കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ; പോരാട്ടം കണ്‍വീനറര്‍ അറസ്റ്റില്‍

പോരാട്ടം സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ ഷിന്റോ ലാലിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു.

Google Oneindia Malayalam News

കോഴിക്കോട്: നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം യുഎപിഎ ചുമത്തി പോരാട്ടം സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ ഷിന്റോ ലാലിനെ അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്ററില്‍ ഷിന്റോയുടെ നമ്പറും രേഖപ്പെടുത്തിയിരുന്നു. സമാന കേസില്‍ 8 പേരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

jail

തെരഞ്ഞടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നോട്ടീസ് പ്രദര്‍ശിപ്പിച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. നോട്ടീസ് ഒട്ടിച്ച സംഭവത്തില്‍ പോലീസ് വേട്ടയാടുന്നതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ നടത്തി പ്രതിഷേധിക്കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.

English summary
The Police on Thursday arrested Shinto Lal, the state convener of the organization Porattam here. Unlawful Activities Prevention Act (UAPA) has been invoked against Shinto for pasting posters calling to boycott the elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X