധിക്കുന്നു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി
പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഡിഎംകെ നേതാവ് സ്റ്റാലിന്‍ ഉയര്‍ത്തിക്കാട്ടിയതും രാഹുലിന്റെ നേട്ടത്തിനുള്ള അംഗീകാരമാണ്. മറ്റു പാര്‍ട്ടികള്‍ ഈ പ്രസ്താവനക്ക് വലിയ പിന്തുണ നല്‍കിയില്ലെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജനപ്രീതി
പ്രധാനമന്ത്രി നരേദ്രമോദിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി എത്രത്തോളം എന്ന് അറിയാന്‍ എക്കാലത്തും ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടാകാറുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാഹുലിന്റെ ജപ്രതീതിയില്‍ വലിയ വര്‍ധനവ് ഉണ്ടാക്കുന്നതായാണ് സര്‍വെകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോദിയുടേയും രാഹുല്‍ ഗാന്ധിയുടെയും
ജനപ്രീതിയുടെ കാര്യത്തില്‍ മോദിയുടേയും രാഹുല്‍ ഗാന്ധിയുടെയും അന്തരം കുറഞ്ഞുവരുന്നതായാണ് എല്ലാം സര്‍വ്വേകളും വ്യക്തമാക്കുന്നത്. 2017 മുതലാണ് രാഹുലിന്റെ ജനപ്രീതിയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

2017 നല്‍കിയത്
ഉത്തര്‍പ്രദേശിലെ വലിയ തോല്‍വി രാഹുലിനും കോണ്‍ഗ്രസ്സിനും ഒരേപോലെ ക്ഷീണമായിരുന്നു 2017 നല്‍കിയത്. പഞ്ചാബില്‍ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും വിജയത്തിന്റെ ആനുകൂല്യം രാഹുലിനേക്കാള്‍ ലഭിച്ചത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനായിരുന്നു.

രാഹുലിന്റെ ജനപ്രീതിയും
എന്നാല്‍ 2017 ല്‍ നിന്ന് 2018 ല്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് വലിയ നേട്ടങ്ങളുണ്ടാക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ്സിന്റെ നേട്ടത്തോടെ രാഹുലിന്റെ ജനപ്രീതിയും ഏറിവന്നു. ജനപ്രീതിയുടെ കാര്യത്തില്‍ മോദിയുമായി ഉണ്ടായിരുന്ന വലിയ അന്തരം കുറയ്ക്കാന്‍ ഇതോടെ രാഹുലിന് സാധിച്ചു.

24 ല്‍ എത്തിക്കാന്‍
2017 ല്‍ പത്തില്‍ താഴെ മാത്രം ഉണ്ടായിരുന്ന തന്റെ ജനപ്രീതി 2018 ഒക്ടോബര്‍ ആകുമ്പോള്‍ 24 ല്‍ എത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുമ്പ് നടത്തിയ സര്‍വ്വേയുടെ റിസല്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മോദിയുടെ ജനപ്രീതി
അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് റിസല്‍ട്ട് ഫലം പുറത്ത് വന്നതിന് ശേഷം രാഹുല്‍ഗാന്ധിയുടെ ജനപ്രീതിയില്‍ കൂടുതല്‍ വര്‍ധനയുണ്ടായിട്ടും എന്ന് വ്യക്തം. അതേ സമയം 2017 ല്‍ എഴുപത് ശതമാനത്തിനടുത്ത് ജനപ്രീതിയുണ്ടായിരുന്ന മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞ് അമ്പത് ശതമാനത്തിനടുത്ത് എത്തിയതാണ് സീ വോട്ടര്‍ സര്‍വ്വേ വ്യക്തമാക്കുന്നു.

മോദിക്ക് താഴെയായണെങ്കിലും
സിഡിഎസ് സര്‍വ്വേപ്രകാരം മോദി പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെടുന്നത് 37 ശതമാനം ആളുകളാണ്. കഴിഞ്ഞവര്‍ഷം ഇത് അമ്പത് ശതമാനത്തിനടുത്ത് ആയിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് 20 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. മോദിക്ക് താഴെയായണെങ്കിലും 2017 ല്‍ 9 ശതമാനത്തില്‍ നിന്നാണ് രാഹുല്‍ 20 ല്‍ എത്തിയത്.

രാഹുലിനെ പിന്തുണക്കുന്നു
ആര് പ്രധാനമന്ത്രിയാകണം എന്നുള്ള ചോദ്യത്തിന് ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ആളുകളും രാഹുലിനെ പിന്തുണക്കുന്നു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. ദക്ഷിണേന്ത്യയില്‍ 27% ആളുകളാണ് രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്. മോദിയെ പിന്തുണക്കുന്നത് 24% ആളുകളാണ്.

41.3 ശതമാനം ആളുകളും
ടിവി 5 ന്യൂസ് നടത്തിയ സര്‍വേയിലും 41.3 ശതമാനം ആളുകളും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. എതിര്‍ത്തത് 35 ശതമാനം ആളുകള്‍ മാത്രമാണ്. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും രാഹുല്‍ തന്നെ ജനപ്രിയന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ലെന്നാണ് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications