സംസ്ഥാനത്ത് സായുധ മാവോയിസ്റ്റുകള്‍, ആക്രമണത്തിന് സാധ്യത?
കണ്ണൂര്‍: കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ട്. കണ്ണൂരില്‍ സായുധരായ മാവോയിസ്റ്റ് സംഘത്തെ കണ്ടതാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന് പുറമെ കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ സിപിഐ മാവോയിസ്റ്റ് ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അട്ടപ്പാടിയിലെ ശിശുമരണത്തിന്റേതടക്കും ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ലഘുലേഖകളില്‍ പറയുന്നു.
വയനാട്ടില്‍ റിസോര്‍ട്ടിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം സിപിഐ മാവോയിസ്റ്റ് ഏറ്റെടുത്തിരുന്നു. അനധികൃത ക്വാറികള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമെതിരെ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇനിയും മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കണ്ണൂരിലെ കൂനന്‍പള്ള ആദിവാസി കോളനിയിലാണ് മാവോയിസ്റ്റുകളെ കണ്ടതായി ആദിവാസികള്‍ പറയുന്നത്. കാട്ടില്‍ വിറക് വെട്ടാനെത്തിയ സ്ത്രീകളാണ് യൂണിഫോം ധരിച്ച സായുധ സംഘത്തെ കണ്ടത്. തോക്കുകളുമായി എത്തിയവരില്‍ നാല് പേര്‍ സ്ത്രീകളാണെന്നാണ് ആദിവാസികള്‍ പൊലീസിന് മൊഴി നല്‍കിയത്.
ആദിവാസി സ്ത്രീകളെട് സംഘം സംസാരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഭയന്നോടുകയായിരുന്നു. ആരോക്കെയാണ് സംഘത്തിലുള്ളതെന്ന് പൊലീസിന് വ്യക്തമായിട്ടില്ല. കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതായി സിപിഐ മാവോയിസ്റ്റ് നേതാവ് ഒരു സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications