സെൻസസ്; ജനസംഖ്യ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ
രാജ്യത്ത് ജനസംഖ്യ കണക്കെടുപ്പ് ജനുവരി 25 മുതൽ ആരംഭിക്കും. ഫെബ്രുവരി 28 വരയാണ് വിവരങ്ങൾ ശേഖരിക്കുക. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും മഞ്ഞു വീഴ്ച ബാധിത പ്രദേശങ്ങളിലും ഈ സമയത്ത് സെൻസസ് നടത്തില്ല. മറിച്ച് അടുത്ത വർഷം മാർച്ച് ഒന്നിനായിരിക്കും ഇവിടങ്ങളിൽ സെൻസസ് ഉണ്ടാകുക.
അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പി, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നവംബർ 16 മുതൽ ജനുവരി 5 വരെയാണ് കണക്കെടുപ്പ്. ഇതുകൂടാതെ ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ മഞ്ഞുമൂടിയ മേഖലകളിലും സപ്റ്റംബർ 30 നായിരിക്കും കണക്കെടുപ്പ് ആരംഭിക്കുക. സംഘർഷബാധിത പ്രദേശമായ മണിപ്പൂരിൽ അടുത്ത വർഷമായിരിക്കും കണക്കെടുപ്പ്.

സെൻസസിന്റെ ആദ്യ ഘട്ടമായ വീടുകളുടെ വിവരശേഖരണം ഏപ്രിൽ 1 നായിരുന്നു ആരംഭിച്ചത്. മണിപ്പൂർ ഒഴികെയുള്ള സ്ഥലങ്ങളിൽ സപ്റ്റംബർ 30 ഓടെ ഈ ഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ് നടക്കുന്നത്. പേപ്പറുകൾ ഉപയോഗിച്ചല്ല വിവരങ്ങൾ ഉൾപ്പെടുത്തുക. പകരം മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയായിരിക്കും വിവരങ്ങൾ ശേഖരിക്കുക. ജനങ്ങൾക്ക് നേരിട്ട് ഓൺലൈൻ പോർട്ടൽ വഴി സ്വന്തം വിവരങ്ങൾ രേഖപ്പെടുത്താനാകും. ആദ്യമായി ജാതി വിവരം രേഖപ്പെടുത്തുന്നതിനും ഇത്തവണ അവസരം ലഭിക്കും. 2021 ൽ തന്നെ സെൻസസ് നടക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡിൻ്റെ പശ്ചാത്തലത്തിൽ തീയതി നീട്ടി. സെൻസസ് നടപടികൾ പൂർത്തിയാക്കുന്നതിനായി 11718 കോടിയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്.
ആകെ 40 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജാതി (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾ അല്ലാത്തവ), മതം, മാതാപിതാക്കളുടെ ജനനസ്ഥലവും തീയതിയും, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, പങ്കാളിയുടെ പേര്, പൗരത്വം, ഡിജിറ്റൽ സാക്ഷരത, സ്ഥിരം മേൽവിലാസം, കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുത്ത സ്ഥലം, പാസ്‌പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങൾ എന്യൂമറേറ്റർമാർ ചോദിച്ചറിയും. ഇതുകൂടാതെ മൊബൈൽ നമ്പർ, ആധാർ, വോട്ടർ ഐഡി വിവരങ്ങൾ തുടങ്ങിയ 13 പുതിയ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
2011 ലായിരുന്നു രാജ്യത്ത് അവസാനമായി സെൻസസ് നടന്നത്. 62.32 കോടി പുരുഷന്മാരും 58.75 കോടി സ്ത്രീകളും ഉൾപ്പെടെ 1.21 ബില്യണ്‍ ആയിരുന്നു അന്ന് രാജ്യത്തെ ജനസംഖ്യ.


Click it and Unblock the Notifications
