കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥിതി അതീവ ഗുരുതരം: കേരളത്തിലെ 21 അണക്കെട്ടുകളില്‍ ഭൂചലന സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലെ 21 അണക്കെട്ടുകളില്‍ ഭൂചലന സാധ്യത | Oneindia Malayalam

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം രൂക്ഷമായ മഴക്കെടുതിയിലൂടെയാണ് കടന്നുപോയത്. കഴിഞ്ഞ വര്‍ഷം മധ്യകേരളത്തിന്‍റെ പലഭാഗങ്ങളും വെള്ളത്തിനിടയിലായപ്പോള്‍ ഇത്തവണ കനത്തമഴ വലിയ നാശനഷ്ടങ്ങല്‍ വിതച്ചത് മലബാര്‍ മേഖലയിലായിരുന്നു. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും നൂറിലേറെ ആളുകളാണ് ഈ വര്‍ഷം സംസ്ഥാനത്ത് മരിച്ചത്.

വലിയ ദുരന്തങ്ങള്‍ സംഭവിച്ച് വയനാട്ടിലെ പൂത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും മണ്ണിനടിയില്‍പെട്ട പലരേയും ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന മഴയുടെ രൂപത്തിലും ഭാവത്തിലും സ്വഭാവത്തില്‍ കേന്ദ്രീകരണത്തിലുമെല്ലാം വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറഞ്ഞ് വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്രവചനാതീതമായ മഴ

പ്രവചനാതീതമായ മഴ

പ്രവചനാതീതമായ തോതില്‍ വരുന്ന മഴ കേരളത്തിലെ അണക്കെട്ടുകളുടെ സുരക്ഷെ തന്നെ ബാധിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 21 അണക്കെട്ടിലെ ഉയര്‍ന്ന തോതിലുള്ള ജലനിരപ്പ് ഭൂചലന സാധ്യത വര്‍ധിപ്പിച്ചെന്നാണ് തിരിച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയിലെ പ്രൊഫ. രാമസ്വാമി സോമസുന്ദരത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ഉള്ളത്.

2018 ലെ പ്രളയത്തിന് ശേഷം

2018 ലെ പ്രളയത്തിന് ശേഷം

2018 ലെ പ്രളയത്തിന് ശേഷമാണ് രാമസ്വാമി സുന്ദരത്തിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ അണക്കെട്ടുകളെ കുറിച്ച് പഠനം നടത്തിയത്. ഭൂചലന സാധ്യത കൂട്ടിയ 21 അണക്കെട്ടുകളും സ്ഥിതി ചെയ്യുന്നത് പൊതുവെ ദുര്‍ബലമായ പശ്ചിമഘട്ടത്തിലാണ്. മൂന്നുമുതല്‍ അഞ്ചരവരെ തീവ്രതയുള്ള ഭൂകമ്പസാധ്യ പ്രദേശമാണ് കേരളമെന്നും രാമസ്വാമി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂചലന സാധ്യത വര്‍ധിപ്പിക്കുന്നത്

ഭൂചലന സാധ്യത വര്‍ധിപ്പിക്കുന്നത്

വലിയ ഉയര്‍ത്തില്‍ വെള്ളം വലിയ തോതില്‍ കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലുണ്ടാക്കുന്ന മര്‍ദ്ദമാണ് ഭൂചലന സാധ്യത വര്‍ധിപ്പിക്കുന്നത്. 1967 ല്‍ മഹാരാഷ്ട്രയിലെ കൊയ്ന ജലസംഭരണി പ്രദേശത്ത് ഭൂചലനമുണ്ടായത് ഭൂമിയുടെ ഉപരിതലത്തില്‍ ഇത്തരത്തില്‍ മര്‍ദ്ദം ഉണ്ടായത് മൂലമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതിഗുരതരം

അതിഗുരതരം

കൊയ്നയിലേതിന് സാമാനമായ സാഹചര്യത്തിലേക്കാണ് പശ്ചിമഘട്ടത്തിലെ സാഹചര്യങ്ങളും നീങ്ങുന്ന. അതിഗുരതരമാണ് പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍. ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും ഡോ.രാമസ്വാമി പറഞ്ഞു. അളഗപ്പ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരും രാമസ്വാമിയുടെ പഠനത്തില്‍ പങ്കാളികളായി.

43-ലധികം

43-ലധികം

കേരളത്തില്‍ 43-ലധികം പ്രധാനപ്പെട്ട അണക്കെട്ടുകളും ജലസംഭരിണികളുമുണ്ട്. പലതും പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ടമേഖലയിലാണ്. ഇത് ആശങ്ക ജനകമാണ്. നാസയുടെ ഷട്ടില്‍ റഡാര്‍ ടോപ്പോഗ്രഫി വഴിയും ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹം വഴിയും ലഭ്യമായ വിവരങ്ങള്‍ വിശകലനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019-ലെ പ്രളയശേഷമുള്ള സാഹചര്യവും ഇനി പഠിക്കും.

അണക്കെട്ടുകള്‍

അണക്കെട്ടുകള്‍

ഇടുക്കി, പറമ്പിക്കുളം, പെരിങ്ങൽക്കുത്ത്, ഇടമലയാർ, മാട്ടുപ്പെട്ടി, മുല്ലപ്പെരിയാർ, ശിരുവാണി, മംഗലം, പോത്തുണ്ടി, മലമ്പുഴ തുടങ്ങിയ 21 അണക്കെട്ടുകളിലെ ജലനിരപ്പില്‍ അതീവ ശ്രദ്ധവേണമെന്നാണ് രാമസ്വാമി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പശ്ചിമഘട്ടത്തില്‍ പലയിടത്തും ഭൂമിയില്‍ വിള്ളലുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം അണക്കെട്ടുകള്‍ സംരക്ഷിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാറകള്‍ ദുര്‍ബലം

പാറകള്‍ ദുര്‍ബലം

പശ്ചിമഘട്ടത്തിലെ പാറകള്‍ ദുര്‍ബലമാണെന്നാതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. പഞ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ കാര്യങ്ങള്‍ ഗുരുതരമാണെന്ന് ചാപ്മാന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. രമേഷ് സിങും അഭിപ്രായപ്പെട്ടു. നിലവിലുള്ള റിപ്പോര്‍ സെന്‍സിങ് പഠനരീതിക്കൊപ്പ് ഭൗമാന്തര്‍ ഭാഗത്തേക്ക് ഇറങ്ങുന്ന റഡാര്‍ സംവിധാനം ഉപയോഗിച്ചും പഠനം വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കരച്ചിലടക്കാനാവാതെ ഇസ്രോ ചെയര്‍മാന്‍; കെട്ടിപിടിച്ച് ആശ്വസിപ്പിച് മോദി, വികാരനിര്‍ഭരമായ നിമിഷങ്ങള്‍കരച്ചിലടക്കാനാവാതെ ഇസ്രോ ചെയര്‍മാന്‍; കെട്ടിപിടിച്ച് ആശ്വസിപ്പിച് മോദി, വികാരനിര്‍ഭരമായ നിമിഷങ്ങള്‍

 സോഫ്റ്റ് ലാന്‍ഡിങില്‍ ഇന്ത്യക്ക് മുന്നെ തിരിച്ചടിയേറ്റ് ഇസ്രായേല്‍, തകര്‍ന്നുവീണത് ബെറേഷീറ്റ് സോഫ്റ്റ് ലാന്‍ഡിങില്‍ ഇന്ത്യക്ക് മുന്നെ തിരിച്ചടിയേറ്റ് ഇസ്രായേല്‍, തകര്‍ന്നുവീണത് ബെറേഷീറ്റ്

English summary
possibility of earthquakes at 21 dams in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X